l o a d i n g

സാംസ്കാരികം

ജവാന്‍ വില്ലാസ്- സ്‌നേഹമുള്ള ഭാര്യയുടെ ദുഷ്ടനായ ഭര്‍ത്താവ് ചിത്രത്തിന്റെ ടൈറ്റില്‍ ലോഞ്ച് നടന്നു

Thumbnail

ഒറ്റപ്പാലം ഫിലിം അക്കാദമി - ഒ.എഫ്.എ. ക്രിയേഷന്‍സിന്റെ ബാനറില്‍ എന്‍. ആര്‍. ഐ. ഫിലിം വര്‍ക്കേഴ്‌സ് അസോസിയേറ്റ്‌സ് അവതരിപ്പിക്കുന്ന
പ്രഥമ സംരംഭമായ ജവാന്‍ വില്ലാസ് സ്‌നേഹമുള്ള ഭാര്യയുടെ ദുഷ്ടനായ ഭര്‍ത്താവ് എന്ന സിനിമയുടെ ടൈറ്റില്‍ ലോഞ്ചിംഗ് ഒറ്റപ്പാലത്തു നടന്നു. ചലച്ചിത പ്രവര്‍ത്തകര്‍, സാമൂഹ്യ, സാഹിത്യ പ്രവര്‍ത്തകര്‍, അണിയറ പ്രവര്‍ത്തകര്‍, ബന്ധുമിത്രാദികള്‍, എന്നിവരുടെ നിറ സാന്നിധ്യത്തില്‍ ഗാനകല്ലോലിനി സുകുമാരി നരേന്ദ്രമേനോന്‍, ഫാത്തിമ്മ ഹസ്സന്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍വ്വഹിച്ചു. പ്രശസ്ത ഛായാഗ്രഹകനും സംവിധായകനുമായ അഴകപ്പന്‍ എന്‍. ചടങ്ങിന്റെ ഉദ്ഘാടനം
നടത്തി. ചടങ്ങില്‍ പ്രശസ്ത സംഗീത സംവിധായകന്‍ സ്റ്റീഫന്‍ ദേവസ്സിയുടെ പിതാവ് ദേവസ്സി പി.കെ. അധ്യക്ഷത വഹിച്ചു.
കെ.രാമദാസ് മാസ്റ്റര്‍, രാജേഷ് അടയ്ക്കാ പുത്തൂര്‍, ജിബിയ, സക്കായി ശശി കുള്ളപ്പുള്ളി, സ്വീറ്റ് ചില്ലീസ് രാജേഷ്, മുജീബ് ഒറ്റപ്പാലം എന്നിവര്‍ പ്രോഗ്രാമിന് നേതൃത്വം നല്‍കി. സംവിധായകരായ സുരേഷ് കുറ്റ്യാടി, സുരേഷ് കണ്ണന്‍, എന്നിവരും ചടങ്ങില്‍ പങ്കുകൊണ്ടു. 2025 ജനുവരി അവസാനം ചിത്രീകരണം ആരംഭിക്കുന്ന ഈ ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍ ഒറ്റപ്പാലവും, തിരുവനന്തപുരവുമാണ്.

സിനിമയെന്ന മായാപ്രപഞ്ചത്തില്‍ അതിന്റെ പ്രധാന ഭാഗങ്ങളിലെല്ലാം ശോധിക്കണമെന്നാഗ്രഹിച്ചു നടക്കുന്ന സാധാരണക്കാരനായ ഒരു യുവാവിന്റെ കഥയാണ് ഈ ചിത്രത്തിലൂടെ ഹൃദയഹാരിയായ മുഹൂര്‍ത്തങ്ങളിലൂടെ അവതരിപ്പിക്കുന്നത്. പലവ്യഞ്ജന കടകളിലും സൂപ്പര്‍ മാര്‍ക്കറ്റുകളിലും ഓഡര്‍ സ്വീകരിച്ച് സാധനങ്ങള്‍ എത്തിച്ചു നല്‍കുന്ന ഒരു കമ്പനിയുടെ ഏരിയ മാനേജറാണ് സത്യനാഥ മേനോന്‍. അദ്ദേഹത്തിന് ഭാര്യയായ ജാനകി ടീച്ചറും നാലാം ക്ലാസ്സില്‍ പഠിക്കുന്ന ഒരു മകളുമുണ്ട്, അദ്ദേഹം കഥാകൃത്തായും, സംവിധായകനായും, നായകനായും സിനിമയുടെ സര്‍വ്വ മേഖലയിലും തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കുവാന്‍ ശ്രമിക്കുന്ന ഒട്ടേറെ സംഭവ വികാസങ്ങളിലൂടെ കടന്നുപോകുന്നതിനിടയില്‍ ചില കറുത്ത വിഷയങ്ങള്‍ കടന്ന് വരുന്നു...... തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളിലൂടെയാണ് ഈ ചിത്രത്തിന്റെ കഥാ പുരോഗതി.

അരുണ്‍ എസ് ഭാസ്‌ക്കര്‍ സംവിധാനം നിര്‍വഹിക്കുന്നു. മലയാളത്തിലെയും തമിഴിലെയും പ്രശസ്തരായ നടി നടന്‍മാര്‍ക്കൊപ്പം പുതുമുഖങ്ങളും അണിനിരക്കുന്നു. നാല് നായകന്‍മാരില്‍ പ്രധാന നായകനായി വരുന്നതും രചന നിര്‍വ്വഹിക്കുന്നതും ജാഫര്‍ജിയാണ്. ഐശ്വര്യ ജാനകിയാണ് നായിക. മോഹന്‍ സിത്താര, ജയേഷ് സ്റ്റീഫന്‍, എന്‍. ശ്രീനാഥ് എന്നിവര്‍ സംഗീതം പകര്‍ന്ന മൂന്ന് ഗാനങ്ങളുടെ രചന നിര്‍വ്വഹിച്ചിരിക്കുന്നത് പരേതനായ യൂസഫലി കേച്ചേരിയും ജാഫര്‍ജിയും പുന്നടിയില്‍ രവികുമാറുമാണ്.

ഛായാഗ്രഹണം -- ജി.കെ. നന്ദകുമാര്‍, എഡിറ്റിംഗ്- ബിജിത ഗോപാല്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍ - മുജീബ് ഒറ്റപ്പാലം, പ്രൊഡക്ഷന്‍ എക്‌സികുട്ടീവ് - സുജിത്ത് അയിനിക്കല്‍, കോസ്റ്റ്യൂമര്‍ - സുനില്‍ റഹ്‌മാന്‍, മേക്കഅപ്പ് - മനോജ് അങ്കമാലി, ആര്‍ട്ട് - വിഷ്ണു നെല്ലായ, പ്രൊഡക്ഷന്‍ ഫൈനാന്‍സ് മാനേജര്‍ - രാജേഷ് അടയ്ക്കാ പുത്തൂര്‍, പോസ്റ്റര്‍ ഡിസൈന്‍ - അഫ്‌നാസ്, ബാബു വാക (ഒ.എഫ്.എ).

Latest News

 മാലി സ്ട്രൈക്കര്‍ അദാമ നിയാനെ  സൈന്‍ ചെയ്ത് ഗോകുലം കേരള എഫ് സി
മാലി സ്ട്രൈക്കര്‍ അദാമ നിയാനെ സൈന്‍ ചെയ്ത് ഗോകുലം കേരള എഫ് സി
November 17, 2024
റഹീം കേസ് ഡിസംബര്‍ 8 ന് വീണ്ടും പരിഗണിക്കും
റഹീം കേസ് ഡിസംബര്‍ 8 ന് വീണ്ടും പരിഗണിക്കും
November 17, 2024
മീഡിയ പ്ലസും ഖത്തര്‍ ഡയബറ്റിക് അസോസിയേഷനും സംയുക്തമായി  പ്രമേഹ ബോധവല്‍ക്കരണം സംഘടിപ്പിച്ചു
മീഡിയ പ്ലസും ഖത്തര്‍ ഡയബറ്റിക് അസോസിയേഷനും സംയുക്തമായി പ്രമേഹ ബോധവല്‍ക്കരണം സംഘടിപ്പിച്ചു
November 17, 2024
 റഹീമിന്റെ മോചനം നീളും;  കേസ് വീണ്ടും മാറ്റി
റഹീമിന്റെ മോചനം നീളും; കേസ് വീണ്ടും മാറ്റി
November 17, 2024
പ്രവാസി വെല്‍ഫെയര്‍ ജനസേവനത്തിന്റെ പുത്തന്‍ മാതൃക -ഷബീര്‍ ചാത്തമംഗലം
പ്രവാസി വെല്‍ഫെയര്‍ ജനസേവനത്തിന്റെ പുത്തന്‍ മാതൃക -ഷബീര്‍ ചാത്തമംഗലം
November 17, 2024
സ്‌നേഹ പ്രകടനത്തിലെ പിശുക്ക് പൊല്ലാപ്പാകും
സ്‌നേഹ പ്രകടനത്തിലെ പിശുക്ക് പൊല്ലാപ്പാകും
November 17, 2024
ഉണ്ണികൃഷ്ണന് പായ്ക്കപ്പല്‍ തിരിച്ചു നല്‍കിയത് രണ്ടാം ജന്മം
ഉണ്ണികൃഷ്ണന് പായ്ക്കപ്പല്‍ തിരിച്ചു നല്‍കിയത് രണ്ടാം ജന്മം
November 17, 2024
മെക്7 ഹെല്‍ത്ത് ക്ലബ് ജിദ്ദ അസീസിയ ബ്രാഞ്ചിന് തുടക്കം
മെക്7 ഹെല്‍ത്ത് ക്ലബ് ജിദ്ദ അസീസിയ ബ്രാഞ്ചിന് തുടക്കം
November 16, 2024
 ജവാന്‍ വില്ലാസ്-  സ്‌നേഹമുള്ള  ഭാര്യയുടെ  ദുഷ്ടനായ ഭര്‍ത്താവ്  ചിത്രത്തിന്റെ ടൈറ്റില്‍ ലോഞ്ച് നടന്നു
ജവാന്‍ വില്ലാസ്- സ്‌നേഹമുള്ള ഭാര്യയുടെ ദുഷ്ടനായ ഭര്‍ത്താവ് ചിത്രത്തിന്റെ ടൈറ്റില്‍ ലോഞ്ച് നടന്നു
November 16, 2024
ആധുനിക ഭാരതത്തെ പടുത്തുയര്‍ത്തിയത് നെഹ്‌റുവിന്റെ ദീര്‍ഘവീക്ഷണങ്ങള്‍ -റിയാദ് ഒ.ഐ.സി.സി
ആധുനിക ഭാരതത്തെ പടുത്തുയര്‍ത്തിയത് നെഹ്‌റുവിന്റെ ദീര്‍ഘവീക്ഷണങ്ങള്‍ -റിയാദ് ഒ.ഐ.സി.സി
November 16, 2024
Download Newzin App
Easy to update latest news, daily podcast and everything in your hand