തൃശൂര്‍: കേരളത്തിന്റെ ചരിത്ര സ്മാരകങ്ങളിലൂടെ സഞ്ചരിക്കാന്‍ കൗതുകമുള്ളവരാണോ നിങ്ങള്‍? എങ്കില്‍ മുസിരിസിന്റെ ഭാവികാല അംബാസഡര്‍മാര്‍ എന്ന നിലയില്‍ മുസിരിസ് പൈതൃക പദ്ധതി നിങ്ങളെ ആദിരിക്കും. കൗതുകമേറിയ മുസിരിസ് പാസ്‌പോര്‍ട്ട് സംവിധാനത്തിന്റെ ഉദ്ഘാടനം മന്ത്രി മുഹമ്മദ് റിയാസ് നിര്‍വ്വഹിച്ചു. മുസിരിസ് പദ്ധതിയുടെ ഭാഗമായി സംരക്ഷിക്കുകയും നവീകരിക്കുകയും നിര്‍മ്മാണം നടത്തുകയും ചെയ്ത പദ്ധതികളുടെ ഉദ്ഘാടനം നിര്‍വ്വഹിച്ച വേദിയില്‍ എം.എല്‍.എ വി.ആര്‍ സുനില്‍കുമാറിന് ആദ്യ പാസ്‌പോര്‍ട്ട് നല്‍കിയാണ് മന്ത്രി ഈ പദ്ധതി ഉദ്ഘാടനം ചെയ്തത്.
മുസിരിസ് പൈതൃക പദ്ധതിയുടെ കീഴില്‍ കൊടുങ്ങല്ലൂര്‍, പറവൂര്‍ മേഖലകളിലുള്ള മുപ്പതോളം സ്മാരക/ മ്യൂസിയങ്ങള്‍ സന്ദര്‍ശിക്കുന്നതിനായി തയാറാക്കിയതാണ് മുസിരിസ് പാസ്‌പോര്‍ട്ട്. 500 രൂപ നല്‍കി കൊണ്ട് ഈ പാസ്‌പോര്‍ട്ട് കൈവശപ്പെടുത്തി ആറു മാസം കാലയളവിനുള്ളില്‍ ഈ പ്രദേശങ്ങളെല്ലാം സന്ദര്‍ശിക്കുന്ന സഞ്ചാരിയെയാണ് മുസിരിസ് അംബാസിഡര്‍മാരായി പ്രഖ്യാപിക്കുന്നത്. ഇവര്‍ക്ക് മെമന്റോകളും നല്‍കും.
Related News