ലണ്ടന്‍: യു.കെയില്‍ അനധികൃത തൊഴിലാളികളുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തില്‍ അവരെ പിടികൂടുന്നതിന് പരിശോധന ശക്തമാക്കി. പോലീസുമായി സഹകരിച്ച് യുകെ ബോര്‍ഡര്‍ ഏജന്‍സിയാണ് പരിശോധന നടത്തുന്നത്. റസ്റ്ററന്റുകള്‍ കേന്ദ്രീകരിച്ചാണ് പ്രധാന പരിശോധന. റസ്റ്ററന്റുകളാണ് അനധികൃത തൊഴിലാളികളെ കൂടുതലായും നിയമിക്കുന്നതെന്നതിനാലാണിത്. ഇത്തരം തൊഴിലാളികൡളെ ജോലിക്കു വച്ചതിനെ തുടര്‍ന്ന് ഇന്ത്യന്‍ ഉടമസ്ഥലിലുള്ള റസ്റ്ററന്റുകള്‍ അടക്കം നിരവധി റസ്റ്ററന്റുകള്‍ക്ക് പിഴ ലഭിച്ചു. 10,000 പൗണ്ട് മുതല്‍ 80,000 പൗണ്ടുവരെ പിഴ ലഭിച്ചവരുണ്ട്. അതിര്‍ത്തി സുരക്ഷ മെച്ചപ്പെടുത്തുന്നതിനുള്ള ലേബര്‍ പാര്‍ട്ടി പദ്ധതികളുടെ ഭാഗമായി വേനല്‍ക്കാലത്ത് പ്രവര്‍ത്തനങ്ങള്‍ തീവ്രമാക്കാന്‍ ഇമിഗ്രേഷന്‍ എന്‍ഫോഴ്സ്മെന്റ് മുന്‍കൈ എടുക്കുമെന്ന് ഹോം സെക്രട്ടറി യെവെറ്റ് കൂപ്പര്‍ പ്രസ്താവിച്ചിരുന്നു.
വിസ കാലഹരണപ്പെട്ടിട്ടും ഒളിവില്‍നിന്ന് ജോലി ചെയ്യുന്നവരെയാണ് പിടികൂടുന്നത്. ഇതില്‍ സ്റ്റഡി വിസയിലെത്തിയവരും തൊഴില്‍ വിസയിലെത്തിയവരും ഉള്‍പ്പെടും. നിയമവിരുദ്ധമായി തൊഴിലാളികളെ ജോലിക്ക് എടുക്കുന്നതായി കണ്ടെത്തുന്ന സ്ഥാപനങ്ങള്‍ ആദ്യ കുറ്റത്തിന് ഒരു തൊഴിലാളിക്ക് 45,000 പൗണ്ട് വരെയും ആവര്‍ത്തിച്ചുള്ള കുറ്റങ്ങള്‍ക്ക് 60,000 പൗണ്ട് വരെയും പിഴ നല്‍കേണ്ടി വരും. അനധികൃത തൊഴിലാളികളെ വ്യാപകമായി കണ്ടെത്തുന്ന സാഹചര്യത്തില്‍ റസ്റ്ററന്റുകള്‍ ഉള്‍പ്പടെ വിവിധ സ്ഥാപനങ്ങളില്‍ തിരച്ചില്‍ തുടരുമെന്ന് ഹോം സെക്രട്ടറി അറിയിച്ചു.
Related News