l o a d i n g

ഗൾഫ്

ഐ.സി.എഫ് - ആര്‍.എസ്.സി ഹജ്ജ് വളണ്ടിയര്‍ കോര്‍ രൂപീകരിച്ചു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
April 20, 2026

മക്ക: ഈ വര്‍ഷത്തെ വിശുദ്ധ ഹജ്ജ് കര്‍മ്മത്തിനെത്തുന്ന തീര്‍ത്ഥാടകരെ സേവിക്കുന്നതിനായി മക്ക ഐ.സി.എഫ്, ആര്‍.എസ്.സി വളണ്ടിയര്‍ കോര്‍ കമ്മിറ്റി രൂപീകരിച്ചു. കഴിഞ്ഞ 18 വര്‍ഷമായി പുണ്യഭൂമിയിലെത്തുന്ന ഹാജിമാര്‍ക്ക് മാര്‍ഗനിര്‍ദ്ദേശവും സേവനവും നല്‍കുന്നതില്‍ കേന്ദ്രീകൃത സ്വഭാവത്തോടെ ഹജ്ജ് വളണ്ടിയര്‍ കോര്‍ സജീവമായി രംഗത്തുണ്ട്.

മലയാളികള്‍ക്ക് പുറമെ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നും ഇതര രാജ്യങ്ങളില്‍ നിന്നും എത്തുന്ന തീര്‍ത്ഥാടകര്‍ക്കും വളണ്ടിയര്‍മാരുടെ സേവനം ലഭ്യമാകും. ആദ്യ ഹാജിമാരുടെ സംഘം മക്കയിലെത്തുന്നത് മുതല്‍ വിവിധ ഷിഫ്റ്റുകളിലായി സേവനം ആരംഭിക്കും. ഹാജിമാരുടെ താമസസ്ഥലങ്ങള്‍, ബസ് സ്റ്റേഷനുകള്‍, മെട്രോ ട്രെയിന്‍ സ്റ്റേഷനുകള്‍ എന്നിവിടങ്ങളില്‍ വളണ്ടിയര്‍മാരുടെ സാന്നിധ്യമുണ്ടാകും. വിവിധ ഭാഷകള്‍ കൈകാര്യം ചെയ്യുന്ന വളണ്ടിയര്‍മാരെ ഉള്‍പ്പെടുത്തി വ്യത്യസ്ത സമിതികളുടെ നേതൃത്വത്തിലാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്.

ഏഷ്യന്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ഐ.സി.എഫ് ഫിനാന്‍സ് സെക്രട്ടറി അബൂബക്കര്‍ കണ്ണൂരിന്റെ അധ്യക്ഷതയില്‍ ഐ.സി.എഫ് വെസ്റ്റ് ചാപ്റ്റര്‍ സെക്രട്ടറി ഷാഫി ബാഖവി ഉദ്ഘാടനം നിര്‍വ്വഹിച്ചു. വെസ്റ്റ് ചാപ്റ്റര്‍ ഡെപ്യൂട്ടി പ്രസിഡന്റ് അബ്ദുല്‍ നാസര്‍ അന്‍വരി ഹജ്ജ് വളണ്ടിയര്‍ കോറിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് വിശദീകരിച്ചു. ഐ.സി.എഫ് മക്ക ഡെപ്യൂട്ടി പ്രസിഡന്റ് ഹനീഫ അമാനി വളണ്ടിയര്‍മാര്‍ക്കായി ക്ലാസെടുത്തു.

ചടങ്ങില്‍ ഷാഫി ബാഖവി കോര്‍ കമ്മിറ്റി പ്രഖ്യാപനം നടത്തി. ചെയര്‍മാന്‍മാര്‍ക്കും കോര്‍ഡിനേറ്റര്‍മാര്‍ക്കുമുള്ള കോട്ട് വിതരണം ഷാഫി ബാഖവി, അബ്ദുല്‍ നാസര്‍ അന്‍വരി എന്നിവര്‍ ചേര്‍ന്ന് നിര്‍വ്വഹിച്ചു. ആര്‍.എസ്.സി സൗദി വെസ്റ്റ് കലാലയം സെക്രട്ടറി കബീര്‍ ചൊവ്വ ആശംസകള്‍ നേര്‍ന്നു. എച്ച്.വി.സി വൈസ് ചെയര്‍മാന്‍ സുഹൈര്‍ സഖാഫി സ്വാഗതവും കോര്‍ഡിനേറ്റര്‍ ഇസ്ഹാഖ് ഖാദിസിയ്യ നന്ദിയും പറഞ്ഞു.

Latest News

സൗദി നാഷണല്‍ ഡേ: 96 കെഎംസിസി പ്രവര്‍ത്തകര്‍ രക്തദാനം നടത്തി
സൗദി നാഷണല്‍ ഡേ: 96 കെഎംസിസി പ്രവര്‍ത്തകര്‍ രക്തദാനം നടത്തി
September 23, 2026
പോറ്റുന്ന നാടിന് ജീവരക്തം നല്‍കി ജിസാന്‍ ഐ.സി.എഫ്; ദേശീയ ദിനത്തില്‍ മാതൃകയായി പ്രവാസികള്‍
പോറ്റുന്ന നാടിന് ജീവരക്തം നല്‍കി ജിസാന്‍ ഐ.സി.എഫ്; ദേശീയ ദിനത്തില്‍ മാതൃകയായി പ്രവാസികള്‍
September 23, 2026
 സിയാല്‍ ശീതകാല സമയക്രമം: ബാങ്കോക്കിലേക്ക് പുതിയ സര്‍വീസ്, ഇന്‍ഡിഗോ ഫുജൈറ പ്രതിദിന സര്‍വീസ്, കൊല്‍ക്കത്ത സര്‍വീസ് പുനരാരംഭിക്കും
സിയാല്‍ ശീതകാല സമയക്രമം: ബാങ്കോക്കിലേക്ക് പുതിയ സര്‍വീസ്, ഇന്‍ഡിഗോ ഫുജൈറ പ്രതിദിന സര്‍വീസ്, കൊല്‍ക്കത്ത സര്‍വീസ് പുനരാരംഭിക്കും
September 23, 2026
ഡബ്ല്യു.എം.സി  അല്‍ഖോബാര്‍ പ്രൊവിന്‍സ് സൗദി ദേശീയദിനാഘോഷം സംഘടിപ്പിച്ചു
ഡബ്ല്യു.എം.സി അല്‍ഖോബാര്‍ പ്രൊവിന്‍സ് സൗദി ദേശീയദിനാഘോഷം സംഘടിപ്പിച്ചു
September 23, 2026
വേള്‍ഡ് മലയാളി ഫെഡറേഷനും സിറ്റി ഫ്‌ലവര്‍ ഹൈപ്പര്‍ മാര്‍ക്കറ്റും സംയുക്തമായി സൗദി ദേശീയ ദിനാഘോഷം സംഘടിപ്പിച്ചു
വേള്‍ഡ് മലയാളി ഫെഡറേഷനും സിറ്റി ഫ്‌ലവര്‍ ഹൈപ്പര്‍ മാര്‍ക്കറ്റും സംയുക്തമായി സൗദി ദേശീയ ദിനാഘോഷം സംഘടിപ്പിച്ചു
September 23, 2026
സൗദി ദേശീയ ദിനാഘോഷം:  ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
സൗദി ദേശീയ ദിനാഘോഷം: ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
September 23, 2026
96ാമത് സൗദി ദേശീയ ദിനത്തില്‍ മാനവികതയുടെ സന്ദേശവുമായി ഒ.ഐ.സി.സി രക്തദാന ക്യാമ്പ്
96ാമത് സൗദി ദേശീയ ദിനത്തില്‍ മാനവികതയുടെ സന്ദേശവുമായി ഒ.ഐ.സി.സി രക്തദാന ക്യാമ്പ്
September 23, 2026
 സാംസ്‌കാരിക ലോകത്തിന് തീരാനഷ്ടം; സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു
സാംസ്‌കാരിക ലോകത്തിന് തീരാനഷ്ടം; സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു
September 23, 2026
 ലുലു ബഗ്ദാദിയയില്‍ 'ഫര്‍ഹത് വതന്‍'; അറേബ്യന്‍ സംഗീതരാവ് നാളെ
ലുലു ബഗ്ദാദിയയില്‍ 'ഫര്‍ഹത് വതന്‍'; അറേബ്യന്‍ സംഗീതരാവ് നാളെ
September 23, 2026
പ്രവാസികളില്‍ ഇങ്ങനെയും ചിലര്‍: മക്കയുടെ മണ്ണില്‍ കരിഞ്ഞുതീര്‍ന്ന ഒരു പച്ചയായ മനുഷ്യന്റെ ജീവിതം
പ്രവാസികളില്‍ ഇങ്ങനെയും ചിലര്‍: മക്കയുടെ മണ്ണില്‍ കരിഞ്ഞുതീര്‍ന്ന ഒരു പച്ചയായ മനുഷ്യന്റെ ജീവിതം
September 23, 2026