റിയാദ്: സൗദി ജയിലില്‍ കഴിയുന്ന അബ്ദുള്‍ റഹീമിന്റെ കേസ് കേള്‍ക്കാന്‍ കോടതി ഡിസംബര്‍ 8 ന് ഞായറാഴ്ച രാവിലെ 9:30 ന് സമയം നല്‍കിയതായി റിയാദ് റഹിം സഹായ സമിതി അറിയിച്ചു. ഡിസംബര്‍ 8 ന് മുമ്പുള്ള സമയം അനിവദിച്ചു കിട്ടാന്‍ റഹീമിന്റെ അഭിഭാഷകര്‍ കോടതിയെ സമീപിക്കും.
ഇന്ന് അനുകൂല വിധി ഉണ്ടാകുമെന്ന് കരുതിയിരുന്നെങ്കിലും അതുണ്ടായില്ല. കേസുമായി ബന്ധപ്പെട്ട് ഇന്ന് ലഭിച്ച കോടതി പരാമര്‍ശങ്ങള്‍ എല്ലാം പഠിച്ച ശേഷമായിരിക്കും പ്രതിഭാഗം ഡിസംബര്‍ 8 ന് കോടതിയിലെത്തുക.
Related News