ജിദ്ദ: ദീർഘകാലമായി ജിദ്ദയിലെ ബിസിനസ് മേഖലയിൽ സജീവമായിരുന്ന കട്ടുപ്പാറ അബ്ദുൽ ജലീൽ നിര്യാതനായി. ജിദ്ദയിൽ സീഗൾസ് റെസ്റ്റോറന്റ് നടത്തിവരികയായിരുന്നു. അസുഖബാധിതനായി ഏതാനും മാസങ്ങളായി മക്കയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഞായറാഴ്ച വൈകിട്ടോടെയായിരുന്നു അന്ത്യം.
ജിദ്ദയിലെ സാമൂഹിക, സാംസ്കാരിക, ജീവകാരുണ്യ മേഖലകളിൽ സജീവ സാന്നിധ്യമായിരുന്നു അദ്ദേഹം. 'തനിമ' സാംസ്കാരിക വേദിയിലൂടെ നിരവധി പ്രവാസികൾക്ക് താങ്ങും തണലുമായി അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.
പിതാവ്: പരേതനായ കട്ടുപ്പാറ മൊയ്തീൻ കുട്ടി ഹാജി. ഭാര്യ: ഷമീന അസീസ്. (മക്കയിൽ ഇദ്ദേഹത്തെ പരിചരിക്കാനായി ഉണ്ടായിരുന്ന ഷമീന, വിസിറ്റ് വിസ കാലാവധി തീർന്നതിനാൽ രണ്ടാഴ്ച മുമ്പാണ് നാട്ടിലേക്ക് മടങ്ങിയത്). മക്കൾ: അമ്മാർ, ഐമൻ.സഹോദരൻ: ഹസ്നൈൻ (മീഡിയവൺ). ജിദ്ദയിലെ ബിസിനസ് രംഗത്തും സാമൂഹിക, സാംസ്കാരിക രംഗത്തും സജീവ സാന്നിധ്യമായിരുന്ന പരേതനായ അബ്ദുൽ അസീസ് എടവനക്കാട് ഭാര്യാ പിതാവാണ്.
Related News