യാമ്പു: മലപ്പുറം കിഴിശ്ശേരി ആലുംച്ചോട് സ്വദേശി ആലുംകണ്ടി ഷമീര്‍ ബാബു (44) യാമ്പുവില്‍ ഹൃദയാഘാതം മൂലം നിര്യാതനായി. രാത്രി ഉറങ്ങുന്നതിനിടെ നെഞ്ചുവേദന അനുഭവപ്പെട്ട ഷമീറിനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഒന്നര പതിറ്റാണ്ടായി യാമ്പുവിലുള്ള ഇദ്ദേഹം സെയില്‍ വാന്‍ ഡ്രൈവറായാണ് ജോലി ചെയ്തിരുന്നത്.
പരേതനായ അഹമ്മദിന്റെയും ആമിനക്കുട്ടിയുടെയും മകനാണ്. സഹോദരന്‍ മുജീബ് റഹ്‌മാന്‍ ജിദ്ദയില്‍ നിന്നും യാമ്പുവില്‍ എത്തിയിട്ടുണ്ട്. മൃതദേഹം യാമ്പുവില്‍ ഖബറടക്കുന്നതിനുള്ള നിയമനടപടികള്‍ പുരോഗമിക്കുന്നു. ഭാര്യ: ഉമ്മു ഹസ്നത്ത്. മക്കള്‍: ലിയാ ഫാത്തിമ, ആയിഷ ലിന്‍ഷ.
Related News