ലോകം കാത്തിരുന്ന ആപ്പിളിന്റെ ഐഫോണ്‍ 16 സീരീസും മറ്റ് പുത്തന്‍ ഗാഡ്ജറ്റുകളും പുറത്തിറക്കി. ഇത്തവണത്തെ ഐഫോണ്‍ സീരിസിനെക്കുറിച്ച് അവതരണത്തിനു മുമ്പ് പുറത്തുവന്ന ഒട്ടുമിക്ക കേട്ടുകേള്‍വികളും ശരിവയ്ക്കുന്ന രീതിയിലായിരുന്നു അവതരണം. ഇതുവരെ പുറത്തിറക്കിയതിലും വച്ച് ഏറ്റവും വലുപ്പമുള്ള ഹാന്‍ഡ്സെറ്റ് ആണ് ഐഫോണ്‍ 16 പ്രോ മാക്സ്. 6.9-ഇഞ്ച് സ്‌ക്രീന്‍. പ്രോ മോഡലിന്റെ വലുപ്പം 6.3-ഇഞ്ച് ആണ്. ഐഫോണ്‍ 16 പ്രോ സീരിസിന്റെ പ്രവര്‍ത്തനം നിയന്ത്രിക്കുന്നത് ആപ്പിള്‍ സ്വന്തമായി നിര്‍മ്മിച്ച എ18 പ്രോ പ്രൊസസര്‍ ആണ്. ഐഫോണ്‍ 16 പ്രോ തുടക്ക വേരിയന്റിന് 1,19,900 രൂപയും പ്രോ മക്സിന് തുടക്ക വേരിയന്റിന് 1,44,900 രൂപയുമാണ് വില. ഇരു മോഡലുകളുടെയും വില്‍പ്പന സെപ്റ്റംബര്‍ 20ന് ആരംഭിക്കും.
നിലവിലെ സ്മാര്‍ട്ട്ഫോണുകളില്‍ ഉള്ളതിനേക്കാള്‍ കരുത്തേറിയ സിപിയു ഐഫോണ്‍ 16 പ്രോ സീരിസിന്റെ പ്രത്യേകതയാണ്. അനാവശ്യമായി ബാറ്ററി നഷ്ടം ഒഴിവാക്കാന്‍ സഹായകമാം വിധം ഇതില്‍ 16-കോര്‍ ന്യൂറല്‍ എഞ്ചിനും, 6-കോര്‍ ഗ്രാഫിക്സ് പ്രൊസസറും ഉണ്ട്. ഈ പ്രൊസസറിന്റെ 6-കോര്‍ സിപിയുവിന് രണ്ടു പെര്‍ഫോര്‍മന്‍സ് കോറുകളാണ് ഉള്ളത്. ഇതില്‍ ഒന്ന് കരുത്തു വേണ്ട കാര്യങ്ങള്‍ നിര്‍വ്വഹിക്കേണ്ട സമയത്ത് ഉണര്‍ന്നു പ്രവര്‍ത്തിക്കും. രണ്ടാമത്തെ കാര്യമാകട്ടെ അത്ര ശക്തിവേണ്ടാത്ത സമയത്ത് സജീവമായിരിക്കും.
ക്യാമറ ഏറ്റവും മേന്മയുള്ളവയാണ്. 16 പ്രോ സീരിസ് അടിമുടി, നിര്‍മ്മിത ബുദ്ധി (എഐ) പ്രവര്‍ത്തിപ്പിക്കുക എന്ന ലക്ഷ്യത്തോടെ നിര്‍മ്മിച്ചവയാണ്. ട്രിപ്പിള്‍ ക്യാമറാ സിസ്റ്റം തന്നെയാണ് ഇതിലുമുള്ളത്. എന്നാല്‍ പ്രധാന ക്യാമറയുടെ 48എംപി സെന്‍സറിന് ഇപ്പോ രണ്ടാം തലമുറയിലെ ക്വാഡ്-പിക്സല്‍ സെന്‍സറാണ് ഉള്ളത്. പുതിയ 48-എംപി അള്‍ട്രാ-വൈഡ് ലെന്‍സും, 12എംപി ടെലിഫോട്ടോ ലെന്‍സും ചേരുന്നതാണ് ക്യാമറാ സെന്‍സറുകള്‍. ടെലി ലെന്‍സിന് 5മടങ്ങ് സൂം ലഭിക്കുന്നു.
നാലു സ്റ്റുഡിയോ ക്വാളിറ്റി മൈക്രോഫോണുകളാണ് മറ്റൊരു പ്രത്യേകത. ആപ്പിള്‍ വിഷന്‍ പ്രോ എആര്‍ ഹെഡ്സെറ്റിനായി കണ്ടെന്റ് സൃഷ്ടിക്കുന്നവര്‍ക്ക് മികവുറ്റ സ്വരവും പിടിച്ചെടുക്കാനാകും. അതിനു പുറമെ സ്പേഷ്യല്‍ ഓഡിയോയും നേരിട്ടു റെക്കോഡ് ചെയ്യാനും ഇതിനു സാധിക്കും.
Related News