ജിദ്ദ: കര്‍മ്മം കൊണ്ട് കാലത്തെ അതിജയിച്ച നേതാവും, മലബാര്‍ കലാപത്തിന് ശേഷം തളര്‍ന്നുപോയ ഒരു സമുദായത്തിന് രാഷ്ട്രീയ ദിശാബോധം നല്‍കി ഹരിതസ്വപ്നങ്ങള്‍ പകര്‍ന്നുനല്‍കിയ മഹാനായ നായകനുമായ കെ.എം. സീതി സാഹിബിനെ സുലൈമാനിയ ഏരിയ കെ.എം.സി.സി അനുസ്മരിച്ചു.
നിയമസഭാ സാമാജികന്‍, സ്പീക്കര്‍, രാഷ്ട്രീയ നേതാവ്, വാഗ്മി, എഴുത്തുകാരന്‍, അഭിഭാഷകന്‍, വിദ്യാഭ്യാസ പ്രവര്‍ത്തകന്‍ തുടങ്ങി വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച ബഹുമുഖ പ്രതിഭയായിരുന്നു സീതി സാഹിബ്. അദ്ദേഹത്തിന്റെ വിയോഗത്തിന് 65 വര്‍ഷം പൂര്‍ത്തിയാകുന്ന വേളയില്‍ സംഘടിപ്പിച്ച അനുസ്മരണ ചടങ്ങ് ജലാല്‍ തേഞ്ഞിപ്പലത്തിന്റെ അധ്യക്ഷതയില്‍ വേങ്ങര മണ്ഡലം മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി അലി അക്ബര്‍ ഉദ്ഘാടനം ചെയ്തു.
നസീര്‍ വാവക്കുഞ്ഞ്, ലത്തീഫ് കളരാന്തിരി എന്നിവര്‍ അനുസ്മരണ പ്രഭാഷണങ്ങള്‍ നടത്തി. ഷമീം വള്ളിക്കുന്ന്, നൗഷാദ് ലുലു, യൂസഫ് വളാഞ്ചേരി, ജംഷിദ് പരപ്പന്‍പൊയില്‍, ലത്തീഫ് കുറ്റിക്കാട്ടൂര്‍, റസാഖ്, ഹക്കീം, ജാഫര്‍ കൊണ്ടോട്ടി എന്നിവര്‍ സംസാരിച്ചു. അബ്ദുല്‍ വഹാബ് കോട്ടക്കല്‍ സ്വാഗതവും അന്‍വര്‍ ചെമ്പന്‍ നന്ദിയും പറഞ്ഞു.
Related News