പേരില്‍ പോലും പുഷ്പം പോലെ സൗരഭ്യവും സൗന്ദര്യവും തുടിക്കുന്ന ഒരു വികാരമാണ് സ്‌നേഹം. മനുഷ്യരുടെ മാനസീകാവശ്യങ്ങളില്‍പ്പെട്ടതാണ് സ്‌നേഹവും സുരക്ഷിതത്വവും. നബിതിരുമേനി(സ) ഒരു കൂട്ടം അനുചരുമായി സംസാരിച്ച് കൊണ്ടിരിക്കേ മറ്റൊരാള്‍ അതിനരികിലൂടെ കടന്ന് പോയി. കൂട്ടത്തിലൊരാള്‍ പറഞ്ഞു തിരുദൂതരേ എനിക്കദ്ദേഹത്തെ ഇഷ്ടമാണ്. ഉടനെ തിരുമേനി(സ) പറഞ്ഞു എങ്കില്‍ അക്കാര്യം അദ്ദേഹത്തോട് പറയൂ.
സ്‌നേഹത്തെ എങ്ങനെയൊക്കെ നിര്‍വ്വജിക്കുകയും വര്‍ണ്ണിക്കുകയും ചെയ്താലും അതിന്റെ പരമപ്പൊരുള്‍ പ്രകടനമാണ്. പിശുക്കന്റെ പണം പോലെയാണ് പ്രകടിപ്പിക്കാത്ത സ്‌നേഹമെന്നാണ് മനശാസ്ത്രം. ആത്മഹത്യക്കൊരുങ്ങിയ കുട്ടിയുമായി മന:ശാസ്ത്ര വിദഗ്ധനെ കാണാനെത്തിയ മാതാപിതാക്കളേയും കുട്ടിയേയും അദ്ദേഹം സവിസ്തരം വിസ്തരിച്ചു. മാതാപിതക്കള്‍ ഇരുവരും ജോലിക്കാര്‍. കപ്പലില്‍ ജോലിചെയ്യുന്ന പിതാവിനോട് ഡോക്ടര്‍ ഇങ്ങനെ തിരക്കി ഭാര്യക്ക് ജോലിയുണ്ടായിരിക്കേ നിങ്ങളെന്തിന് കപ്പലില്‍ കഷ്ടപ്പെട്ട് ജോലിയെടുക്കുന്നു? മകളോടുള്ള സ്‌നേഹം കൊണ്ടാണ് അവള്‍ക്കൊരു നല്ല ഭാവിയുണ്ടാകട്ടെ. മാതാവിനോട് ഡോക്ടര്‍ ചോദിച്ചു ഭര്‍ത്താവിന് നല്ലൊരു ജോലിയുണ്ടല്ലോ പിന്നെന്തിന് നിങ്ങള്‍ ജോലിക്ക് പോകണം? മകളോടുള്ള സ്‌നേഹം കൊണ്ട് അവള്‍ക്കൊരു നല്ല ഭാവിയുണ്ടാക്കട്ടെ എന്ന് കരുതിയാണ്. കുട്ടിയോട് ഡോക്ടര്‍ ആത്മഹത്യയുടെ കാരണം അന്വേഷിച്ചു. അവളുടെ മറുപടി ഇതായിരുന്നു. മാതാപിതാക്കള്‍ക്ക് എന്നോട് തീരെ സ്‌നേഹമില്ല.
ഇത് നല്‍കുന്ന സന്ദേശം വളരെ കൃത്യവും വ്യക്തവുമാണ്. സ്‌നേഹം സൂക്ഷിക്കാനുള്ളതല്ല സാഗര തിരപോലെ നിരന്തരം അലതല്ലേണ്ടതാണത്. സ്‌നേഹ പ്രകടനത്തിലെ പിശുക്ക് പൊല്ലാപ്പാകുമെന്ന് മറക്കാതിരിക്കുക. കാഴ്ചയിലേയോ ചേഷ്ടയിലേയോ സൗന്ദര്യമല്ല സ്‌നേഹം. കേവലം സൗന്ദര്യവുമായി സ്‌നേഹത്തെ കൂട്ടിക്കുഴക്കുന്നത് കൗമാരത്തിന്റെ കുസൃതി മാത്രമാണ്. കടപ്പാടുകള്‍ നിറവേറ്റാനുള്ള മഹിതമായ മോഹമാണ് പേരില്‍ പോലും സൗന്ദര്യം പ്രകടമാകുന്ന സ്‌നേഹമെന്ന മൂന്നക്ഷരം! യാഥാര്‍ഥത്തില്‍ സ്‌നേഹം സഹനത്തില്‍ കേന്ദ്രീകൃതമാണ്. ഒരേ അക്ഷരങ്ങളാല്‍ നിര്‍മ്മിക്കപ്പെട്ട സ്‌നേഹവും സഹനവും അഭേദ്യമായ ബന്ധമാണുള്ളത്.
കുഞ്ഞുങ്ങളുടെ വികൃതികള്‍ സഹിക്കുംമ്പോഴാണല്ലോ കുഞ്ഞുങ്ങളോട് സ്‌നേഹമുള്ളവരായി തീരുന്നത്. ഭാര്യ ഭര്‍ത്താക്കന്‍മാര്‍ പോരായ്മകള്‍ പൊരുത്തപ്പെട്ടും അനിഷ്ടങ്ങള്‍ സഹിച്ചും കഴിഞ്ഞ് കൂടുംമ്പോഴല്ലേ അവര്‍ സ്‌നേഹത്തിലാണെന്ന് പറയാറുള്ളത്. സൃഷ്ടാവിന്ന് വേണ്ടി തന്നിഷ്ടങ്ങള്‍ ബലികഴിക്കാന്‍ തയ്യാറാവുമ്പോഴല്ലേ ദൈവസ്‌നേഹിയാകുന്നത്. സഹന സാഗരത്തിലേ സ്‌നേഹത്തിന്റെ പൂന്തോണി സഞ്ചരിക്കൂ. അത് കൊണ്ട് സഹിക്കാന്‍ കഴിയുന്നവനേ സ്‌നേഹിക്കാനാവൂ.
എന്നാല്‍ മാത്രമേ സ്‌നേഹത്തിന്റെ സൗന്ദര്യമാസ്വദിക്കാന്‍ കഴിയൂ. ഇണ, കമിതാവ്, മക്കള്‍, മാതാപിതാക്കള്‍, കുടുംബങ്ങള്‍, കൂട്ടുകാര്‍ ആരായാലും തമ്മില്‍ പല കാരണങ്ങളാല്‍ പൊരുത്തപ്പെടാന്‍ കഴിയാതെ വരുമ്പോള്‍ സ്‌നേഹം വറ്റിവരളുന്നതിന്റെ കാരണം സ്‌നേഹത്തില്‍ സഹനത്തിന്റെ പങ്ക് മനസ്സിലാക്കാത്തത് കൊണ്ടാണ
-മുഹമ്മദ്ഫാറൂഖ് ഫൈസി മണ്ണാര്‍ക്കാട്
Related News