കൊളംബോ: ശ്രീലങ്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ നാഷണല്‍ പീപ്പിള്‍സ് പവര്‍ (എന്‍.പി.പി) വിശാല മുന്നണി സ്ഥാനാര്‍ഥിയായ ഇടത് നേതാവ് അനുര കുമാര ദിസനായകെയെ തെരഞ്ഞെടുക്കപ്പെട്ടു. 42.31 ശതമാനം വോട്ടുകള്‍ നേടിയാണ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ദിസനായകെ വിജയിച്ചതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. ദിസനായകെ തിങ്കളാഴ്ച പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്‌തേക്കും.
34 ശതമാനം വോട്ട് നേടിയ പ്രതിപക്ഷ നേതാവ് സജിത് പ്രേമദാസയെയാണ് ദിസനായകെയെ പരാജയപ്പെടുത്തിയത്. നിലവിലെ പ്രസിഡന്റ് റനില്‍ വിക്രമസിംഗെ മൂന്നാംസ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. വിജയിയായി പ്രഖ്യാപിക്കണമെങ്കില്‍ 50 ശതമാനം വോട്ടുകള്‍ നേടണമായിരുന്നു. എന്നാല്‍, ആര്‍ക്കും ആദ്യ റൗണ്ടില്‍ 50 ശതമാനം വോട്ടുകള്‍ നേടാനായില്ല. തുടര്‍ന്ന് രണ്ടാം മുന്‍ഗണനാ വോട്ടുകള്‍ എണ്ണിയാണ് തെരഞ്ഞെടുപ്പു കമ്മീഷന്‍ വിജയിയെ പ്രഖ്യാപിച്ചത്.
Related News