l o a d i n g

ഗൾഫ്

ഹജ്ജ് തീര്‍ത്ഥാടകരെ സഹായിക്കാന്‍ ഫാര്‍മസിസ്റ്റ് ഫോറത്തിന്റെ ഹജ്ജ് അസിസ്റ്റന്‍സ് സെല്‍

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
May 3, 2026

മക്ക: ഈ വര്‍ഷത്തെ ഹജ്ജ് തീര്‍ത്ഥാടനത്തിനെത്തുന്ന ഹാജിമാരെ സഹായിക്കുന്നതിനായി സൗദി കേരള ഫാര്‍മസിസ്റ്റ്‌സ് ഫോറം (SKPF) 'ഹജ്ജ് അസിസ്റ്റന്‍സ് സെല്‍' രൂപീകരിച്ചു. തീര്‍ത്ഥാടകര്‍ക്ക് മരുന്ന് സംബന്ധമായ സേവനങ്ങള്‍ക്കും സംശയങ്ങള്‍ക്കും താഴെ പറയുന്ന അസിസ്റ്റന്‍സ് സെല്‍ അംഗങ്ങളുമായി നേരിട്ട് ബന്ധപ്പെടാവുന്നതാണെന്ന് ഫോറം പ്രസിഡന്റ് ഡോ. സുഹാജ് അബ്ദുല്‍ സലീം അറിയിച്ചു.

ബന്ധപ്പെടേണ്ടവര്‍: മുഹമ്മദ് തന്‍വീര്‍ വേങ്ങശ്ശേരി (ചെയര്‍മാന്‍): 055 954 3758, മുഹമ്മദ് ശിഹാബുദ്ധീന്‍ (കണ്‍വീനര്‍): 055 916 4445, സല്‍മാന്‍ വെങ്ങളം (വൈസ് ചെയര്‍മാന്‍): 053 781 3641, ഷിബിലി പെരുമ്പള്ളി (ജോ. കണ്‍വീനര്‍): 056 676 6053, അസറുദ്ധീന്‍ (കോര്‍ഡിനേറ്റര്‍): 055 048 1062 (ഈ നമ്പറുകളില്‍ ഫോണ്‍ വഴിയോ വാട്‌സ്ആപ്പ് വഴിയോ ബന്ധപ്പെടാവുന്നതാണ്).

സൗദി അറേബ്യയുടെ ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന മലയാളി ഫാര്‍മസിസ്റ്റുകള്‍ കാല്‍ നൂറ്റാണ്ടായി ഹാജിമാര്‍ക്കുള്ള സേവനരംഗത്ത് സജീവമാണെന്ന് ജനറല്‍ സെക്രട്ടറി ആബിദ് പാറക്കല്‍ പറഞ്ഞു. മക്കയിലും മറ്റ് ഹജ്ജ് മശാഇറുകളിലുമായി വിപുലമായ സേവനങ്ങളാണ് അസിസ്റ്റന്‍സ് സെല്ലിലൂടെ ക്രമീകരിച്ചിരിക്കുന്നത്.

പ്രധാന സേവനങ്ങള്‍: നാട്ടില്‍ നിന്നും മറ്റും കൊണ്ടുവരുന്ന മരുന്നുകളെക്കുറിച്ചുള്ള നിയമപരമായ സംശയനിവാരണം. മരുന്നുകള്‍ എപ്പോള്‍, എങ്ങനെ ഉപയോഗിക്കണം എന്നതിനെക്കുറിച്ചുള്ള കൃത്യമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍. യാത്രയ്ക്കിടയിലോ താമസസ്ഥലത്തോ മരുന്നുകളുമായി ബന്ധപ്പെട്ടുണ്ടാകുന്ന അടിയന്തര ആവശ്യങ്ങളില്‍ വിദഗ്ധ ഫാര്‍മസിസ്റ്റ് കണ്‍സള്‍ട്ടേഷന്‍. മരുന്നുകളുടെ ശരിയായ ഉപയോഗത്തെക്കുറിച്ചുള്ള ബോധവല്‍ക്കരണ ക്ലാസുകള്‍.

വിവിധ ഹജ്ജ് ഗ്രൂപ്പുകള്‍ക്കും സന്നദ്ധ സംഘടനകള്‍ക്കും ഹാജിമാരുടെ മരുന്ന് സംബന്ധമായ എന്ത് ആവശ്യങ്ങള്‍ക്കും മുകളില്‍ നല്‍കിയിട്ടുള്ള നമ്പറുകളില്‍ ഹജ്ജ് അസിസ്റ്റന്‍സ് സെല്ലുമായി ബന്ധപ്പെടാവുന്നതാണെന്ന് ഭാരവാഹികള്‍ അറിയിച്ചു.

Latest News

സൗദി നാഷണല്‍ ഡേ: 96 കെഎംസിസി പ്രവര്‍ത്തകര്‍ രക്തദാനം നടത്തി
സൗദി നാഷണല്‍ ഡേ: 96 കെഎംസിസി പ്രവര്‍ത്തകര്‍ രക്തദാനം നടത്തി
September 23, 2026
പോറ്റുന്ന നാടിന് ജീവരക്തം നല്‍കി ജിസാന്‍ ഐ.സി.എഫ്; ദേശീയ ദിനത്തില്‍ മാതൃകയായി പ്രവാസികള്‍
പോറ്റുന്ന നാടിന് ജീവരക്തം നല്‍കി ജിസാന്‍ ഐ.സി.എഫ്; ദേശീയ ദിനത്തില്‍ മാതൃകയായി പ്രവാസികള്‍
September 23, 2026
 സിയാല്‍ ശീതകാല സമയക്രമം: ബാങ്കോക്കിലേക്ക് പുതിയ സര്‍വീസ്, ഇന്‍ഡിഗോ ഫുജൈറ പ്രതിദിന സര്‍വീസ്, കൊല്‍ക്കത്ത സര്‍വീസ് പുനരാരംഭിക്കും
സിയാല്‍ ശീതകാല സമയക്രമം: ബാങ്കോക്കിലേക്ക് പുതിയ സര്‍വീസ്, ഇന്‍ഡിഗോ ഫുജൈറ പ്രതിദിന സര്‍വീസ്, കൊല്‍ക്കത്ത സര്‍വീസ് പുനരാരംഭിക്കും
September 23, 2026
ഡബ്ല്യു.എം.സി  അല്‍ഖോബാര്‍ പ്രൊവിന്‍സ് സൗദി ദേശീയദിനാഘോഷം സംഘടിപ്പിച്ചു
ഡബ്ല്യു.എം.സി അല്‍ഖോബാര്‍ പ്രൊവിന്‍സ് സൗദി ദേശീയദിനാഘോഷം സംഘടിപ്പിച്ചു
September 23, 2026
വേള്‍ഡ് മലയാളി ഫെഡറേഷനും സിറ്റി ഫ്‌ലവര്‍ ഹൈപ്പര്‍ മാര്‍ക്കറ്റും സംയുക്തമായി സൗദി ദേശീയ ദിനാഘോഷം സംഘടിപ്പിച്ചു
വേള്‍ഡ് മലയാളി ഫെഡറേഷനും സിറ്റി ഫ്‌ലവര്‍ ഹൈപ്പര്‍ മാര്‍ക്കറ്റും സംയുക്തമായി സൗദി ദേശീയ ദിനാഘോഷം സംഘടിപ്പിച്ചു
September 23, 2026
സൗദി ദേശീയ ദിനാഘോഷം:  ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
സൗദി ദേശീയ ദിനാഘോഷം: ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
September 23, 2026
96ാമത് സൗദി ദേശീയ ദിനത്തില്‍ മാനവികതയുടെ സന്ദേശവുമായി ഒ.ഐ.സി.സി രക്തദാന ക്യാമ്പ്
96ാമത് സൗദി ദേശീയ ദിനത്തില്‍ മാനവികതയുടെ സന്ദേശവുമായി ഒ.ഐ.സി.സി രക്തദാന ക്യാമ്പ്
September 23, 2026
 സാംസ്‌കാരിക ലോകത്തിന് തീരാനഷ്ടം; സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു
സാംസ്‌കാരിക ലോകത്തിന് തീരാനഷ്ടം; സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു
September 23, 2026
 ലുലു ബഗ്ദാദിയയില്‍ 'ഫര്‍ഹത് വതന്‍'; അറേബ്യന്‍ സംഗീതരാവ് നാളെ
ലുലു ബഗ്ദാദിയയില്‍ 'ഫര്‍ഹത് വതന്‍'; അറേബ്യന്‍ സംഗീതരാവ് നാളെ
September 23, 2026
പ്രവാസികളില്‍ ഇങ്ങനെയും ചിലര്‍: മക്കയുടെ മണ്ണില്‍ കരിഞ്ഞുതീര്‍ന്ന ഒരു പച്ചയായ മനുഷ്യന്റെ ജീവിതം
പ്രവാസികളില്‍ ഇങ്ങനെയും ചിലര്‍: മക്കയുടെ മണ്ണില്‍ കരിഞ്ഞുതീര്‍ന്ന ഒരു പച്ചയായ മനുഷ്യന്റെ ജീവിതം
September 23, 2026