l o a d i n g

ഗൾഫ്

തനിമ ഖുര്‍ആന്‍ പ്രശ്‌നോത്തരി വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
April 3, 2026

ജിദ്ദ: തനിമ വെസ്റ്റേണ്‍ പ്രൊവിന്‍സിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ഖുര്‍ആന്‍ പ്രശ്‌നോത്തരി വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്തു. ഖുര്‍ആനിലെ 'അല്‍ മുംതഹിന' അധ്യായത്തെ ആസ്പദമാക്കി റമദാനില്‍ രണ്ട് ഘട്ടങ്ങളിലായി നടന്ന മത്സരത്തില്‍ ജിദ്ദ, മക്ക, മദീന, യാമ്പു, തബൂക്ക്, അസീര്‍ തുടങ്ങിയ പ്രദേശങ്ങളില്‍ നിന്നായി അഞ്ഞൂറിലധികം പേര്‍ പങ്കെടുത്തിരുന്നു. മെഗാ ഫൈനല്‍ മത്സരത്തില്‍ മാറ്റുരച്ച പതിനാലോളം പേരില്‍ നിന്നാണ് ജിദ്ദയിലെ കണ്ണൂര്‍ തലശ്ശേരി സ്വദേശിനി നിഹാല നാസര്‍ ഒന്നാം സ്ഥാനം നേടിയത്. മക്കയിലെ പാലക്കാട് അലനല്ലൂര്‍ സ്വദേശിനി ഫാത്തിമ മുന രണ്ടാം സ്ഥാനവും, പാലക്കാട് അലനല്ലൂര്‍ സ്വദേശി അനീസുല്‍ ഇസ്ലാം മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

ജമാഅത്തെ ഇസ്ലാമി അഖിലേന്ത്യാ പ്രതിനിധി സഭാംഗം അബ്ദുറഹ്‌മാന്‍ പെരിങ്ങാടി, തനിമ കേന്ദ്ര പ്രസിഡന്റ് നജ്മുദ്ദീന്‍ അമ്പലങ്ങാടന്‍, തനിമ കേന്ദ്ര ഖുര്‍ആന്‍ സ്റ്റഡി സെന്റര്‍ കോഡിനേറ്റര്‍ മുഹമ്മദലി പട്ടാമ്പി എന്നിവര്‍ വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്തു. ഫൈനല്‍ മത്സരത്തില്‍ മികച്ച പ്രകടനം കാഴ്ചവച്ച 14 പേര്‍ക്കുള്ള മെമെന്റോകള്‍ ചടങ്ങില്‍ വിതരണം ചെയ്ത് മത്സരാര്‍ഥികളെ ആദരിച്ചു.

സമ്മാനദാനത്തോടനുബന്ധിച്ച് നടന്ന ഖുര്‍ആന്‍ പഠിതാക്കളുടെ കുടുംബസംഗമത്തില്‍ അബ്ദുറഹ്‌മാന്‍ പെരിങ്ങാടി മുഖ്യപ്രഭാഷണം നടത്തി. അബ്ദുസ്സലാം ഖുര്‍ആന്‍ പാരായണം നടത്തി. മുഹമ്മദലി പട്ടാമ്പി സ്വാഗതവും കേന്ദ്ര കൂടിയാലോചന സമിതി അംഗം എസ്.എം. നൗഷാദ് സമാപന പ്രസംഗവും നിര്‍വഹിച്ചു. പ്രശ്‌നോത്തരി കോഡിനേറ്റര്‍ ടി.പി. ഷറഫുദ്ദീന്‍ പരിപാടികള്‍ നിയന്ത്രിച്ചു.

ഫോട്ടോ അടിക്കുറിപ്പ്:
തനിമ ഖുര്‍ആന്‍ പ്രശ്‌നോത്തരിയില്‍ ഒന്നാം സ്ഥാനം നേടിയ നിഹാല നാസറിന് അബ്ദുറഹ്‌മാന്‍ പെരിങ്ങാടി സമ്മാനം നല്‍കുന്നു.

Latest News

ബി.ജെ.പി ഒഴുക്കിയത് കോടികള്‍, ഭൂരിഭാഗവും ബംഗാളില്‍, കേരളത്തില്‍ 82 കോടിയിലേറെ
ബി.ജെ.പി ഒഴുക്കിയത് കോടികള്‍, ഭൂരിഭാഗവും ബംഗാളില്‍, കേരളത്തില്‍ 82 കോടിയിലേറെ
September 24, 2026
ഏഷ്യന്‍ ഗെയിംസ്: റോഷിബിനക്ക് വെള്ളി,  സത്‌നം-സല്‍മാന്‍ സഖ്യത്തിന് വെങ്കലം
ഏഷ്യന്‍ ഗെയിംസ്: റോഷിബിനക്ക് വെള്ളി, സത്‌നം-സല്‍മാന്‍ സഖ്യത്തിന് വെങ്കലം
September 24, 2026
മുട്ടുമടക്കില്ല; ട്രംപിന്റെ  ഭീഷണിക്ക് ഇറാന്റെ മറുപടി
മുട്ടുമടക്കില്ല; ട്രംപിന്റെ ഭീഷണിക്ക് ഇറാന്റെ മറുപടി
September 24, 2026
സൗദി നാഷണല്‍ ഡേ: 96 കെഎംസിസി പ്രവര്‍ത്തകര്‍ രക്തദാനം നടത്തി
സൗദി നാഷണല്‍ ഡേ: 96 കെഎംസിസി പ്രവര്‍ത്തകര്‍ രക്തദാനം നടത്തി
September 23, 2026
പോറ്റുന്ന നാടിന് ജീവരക്തം നല്‍കി ജിസാന്‍ ഐ.സി.എഫ്; ദേശീയ ദിനത്തില്‍ മാതൃകയായി പ്രവാസികള്‍
പോറ്റുന്ന നാടിന് ജീവരക്തം നല്‍കി ജിസാന്‍ ഐ.സി.എഫ്; ദേശീയ ദിനത്തില്‍ മാതൃകയായി പ്രവാസികള്‍
September 23, 2026
 സിയാല്‍ ശീതകാല സമയക്രമം: ബാങ്കോക്കിലേക്ക് പുതിയ സര്‍വീസ്, ഇന്‍ഡിഗോ ഫുജൈറ പ്രതിദിന സര്‍വീസ്, കൊല്‍ക്കത്ത സര്‍വീസ് പുനരാരംഭിക്കും
സിയാല്‍ ശീതകാല സമയക്രമം: ബാങ്കോക്കിലേക്ക് പുതിയ സര്‍വീസ്, ഇന്‍ഡിഗോ ഫുജൈറ പ്രതിദിന സര്‍വീസ്, കൊല്‍ക്കത്ത സര്‍വീസ് പുനരാരംഭിക്കും
September 23, 2026
ഡബ്ല്യു.എം.സി  അല്‍ഖോബാര്‍ പ്രൊവിന്‍സ് സൗദി ദേശീയദിനാഘോഷം സംഘടിപ്പിച്ചു
ഡബ്ല്യു.എം.സി അല്‍ഖോബാര്‍ പ്രൊവിന്‍സ് സൗദി ദേശീയദിനാഘോഷം സംഘടിപ്പിച്ചു
September 23, 2026
വേള്‍ഡ് മലയാളി ഫെഡറേഷനും സിറ്റി ഫ്‌ലവര്‍ ഹൈപ്പര്‍ മാര്‍ക്കറ്റും സംയുക്തമായി സൗദി ദേശീയ ദിനാഘോഷം സംഘടിപ്പിച്ചു
വേള്‍ഡ് മലയാളി ഫെഡറേഷനും സിറ്റി ഫ്‌ലവര്‍ ഹൈപ്പര്‍ മാര്‍ക്കറ്റും സംയുക്തമായി സൗദി ദേശീയ ദിനാഘോഷം സംഘടിപ്പിച്ചു
September 23, 2026
സൗദി ദേശീയ ദിനാഘോഷം:  ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
സൗദി ദേശീയ ദിനാഘോഷം: ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
September 23, 2026
96ാമത് സൗദി ദേശീയ ദിനത്തില്‍ മാനവികതയുടെ സന്ദേശവുമായി ഒ.ഐ.സി.സി രക്തദാന ക്യാമ്പ്
96ാമത് സൗദി ദേശീയ ദിനത്തില്‍ മാനവികതയുടെ സന്ദേശവുമായി ഒ.ഐ.സി.സി രക്തദാന ക്യാമ്പ്
September 23, 2026