l o a d i n g

യാത്ര

മാല്‍ദ്വീപിലേക്കൊരു സഞ്ചാരം

Thumbnail

യാത്രകള്‍ മഹത്തായ ജ്ഞാനാര്‍ജ്ജിത യജ്ഞങ്ങളാണ്. സ്വയം സര്‍വകലാശാലകളാണത്. കേവല വിവരങ്ങളേ, സര്‍വകലാശാലകള്‍ പ്രാപ്തമാക്കൂ. എന്നാല്‍ വിവരം ആത്മാനുഭവങ്ങളായും അനുഭൂതികളായും നമ്മിലേക്ക് പടര്‍ത്തുന്നതാണ് യാത്രകള്‍. അത് കൊണ്ടാണ് നമ്മുടെ പുണ്യ ജീവിതങ്ങളെയൊക്കെയും ദൈവം ദീര്‍ഘ സഞ്ചാരവഴിയിലേക്ക് തുറന്ന് വിട്ടത്.

ആദി കുടുംബം സഞ്ചരിച്ചത് സ്വര്‍ഗത്തില്‍ നിന്നും, ഭൂമിയിലേക്കുള്ള മഹാ വഴികളാണ്. ദൂഖണ്ഡങ്ങള്‍ താണ്ടിയുള്ള അബ്രഹാമീ യാത്രയാണാ ജീവിത നിയോഗത്തെ ഉരുക്കി വാര്‍ത്തത്. മോശയുടെ യാത്ര വികസിച്ചത്, രണ്ട് ഭൂഖണ്ഡാനന്തര വിസ്താരത്തിലേക്കാണ്. അതും നിരവധി തവണ. മുപ്പതാണ്ട് ദീര്‍ഘിച്ച ജ്ഞാന സഞ്ചാരങ്ങള്‍ തീര്‍ത്താണ് യേശു ചാട്ടവാറുമായി പരീശന്മാര്‍ക്കു നേരെ പാഞ്ഞത്. ബുദ്ധ ഗുരുവും, ആനന്ദ ഭിക്ഷുവും ദീര്‍ഘ യാത്രക്കൊടുവിലാണ് അവരുടെ ബോധത്തിലേക്കെത്തിയത്. അവരുടെ ജ്ഞാനം, യാത്രകള്‍ നല്‍കിയത് കൂടിയാണ്. മുഹമ്മദീ പ്രവാചകന്‍ സഞ്ചരിച്ചു തീര്‍ത്ത വഴികള്‍ അത്ഭുതകരമായ ദൂരങ്ങളാണ്.

യാത്ര മനസ്സിനെ വിമലമാക്കും. അന്ധബോധ്യങ്ങളുടെ ഉറയുരിഞ്ഞ്, നാം നവീനതയിലേക്ക് ആഗമിച്ചെത്തും. യാത്രകള്‍ പക്ഷേ തീര്‍ത്തും ഏകാന്തമാകണം. പറ്റത്തില്‍ സഞ്ചരിക്കുമ്പോഴും നമുക്ക് സ്വയം ഏകാന്തനാവാം. അത് മനസ്സിന്റെ സാധകമാണ്. അപ്പോഴേ അനുഭവങ്ങള്‍ നമ്മെ തൊടൂ. യാത്രകളെ ഇങ്ങനെ അനുഭവിക്കാനാണ് എനിക്കിഷ്ടം. ഇത്തവണത്തെ ഓണാവധിയാത്ര സകുടുംബം, മാല്‍ദ്വീപിലേക്ക്.

മാല്‍ദ്വീപ് ലോകത്തിലെ തന്നെ അപൂര്‍വ സുന്ദര തീരങ്ങളില്‍ ഒന്നാണ്. വെനീസിനെ വെല്ലുന്ന കടല്‍ത്തുരുത്തുകള്‍. വെനീസില്‍ ഇത്രയും ഹരിതാഭ കാണില്ല. അത് ഉത്തര അറ്റ്‌ലാന്റിക്കിലും, മാലിദ്വീപ് ഭൂമധ്യരേഖാ ദേശത്തും. ഇവിടെത്തെ കടല്‍ വെയില്‍ മോന്തിയാണ് ഈ തെങ്ങോലപ്പീലികള്‍ക്ക് ഇത്രയും ഹരിതം. ഇതൊരു അപ്സര ലോകം തന്നെ. തുരുത്തിനും ബില്ലത്തിനുമടയിലെ പച്ചക്കടലാഴം, ഇത്രയും സുന്ദരമായി സ്പാനിഷ് തീരത്ത് പോലും കാണാനാവില്ല.

കടലില്‍ പുളച്ചു നീന്തുന്ന മല്‍സ്യ ജാല പെരുമകള്‍. കരയില്‍ വിലാസ നൃത്തം ചെയ്യുന്ന തെങ്ങോല പീലികള്‍. അതിലെ തുടുത്ത കരിക്കിന്‍ മധുരം. ശാലീനമാണീ മണ്ണും വിണ്ണും. കരയിലെ മനോ മാലിന്യങ്ങളൊന്നും ഒഴുകിക്കലരാത്തത് കൊണ്ടാവാം, ഇവിടത്തെ മനുഷ്യരുടെ മനസ്സിനും ഇളനീരിന്റെ ലഘുത്വവും മധുരവുമുണ്ട്.

അവര്‍ക്കറിയില്ല, പൊളി പറയാന്‍. ക്ഷുഭിതരാവാന്‍. നമ്മെ വഞ്ചിച്ച് കടന്നു കളയാന്‍ ഇവിടെ നൂല്‍ പുട്ടു പോലെ അവസാനിക്കാത്ത ഊടു വഴികളേതുമില്ല. കടല്‍ ചുറ്റുകള്‍ വട്ടം തീര്‍ക്കുമ്പോള്‍ കടന്നു കളയാന്‍ ഇവര്‍ക്ക് പാങ്ങ് കാണാത്തത് കൊണ്ടല്ല ഈ ലാളിത്യവും ഋജുത്വവും. അതീ മനുഷ്യരുടെ സഹജഭാവം തന്നെയാണ്. കടല്‍ക്കുടുക്കില്‍ നിന്നും കര പറ്റാന്‍ ഇവര്‍ക്കുണ്ടായിരുന്നത് പ്രാകൃത കടല്‍ വള്ളം മാത്രം. പിന്നെ ഓടിയും പത്തേമാരികളും. ഈ കുഞ്ഞു നൗകകളില്‍ തണ്ട് വലിച്ചാണിവര്‍ ഒരുകാലത്ത് തിരമാലക്കുന്നുകള്‍ കയറി മറിഞ്ഞ്, ലോകാ ലോകങ്ങളില്‍ ചെന്നു പറ്റിയത്. അന്നവര്‍ ദിക്കും ദിശയും ദൂരവും മനസ്സില്‍ പെരുക്കിക്കൂട്ടിയത് ഇവരുടെ ഏതോ പുണ്യ പൂര്‍വീകര്‍ വികസിപ്പിച്ച ഒരു വിസ്മയ കണക്കു വിദ്യകള്‍ കൊണ്ടാണ്. ഇതവരുടെ മാല്‍മിക്കണക്ക്.

കടലില്‍ തുഴഞ്ഞാലേ അന്നിവര്‍ക്ക് ജീവിതം തുഴയാനാവൂ. അതിനാശ്രയം മുന്നിലെ കുഞ്ഞു നൗകകളും. പത്തേമാരികളില്‍ കയറിയ കടല്‍ യാത്രികര്‍ മാല്‍മിക്കണക്കിന്റെ സുരക്ഷയില്‍ സപ്ത സമുദ്രങ്ങളിലും അരയന്നങ്ങളെ പോലെ നീന്തി നടന്നു. ഇവിടെയും, ലക്ഷദ്വീലും, കടല്‍പ്പണി ചെയ്യുന്നവര്‍ മാല്‍മികള്‍. കപ്പലോട്ടക്കാര്‍ക്കാവട്ടെ ആശ്രയം മാല്‍മിക്കണക്ക് മാത്രം. ഈ ലഘുതമ ഗുണിതമത്രയും അവര്‍ സമാഹരിച്ചത്, തനത് ഭാഷയിലെ കടല്‍ പാട്ടില്‍. കടലില്‍ തുഴഞ്ഞ് അന്നമുണ്ടാക്കുന്നവരുടെ എഞ്ചുവടിയാണ് മാല്‍മിക്കണക്ക്. ആഴക്കടലില്‍ ഏത് പകലിലും പാതിരയിലും പാട്ടിലെ ഈരടികള്‍ സങ്കലനവും, വ്യവകലനവും നടത്തി, തങ്ങളെത്തിയ അക്ഷാംശ രേഖാംശ രേഖകള്‍ ഇവര്‍ കണ്ടുപിടിക്കും. ഇനിയും തുഴയാനുള്ള ദൂരവും അതിനുള്ള നേരവും കൃത്യമായി അളന്നെടുക്കും. വേഗതയുടെ സാന്ദ്രതക്കണക്കും ഇവരിങ്ങിനെ ഗണിച്ചു കൂട്ടും. തങ്ങളിപ്പോള്‍ എവിടെയെന്നും, എപ്പോള്‍ എവിടെ എത്തണമെന്നും നിര്‍ണയിക്കും. ഒരു വടക്കു നോക്കി പോലുമില്ലാത്ത കാലമാണത്. അന്ന് മാല്‍മിക്കണക്കാണ് അവരുടെ പഥ നിര്‍ദേശിക. അത് മാത്രം, പാടിപ്പാടി കൃത്യ നേരത്തവര്‍ കര പിടിക്കും.

അസാധാരണമാണ് ഇവരുടെ ഈ വൈഭവം. അത് തന്നെയാണ് ഈ മനുഷ്യരെ, ലോക വിശ്രുത നാവികരാക്കി വളര്‍ത്തിയത്. ഇന്ന് ലോകത്ത് എവിടെയും സമുദ്ര സഞ്ചാര വഴികളില്‍ ഇവരെ കണ്ടെത്താം.

മഹാ സമുദ്രം ഇവര്‍ക്കൊരു കൈതോട് പോലെയാണ്. മാല്‍ദീപിലെ മാല്‍ഹിനി കൂടാ ബന്ദൂസിന്റെ പഞ്ചാര മണലില്‍ പാതി രാത്രിയും നക്ഷത്രങ്ങളെണ്ണി ക്കിടന്നപ്പോള്‍ മനസ്സില്‍ ആലോചനകളിരമ്പി. ഈ നാടും നാട്ടുകാരേയും എനിയുമേറെ പഠിക്കേണ്ടിയിരിക്കുന്നു. അതിനീ ഹൃസ്വ യാത്രകള്‍ പോര.

Photo

Latest News

 മാലി സ്ട്രൈക്കര്‍ അദാമ നിയാനെ  സൈന്‍ ചെയ്ത് ഗോകുലം കേരള എഫ് സി
മാലി സ്ട്രൈക്കര്‍ അദാമ നിയാനെ സൈന്‍ ചെയ്ത് ഗോകുലം കേരള എഫ് സി
November 17, 2024
റഹീം കേസ് ഡിസംബര്‍ 8 ന് വീണ്ടും പരിഗണിക്കും
റഹീം കേസ് ഡിസംബര്‍ 8 ന് വീണ്ടും പരിഗണിക്കും
November 17, 2024
മീഡിയ പ്ലസും ഖത്തര്‍ ഡയബറ്റിക് അസോസിയേഷനും സംയുക്തമായി  പ്രമേഹ ബോധവല്‍ക്കരണം സംഘടിപ്പിച്ചു
മീഡിയ പ്ലസും ഖത്തര്‍ ഡയബറ്റിക് അസോസിയേഷനും സംയുക്തമായി പ്രമേഹ ബോധവല്‍ക്കരണം സംഘടിപ്പിച്ചു
November 17, 2024
 റഹീമിന്റെ മോചനം നീളും;  കേസ് വീണ്ടും മാറ്റി
റഹീമിന്റെ മോചനം നീളും; കേസ് വീണ്ടും മാറ്റി
November 17, 2024
പ്രവാസി വെല്‍ഫെയര്‍ ജനസേവനത്തിന്റെ പുത്തന്‍ മാതൃക -ഷബീര്‍ ചാത്തമംഗലം
പ്രവാസി വെല്‍ഫെയര്‍ ജനസേവനത്തിന്റെ പുത്തന്‍ മാതൃക -ഷബീര്‍ ചാത്തമംഗലം
November 17, 2024
സ്‌നേഹ പ്രകടനത്തിലെ പിശുക്ക് പൊല്ലാപ്പാകും
സ്‌നേഹ പ്രകടനത്തിലെ പിശുക്ക് പൊല്ലാപ്പാകും
November 17, 2024
ഉണ്ണികൃഷ്ണന് പായ്ക്കപ്പല്‍ തിരിച്ചു നല്‍കിയത് രണ്ടാം ജന്മം
ഉണ്ണികൃഷ്ണന് പായ്ക്കപ്പല്‍ തിരിച്ചു നല്‍കിയത് രണ്ടാം ജന്മം
November 17, 2024
മെക്7 ഹെല്‍ത്ത് ക്ലബ് ജിദ്ദ അസീസിയ ബ്രാഞ്ചിന് തുടക്കം
മെക്7 ഹെല്‍ത്ത് ക്ലബ് ജിദ്ദ അസീസിയ ബ്രാഞ്ചിന് തുടക്കം
November 16, 2024
 ജവാന്‍ വില്ലാസ്-  സ്‌നേഹമുള്ള  ഭാര്യയുടെ  ദുഷ്ടനായ ഭര്‍ത്താവ്  ചിത്രത്തിന്റെ ടൈറ്റില്‍ ലോഞ്ച് നടന്നു
ജവാന്‍ വില്ലാസ്- സ്‌നേഹമുള്ള ഭാര്യയുടെ ദുഷ്ടനായ ഭര്‍ത്താവ് ചിത്രത്തിന്റെ ടൈറ്റില്‍ ലോഞ്ച് നടന്നു
November 16, 2024
ആധുനിക ഭാരതത്തെ പടുത്തുയര്‍ത്തിയത് നെഹ്‌റുവിന്റെ ദീര്‍ഘവീക്ഷണങ്ങള്‍ -റിയാദ് ഒ.ഐ.സി.സി
ആധുനിക ഭാരതത്തെ പടുത്തുയര്‍ത്തിയത് നെഹ്‌റുവിന്റെ ദീര്‍ഘവീക്ഷണങ്ങള്‍ -റിയാദ് ഒ.ഐ.സി.സി
November 16, 2024
Download Newzin App
Easy to update latest news, daily podcast and everything in your hand