മലപ്പുറം: ഷിഫ ജിദ്ദ പോളിക്ലിനിക് എംഡിയും ജിദ്ദയിലെ സാമൂഹിക, സാംസ്കാരിക, ജീവകാരുണ്യ രംഗത്തെ നിറസാന്നിധ്യവുമായ മലപ്പുറം വെസ്റ്റ് കോഡൂര്‍ അരീക്കാട്ട് വീട്ടില്‍ പി.എ. അബ്ദുറഹ്മാന്റെയും ഷാഹിനയുടെയും മകന് റിസിയും മലപ്പുറം അരിമ്പ്ര മനങ്ങാട്ട വീട്ടില്‍ മൂസ, സാജിദ ദമ്പതികളുടെ മകള്‍ നദയും മലപ്പുറം റോസ് ലോഞ്ച് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ വിവാഹിതരായി. മുസ്്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങള്‍ നിഖാഹിന് നേതൃത്വം നല്കി. രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക, ജീവകാരുണ്യ രംഗത്തെ പ്രമുഖര്‍ക്കും വ്യാവസായിക, വാണിജ്യ രംഗത്തെ പ്രശസ്തര്‍ക്കും പുറമെ പ്രവാസികളും മുന്‍ പ്രവാസികളുമായ നിരവധി പേരുടെ സാന്നിധ്യത്താല്‍ സമ്പന്നമായിരുന്നു വിവാഹ വേദി. വിവാഹത്തില്‍ സംബന്ധിച്ച എല്ലാവര്ക്കും അബ്ദുറഹ്മാന് നന്ദി അറിയിച്ചു.
Related News