റിയാദ്: ജയിലില്‍ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുല്‍ റഹീമിന്റെ മോചനം സംബന്ധിച്ച വിധി അറിയാന്‍ ഇനിയും രണ്ടാഴ്ച കാത്തിരിക്കണം. സൗദി ബാലന് കൊല്ലപ്പെട്ട കേസില്‍ 18 വര്‍ഷമായി ജയിലില്‍ കഴിയുന്ന അബ്ദുല്‍ റഹീമിന്റെ കേസ് ഇന്നു പരിഗണിച്ചിരുന്നു. എന്നാല്‍ മോചന ഉത്തരവ് ഉണ്ടായില്ല. കേസ് രണ്ടാഴ്ച കഴിഞ്ഞ് വീണ്ടും പരിഗണിക്കും.
അതിനിടെ റഹീമിന്റെ മാതാവും കുടുംബാംഗങ്ങളും ജയില്‍ സന്ദര്‍ശന ശേഷം നാട്ടിലേക്കു മടങ്ങി.
Related News