ന്യൂദല്‍ഹി: ദല്‍ഹിയില്‍ അരവിന്ദ് കേജ്രിവാളിന്റെ പിന്‍ഗാമിയായി അതിഷി മര്‍ലേന മുഖ്യമന്ത്രിയാകും. എഎപിയുടെ നിയമസഭാകക്ഷി യോഗത്തില്‍ കെജ്രിവാളാണ് അതിഷിയുടെ പേര് മുന്നോട്ടുവച്ചത്. സ്ഥാനമേല്‍ക്കുന്നതോടെ, ഷീല ദീക്ഷിതിനും സുഷമ സ്വരാജിനും ശേഷം ദല്‍ഹി മുഖ്യമന്ത്രിയാകുന്ന മൂന്നാമത്തെ വനിതയാകും അതിഷി. കെജ്രിവാള് രാജി പ്രഖ്യാപിച്ച സാഹചര്യത്തിലാണ് അതിഷി മര്‍ലേനയെ ദല്‍ഹി മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തത്.
കെജ്രിവാളിന്റെ പിന്‍ഗാമിയായി ഏറ്റവും കൂടുതല്‍ ഉയര്‍ന്നു കേട്ട പേര് അതിഷിയുടെതായിരുന്നു. മദ്യനയക്കേസില്‍ കെജ് രിവാള്‍ ജയിലില്‍ കഴിഞ്ഞപ്പോള്‍ അതിഷിയായിരുന്നു പാര്‍ട്ടിയെയും സര്‍ക്കാറിനെയും നയിച്ചത്.
Related News