ദോഹ: ഗാസ മുനമ്പിലെ അല്‍ നുസൈറാത്ത് ക്യാമ്പില്‍ ഇസ്രായേല്‍ നടത്തിയ ഹീനമായ കൂട്ടക്കൊലയെ ഖത്തര്‍ ഭരണകൂടം ശക്തമായ ഭാഷയില്‍ അപലപിച്ചു. അധിനിവേശ സൈന്യത്തിന്റെ ക്രൂരവും ആവര്‍ത്തിച്ചുള്ളതുമായ കുറ്റകൃത്യങ്ങളുടെ പശ്ചാത്തലത്തില്‍, ഫലസ്തീന്‍ ജനതയ്ക്ക് സംരക്ഷണം ഉറപ്പുവരുത്തുന്നതിന് അടിയന്തര അന്താരാഷ്ട്ര നടപടിയുണ്ടാവണമെന്നും വിദേശകാര്യ മന്ത്രാലയം വെള്ളിയാഴ്ച പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
ഗാസയ്ക്കെതിരായ ഇസ്രായേല്‍ ആക്രമണം ഉടനടി അവസാനിപ്പിച്ച് നിരപരാധികളും നിരായുധരുമായ കൂടുതല്‍ സിവിലിയന്മാര്‍ കൊല്ലപ്പെടുന്ന മാനുഷിക ദുരന്തം ഒഴിവാക്കാന്‍ പ്രാദേശികവും അന്തര്‍ദ്ദേശീയവുമായ ശ്രമങ്ങള്‍ ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകതയും ഖത്തര്‍ ചൂണ്ടിക്കാട്ടി.
14 മാസമായി തുടരുന്ന സംഘര്‍ഷത്തില്‍ ഒരു കുറവും വരാത്തതിനാല്‍, കുടിയൊഴിപ്പിക്കപ്പെട്ട കുടുംബങ്ങള്‍ നുസെറാത്ത് ക്യാമ്പിലെ തപാല്‍ കേന്ദ്രത്തില്‍ അഭയം തേടുകയായിരുന്നു. ഇവര്‍ക്ക് നേരെ നടത്തിയ ആക്രമണത്തില്‍ 30 പലസ്തീനികള്‍ കൊല്ലപ്പെടുകയും സമീപത്തെ നിരവധി വീടുകള്‍ക്കും കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തിരുന്നു.ഇതുള്‍പെടെ,വ്യാഴാഴ്ച മാത്രം 66 പേരാണ് ഗാസ മുനമ്പില്‍ കൊല്ലപ്പെട്ടത്.
Related News