ജിദ്ദ: വിസിറ്റ് വിസയില്‍ സൗദിയിലെത്തുന്ന വിദേശികള്‍ക്ക് കാലാവധിയുള്ള അന്താരാഷ്ട്ര ലൈസന്‍സുണ്ടെങ്കില്‍ വാഹനം ഓടിക്കാമെന്ന് സ്ഥിരീകരണം. രാജ്യത്ത് പ്രവേശിക്കുന്ന തിയതി മുതല്‍ ഒരു വര്‍ഷം വരെ ഓടിക്കാമെന്ന് ട്രാഫിക് ഡയറക്ടറേറ്റ് അറിയിച്ചിട്ടുള്ളത്.
സൗദിയിലെത്തുന്ന വിദേശിക്ക് സ്വന്തം നാട്ടിലെ ലൈസന്‍സോ, അന്താരാഷ്ട്ര ലൈസന്‍സോ ഉപയോഗിച്ച് വാഹം ഓടിക്കാമോ എന്ന ചോദ്യിത്തിനുള്ള മറുപടിയിലാണ് ട്രാഫിക് ഡയറക്ടറേറ്റിന്റെ വിശദീകരണം. പരമാവധി ഒരു വര്‍ഷം വരെയോ, ലൈസന്‍സ് കാലാവധി അവസാനിക്കുന്നതു വരെയോ വിസിറ്റ് വിസയില്‍ സൗദിയിലെത്തുന്ന വിദേശിക്ക് വാഹനം ഓടിക്കാമെന്നാണ് അറിയിപ്പ്. ഇത് വിസിറ്റ് വിസയിലെത്തുന്നവര്‍ക്ക് ഏറെ ആശ്വാസം പകരുന്ന നടപടിയാണ്.
Related News