ജിദ്ദ: മണ്ണാര്‍ക്കാട് കൂമരംപുത്തൂര്‍ പള്ളിക്കുന്ന് സ്വദേശി വിയ്യനാടന്‍ ഹംസ (56) ജിദ്ദയില്‍ ഹൃദയാഘാതംമൂലം മരിച്ചു. ടാക്‌സി ഡ്രൈവറായി ജോലി ചെയ്തിരുന്ന അദ്ദേഹം മുപ്പത്തിയഞ്ച് വര്‍ഷമായി പ്രവാസിയാണ്. ജിദ്ദ അല്‍ തഗര്‍ ഹോസ്പിറ്റല്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ജിദ്ദയില്‍ ഖബറടക്കും.
പിതാവ്: മുഹമ്മദ്. മാതാവ്: കദീജ. ഭാര്യ: ഷാജി. മക്കള്‍: മുഹമ്മദ് ഫായിസ്, ഫാസില്‍, ഷാജഹാന്‍, ഷഹനാസ്. മരുമക്കള്‍: ആയിഷ റിഷാന, റിംഷിദ്.
സഹോദരങ്ങള്‍: അലവി, മുഹമ്മദലി, അബൂബക്കര്‍, ഫാത്തിമ, നബീസ, ആയിഷ, സൈനബ. നിയമനടപടികള്‍ക്കും മറ്റു സഹായങ്ങള്‍ക്കുമായി ജിദ്ദ കെ.എം.സി.സി വെല്‍ഫെയര്‍ വിങ് പ്രവര്‍ത്തകര്‍ രംഗത്തുണ്ട്.
Related News