മക്ക: കാല്‍ നൂറ്റാണ്ടിലധികമായി തുടരുന്ന ഹജ്ജ് സേവന പ്രവര്‍ത്തനങ്ങള്‍ ഈ വര്‍ഷവും സൗദി ആലപ്പുഴ വെല്‍ഫെയര്‍ അസ്സോസിയേഷന്‍ (സവ) നിര്‍വ്വഹിച്ചു. സവ ഹജ്ജ് സേവന വിഭാഗമാണ് ഹാജ് സേവന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. മിനാ, മുസ്ദലിഫ, ജംറ എന്നിവിടങ്ങളിലാണ് സവയുടെ വളണ്ടിയര്‍മാര്‍ സേവന നിരതരായിരുന്നത്. ഭൂമിയുടെ അഷ്ടദിക്കുകളില്‍ നിന്നും വിശ്വാസ പൂര്‍ണ്ണിമയ്ക്കായി എത്തിയ തീര്‍ത്ഥാടകര്‍ക്ക് സവ നല്‍കുന്ന സന്നദ്ധ സേവനങ്ങള്‍ മാതൃകാപരമെന്നും ഹാജ് സേവന പ്രവര്‍ത്തനങ്ങള്‍ നിര്‍വ്വഹിക്കുന്ന ഇതര സംഘടനകളോടു തോളോടു തോള്‍ ചേര്‍ന്നു സേവന പ്രവര്‍ത്തനങ്ങളെ കോര്‍ത്തിണക്കുന്ന സവയുടെ മഹിമ പ്രശംസനീയമാണെന്നും ഹജ്ജ് വെല്‍ഫെയര്‍ ഫോറം ചെയര്‍മാന്‍ നസീര്‍ വാവാക്കുഞ്ഞ് അഭിപ്രായപ്പെട്ടു.
ഹജ്ജ് സേവന പ്രവര്‍ത്തനങ്ങള്‍ക്ക് പിന്‍തുണയായി ഉപദേശ നിര്‍ദ്ദേശങ്ങളും സഹായ സഹകരണങ്ങളും നല്‍കുന്ന ഓരോരുത്തരോടും നന്ദിയും കടപ്പാടുമുണ്ടെന്ന് സവ പ്രസിഡണ്ട് മുഹമ്മദ് രാജ, സെക്രട്ടറി നൗഷാദ് മുഹമ്മദ് സാലി തൃക്കുന്നപ്പുഴ, ഹജ്ജ് സെല്‍ കണ്‍വീനവര്‍ ജമാല്‍ ലബ്ബ, ക്യാപ്റ്റന്‍ ഷമീര്‍ മുട്ടം, ആതുര സേവന വിഭാഗം കണ്‍വീനര്‍ ഇര്‍ഷാദ് ആറാട്ടുപുഴ, മറ്റു നേതാക്കളായ ആഷിഖ് നദീര്‍, നൗഷാദ് ചാരുംമൂട്, അനസ് മണ്ണഞ്ചേരി, ഷെഹനാദ് വേളൂര്‍ കാര്‍ത്തികപ്പള്ളി, സഫീര്‍ കുന്നുമ്മ, സഫീദ് മണ്ണഞ്ചേരി എന്നിവര്‍ പറഞ്ഞു.
കാലാവസ്ഥയുടെ തീക്ഷ്ണത ഉണ്ടായിരുന്നിട്ടും കഞ്ഞി വിതരണം, വീല്‍ചെയര്‍ സേവനം, കുടിവെള്ളം, പഴച്ചാര്‍, ലഘുഭക്ഷണം എന്നിവയുടെ വിതരണം തുടങ്ങി വിവിധ സേവനങ്ങള്‍ നടത്താന്‍ സാധിച്ചത് ദൈവത്തിന്റെ അപാരമായ അനുഗഹമാണ്. മികച്ച സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തി സമാധാനവും സന്തോഷവുമായ 2024 ഹജ്ജിന് നേതൃത്വം നല്‍കിയ ഭരണാധികാരികള്‍ക്കും സവ നന്ദി അറിയിച്ചു.
Related News