ദോഹ: ഖത്തരി പൗരന്മാര്ക്ക് ഇനി അമേരിക്കയിലേക്ക് വിസയില്ലാതെ തന്നെ യാത്ര ചെയ്യാം. വിസ രഹിത പ്രവേശനം അനുവദിക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഖത്തറിനെയും ഉള്‍പ്പെടുത്തിയതായി അമേരിക്കന്‍ ഹോംലാന്‍ഡ് സെക്യൂരിറ്റി അറിയിച്ചു. ഇതാദ്യമായാണ് ഒരു ഗള്‍ഫ് രാജ്യത്തെ വിസ രഹിത പ്രോഗ്രാമിന്റെ ഭാഗമാക്കുന്നത്.
ഡിസംബര്‍ ഒന്ന് മുതല്‍ പ്രാബല്ല്യത്തില്‍ വരുന്ന പദ്ധതി പ്രകാരം ഖത്തരി പൗരന്മാര്ക്ക് അമേരിക്കയിലെത്തി 90 ദിവസം വരെ വിസയില്ലാതെ താമസിക്കാം. ഇരു രാജ്യങ്ങളും തമ്മിലെ ശക്തമായ ഉഭയകക്ഷി, നയതന്ത്ര, സുരക്ഷാ സൗഹൃദത്തിന്റെ ഭാഗമായാണ് അപൂര്‍വം രാജ്യങ്ങള്‍ക്ക് മാത്രം ഇടം പിടിച്ച വിസ രഹിത പ്രവേശനം പട്ടികയില്‍ ഖത്തറിനെയും ഉള്‍പ്പെടുത്തിയത്.
അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കന്റെ നിര്‍ദേശ പ്രകാരം ഖത്തറിനെയും വിസ രഹിത പ്രോഗ്രാം (വി.ഡബ്ല്യൂ.പി) രാജ്യങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയതായി ആഭ്യന്തര സുരക്ഷാ സെക്രട്ടറി അലയാന്ദ്രോ മയോര്‍കാസ് അറിയിച്ചു.
Related News