ജിദ്ദ: മെക്7 ഹെല്‍ത്ത് ക്ലബ് ജിദ്ദ അസീസിയ ബ്രാഞ്ച് ഉദ്ഘാടനം മെക് 7 സൗദി ചിഫ് കോര്‍ഡിനേറ്റര്‍ മുസ്തഫ മാസ്റ്റര്‍ നിര്‍വവിച്ചു. ഇന്ത്യന്‍ ആര്‍മിയില്‍ നിന്നും വിരമിച്ച കൊണ്ടോട്ടി തുറക്കല്‍ സ്വദേശിയായ ക്യാപ്റ്റന്‍ സലാഹുദ്ദീനാണ് Mec7 വ്യായാമ പദ്ധതി രൂപകല്‍പ്പന ചെയ്തത്. 20 മുതല്‍ 23 മിനുറ്റകള്‍ക്കക്കം ശരീരത്തിന്റെ കാല്‍പ്പാദം മുതല്‍ തലവരെ 1750 ല്‍ പരം ബാഹ്യ ചലനങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയുന്ന ഈ വ്യായാമ മൊഡ്യൂള്‍ ഏഴ് വ്യത്യസ്ത എക്‌സൈസ് ചേരുവകളായ എയറോബിക് എക്‌സസൈസ്, സിമ്പിള്‍ എക്‌സസൈസ്, യോഗ എക്‌സസൈസ്, ദീര്‍ഘ ശ്വാസ എക്‌സസൈസ്, അക്യുപ്രഷര്‍,മെഡിറ്റേഷന്‍, ഫെയ്‌സ് മസാജ് എന്നിവ അടങ്ങിയതാണ്. ഏത് പ്രായകാര്‍ക്കും അനായാസം ചെയ്യാന്‍ കഴിയുന്ന ഈ പ്രഭാത വ്യായാമ സ്‌കീമിന് ഇന്ന് നാട്ടിലും വിദേശത്തുമായി 580 ല്‍ പരം ബ്രാഞ്ചുകളുണ്ട്.
ജിസിസിയിലെ ആദ്യ യൂണിറ്റായ ജിദ്ദ ഖാലിദ് ബിന്‍ വലീദ് ശാഖ നവംബര്‍ 27 ന് തുടക്കം കുറിച്ചെങ്കിലും തുടക്കത്തില്‍ വിരലില്‍ എണ്ണാന്‍ കഴിയുന്ന ആളുകളേ പങ്കെടുത്തിരുന്നുള്ളൂ. ഇന്ന് ജിദ്ദയില്‍ പടര്‍ന്നു പന്തലിച്ചു 10 ശാഖകളിലൂടെ ഏകദേശം അഞ്ഞൂറോളം പേര്‍ ഇതിന്റെ ഉപഭോക്താക്കളായുണ്ട്്. പുതിയ ശാഖകള്‍ പല ഭാഗങ്ങളിലും അടുത്ത് തന്നെ ആരംഭിക്കും.
ഏത് പ്രായക്കാര്‍ക്കും ചെയ്യാവുന്ന ലളിതമായ വ്യായാമത്തിന്ന് ഫീസൊന്നുമില്ല, മെമ്പര്‍ഷിപ്പ് എന്ന സിസ്റ്റവുമില്ല. മത-രാഷ്ട്രീയ-സാംസ്‌കാരിക വിഷയങ്ങള്‍ അവിടെ ചര്‍ച്ച ചെയ്യാന്‍ പാടില്ല, ഒരൊറ്റ ലക്ഷ്യം മാത്രം, സ്വയം ആരോഗ്യ പരിരക്ഷണം. വാട്ട്‌സ് അപ്പ് ഗ്രൂപ്പുകളില്‍ പോലും ഇത് അനുവദനീയമല്ല. ഏത് രാജ്യക്കാര്‍ക്കും പങ്കെടുക്കാവുന്നതാണ്.
അസീസിയ ഭാഗത്തുള്ളവര്‍ക്ക് വേഗത്തില്‍ എത്തിപ്പെടാന്‍ സാധിക്കുന്ന നസീം പോളിക്ലിനിക്ക് പിന്‍ ഭാഗത്തുള്ള പള്ളിക്ക് തൊട്ടടുത്ത ഫുട്‌ബോള്‍ ഗ്രൗണ്ടിലാണ് വ്യായാമം നടക്കുന്നത്. ജിദ്ദ മെക് 7 ചീഫ് ട്രൈനര്‍ അഹമ്മദ് കുറ്റൂര്‍ വ്യായാമത്തിന്ന് നേതൃത്വം നല്‍കി.
അബ്ബാസ് ചെമ്പന്‍, ലത്തീഫ് മാസ്റ്റര്‍, സലീം മുല്ലവീട്ടില്‍, ജംഷിബാവ കാരി, സാദിഖ് നസീം പോളിക്ലിനിക്, ബാബു നഹ്ദി, അബു മുഹമ്മദ് (എത്യോപ്യ ),
സാബില്‍ മമ്പാട് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. സലാഹ് കാരാടന്‍ പരിപാടി നിയന്ത്രിച്ചു. മുഹമ്മദലി കുന്നുമ്മല്‍ പരിപാടികള്‍ ഏകോപിപ്പിച്ചു. അസീസിയ മെക്7 ട്രെയിനര്‍ നൗഷാദ് കോഡൂര്‍ നന്ദി പറഞ്ഞു.
Related News