അല്‍ഖോബാര്‍: 33 വര്‍ഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുന്ന സൗദി കെ.എം.സി.സി കിഴക്കന്‍ പ്രവിശ്യ ജനറല്‍ സെക്രട്ടറിയും അല്‍ഖോബാര്‍ കെ.എം.സി.സി സീനിയര്‍ നേതാവുമായ സിദ്ധീഖ് പാണ്ടികശാലയ്ക്ക് അല്‍ഖോബാര്‍ സെന്‍ട്രല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രൗഢമായ യാത്രയയപ്പ് നല്‍കി.
ഖോബാര്‍ ഗള്‍ഫ് ദര്‍ബാര്‍ ഹാളില്‍ സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് ഇഖ്ബാല്‍ ആനമങ്ങാടിന്റെ അധ്യക്ഷതയില്‍ നടന്ന പരിപാടി കിഴക്കന്‍ പ്രവിശ്യ കെ.എം.സി.സി പ്രസിഡന്റ് മുഹമ്മദ്കുട്ടി കോടൂര്‍ ഉദ്ഘാടനം ചെയ്തു. കോവിഡ് കാലത്ത് പ്രയാസമനുഭവിച്ച നിരവധി പ്രവാസികളുടെ ദുരിതമകറ്റാന്‍ രാപ്പകലില്ലാതെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ വ്യക്തിത്വമാണ് സിദ്ധീഖ് പാണ്ടികശാലയെന്ന് അദ്ദേഹം അനുസ്മരിച്ചു.
നാഷണല്‍ കെ.എം.സി.സി സെക്രട്ടറി ആലിക്കുട്ടി ഒളവട്ടൂര്‍, അന്തരിച്ച കബീര്‍ കൊണ്ടോട്ടിയെ ചടങ്ങില്‍ അനുസ്മരിച്ചു. അബ്ദുസ്സമദ് വേങ്ങര, അമീറലി കൊയിലാണ്ടി, ഷബ്ന നജീബ്, സുബൈര്‍ ഉദിനൂര്‍, മുജീബ് കളത്തില്‍, റസാഖ് ബാബു തുടങ്ങിയവര്‍ പ്രസംഗിച്ചു. സെന്‍ട്രല്‍ കമ്മിറ്റിയോടൊപ്പം വിവിധ ഏരിയ കമ്മിറ്റികളും വനിതാ വിംഗും സിദ്ധീഖ് പാണ്ടികശാലയ്ക്ക് ഉപഹാരങ്ങള്‍ സമര്‍പ്പിച്ചു.
അബ്ദുല്‍ നാസര്‍ ദാരിമി പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കി. അന്‍വര്‍ ഷാഫി വളാഞ്ചേരി സ്വാഗതവും നജ്മുദ്ദീന്‍ വെങ്ങാട് നന്ദിയും പറഞ്ഞു. ഹബീബ് പൊയില്‍തൊടി, ലുബൈദ് ഒളവണ്ണ, മുനീര്‍ നന്തി, റിയാസ് പെരുമണ്ണ, ആബിദ് പാറക്കല്‍, ജുനൈദ് കാഞ്ഞങ്ങാട്, ആസിഫ് കൊണ്ടോട്ടി, ഷാനി പയ്യോളി, സലീം കുമ്പിടി, ശറഫുദ്ദീന്‍ വെട്ടം, ഹുസൈന്‍ നിലമ്പൂര്‍, റഫീഖ് ചാച്ച, ഹാജറ സലീം, സീനത്ത് അഷ്റഫ് തുടങ്ങിയവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.
Related News