കൊച്ചി: കേന്ദ്രസര്‍ക്കാരിന്റെ അടുത്ത ബജറ്റില്‍ പാവെപ്പട്ടവര്‍ക്കും ഇടത്തരക്കാര്‍ക്കും കൂടി ഇടം ഉണ്ടാവണമെന്ന് 'പ്രീ യൂനിയന്‍ ബജറ്റ് 25' സെമിനാര്‍ ആവശ്യപ്പെട്ടു. വിവിധ മേഖലയിലെ സാമ്പത്തിക സാങ്കേതിക വിദഗ്ദരേയും 20 കോളജുകളില്‍ നിന്നുള്ള വിദ്യാര്‍ഥി പ്രതിനിധികളേയും പങ്കെടുപ്പിച്ച് സെന്റ് തെരേസാസ് കോളജ് ഓ-ഡിറ്റോറിയത്തില്‍ പ്രൊഫ. കെ.വി തോമസ് വിദ്യാധനം ട്രസ്റ്റാണ് സെമിനാര്‍ സംഘടിപ്പിച്ചത്.
നിലവിലെ ബജറ്റ് സിസ്റ്റം ഗുണപരമായ നിലയില്‍ പൊളിച്ചെഴുതണമെന്ന് വിദ്യാര്‍ഥി പ്രതിനിധികള്‍ ആവശ്യപ്പെട്ടു. സാങ്കേതിക വിദ്യാഭ്യാസ രംഗത്തിന് ഊന്നല്‍ നല്‍കി പുതിയ തലമുറയെ ഈ നാട്ടില്‍തന്നെ പിടിച്ചു നിര്‍ത്താന്‍ ആവശ്യമായ നിര്‍ദേശങ്ങള്‍ ബജറ്റില്‍ ഉണ്ടാവണം. മൊത്തം ബജറ്റിന്റെ ആറു ശതമാനമെങ്കിലും വിദ്യാഭ്യാസ മേഖലക്ക് നീക്കിവെക്കണം.
കഴിഞ്ഞ ബജറ്റുകളില്‍ വന്ന നിര്‍ദേശങ്ങള്‍ എത്രത്തോളം നടപ്പിലാക്കുവാന്‍ കഴിഞ്ഞുവെന്നത് സംബന്ധിച്ച് ഓഡിറ്റ് നടത്തണം. സമ്പന്നര്‍ അതി സമ്പന്നരാവുന്ന പ്രവണതക്ക് അന്ത്യം കുറിച്ച് മിഡില്‍ക്ലാസിനും പാവപ്പെട്ടവര്‍ക്കും വേണ്ടിയുള്ള പദ്ധതികള്‍ ഉണ്ടാവണം. വരുമാന നികുതി സംബന്ധിച്ച നയം അടിസ്ഥാനപരമായി തിരുത്തണം. നിലവില്‍ ഇടത്തരക്കാരാണ് ഏറ്റവുമധികം നികുതി ഭാരം ചുമക്കുന്നത്.
വികസനം സുസ്ഥിരമാവണം. പരിസ്ഥിതി സംരക്ഷണത്തിന് ബജറ്റില്‍ പ്രാധാന്യം നല്‍കിക്കൊണ്ടാവണം വികസന കാഴ്ചപ്പാടിന് രൂപം നല്‍കേണ്ടത്. വ്യവസായങ്ങള്‍ വരുേമ്പാള്‍ മത്സ്യങ്ങള്‍ ചത്തുപൊങ്ങുന്ന പ്രവണത വികസിത രാജ്യമെന്ന നിലക്ക് ഇന്ത്യക്ക് ഭൂഷണമല്ലെന്നും സെമിനാര്‍ ചൂണ്ടിക്കാട്ടി.
മുന്‍കേന്ദ്ര മന്ത്രിയും രാജ്യസഭാ ഉപാധ്യക്ഷനുമായിരുന്ന പ്രൊ-ഫ. പി.ജെ കുര്യന്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്തു. സര്‍ക്കാറിന്റെ ദല്‍ഹി പ്രതിനിധി പ്രൊഫ. കെ.വി തോമസ് സ്വാഗതം പറഞ്ഞു.
ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ് എ. ഗോപാലകൃഷ്ണന്‍, സീനിയര്‍ ഇക്കണോമിസ്റ്റ് പ്രൊഫ. ഡോ. മേരി ജോര്‍ജ്, സംസ്ഥാന മുന്‍ ഫിനാന്‍സ് കമ്മറ്റി ചെയര്‍മാന്‍ പ്രൊഫ. ഡോ. ബി.എ പ്രകാശ്, എം.പി.ഇ.ഡി.എ വൈസ് ചെയര്‍മാനും സമുേദ്രാല്‍പ്പന്ന വ്യവസായിയുമായ അലക്‌സ് കെ. നൈനാന്‍, സംസ്ഥാന പ്ലാനിംഗ് ബോര്‍ഡ് മുന്‍ അംഗവും ടെക്‌നോ പാര്‍ക്ക് ഫൗണ്ടര്‍ സി.ഇ.ഒയുമായ ജി. വിജയ രാഘവന്‍, അഗ്രികള്‍ച്ചറള്‍ പ്രൊഡക്ഷന്‍ കമ്മീഷ്ണറും കാര്‍ഷിക സര്‍വകലാശാല വൈസ് ചാന്‍സലറുമായ ഡോ. ബി. അശോക്, ഡിബേറ്റര്‍ ശ്രീജിത്ത് പണിക്കര്‍, പി. കിഷോര്‍, ബാബു എ കള്ളിവയലില്‍, ബോണി തോമസ് എന്നിവര്‍ നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ചു. ഡോ. അനൂപ ജേക്കബ്, എലിസബത്ത് റിനി, ഷൈന്‍ ആന്റണി, സി. ലക്ഷ്മി, സിബി അബ്രഹാം എന്നിവര്‍ മോഡറേറ്ററായിരുന്നു. വിദ്യാധനം ട്രസ്റ്റ് ട്രസ്റ്റി രേഖാ തോമസ് നന്ദി പറഞ്ഞു.
Related News