ഇഷ്ടപ്പെട്ട ജോലി എല്ലാവരുടേയും അടങ്ങാത്ത ആഗ്രഹമാണ്. എല്ലാ ദിവസവും നല്ലൊരു ഭാഗം ജോലിക്കായി നീക്കിവെക്കേണ്ടി വരുന്നവരാണ് നമ്മള്‍ അത്രയും സമയം ഇഷ്ടപ്പെടാത്ത കാര്യവുമായി കഴിച്ച് കൂട്ടിയാല്‍ ജീവിതം തന്നെ അനിഷ്ടകരമായി മാറും. ഇഷ്ടപ്പെട്ട ജോലി തരപ്പെടുത്തുകയെന്നത് ഭൂരിഭാഗമാളുകള്‍ക്കും ഒത്തിരി പ്രയാസമുള്ള കാര്യമാണ്. ഇതിന് പരിഹാരം ജോലിയെ ഇഷ്ടപ്പെടാന്‍ പരുവത്തിലുള്ള പുതിയൊരു മാനസികാവസ്ഥ സൃഷ്ടിച്ചെടുക്കലാണ്.
' സുദീര്‍ഘവും ആനന്ദകരവുമായ ജീവിതം നയിക്കുന്നതിനുള്ള കാലഹരണപ്പെടാത്ത രഹസ്യങ്ങളിലൊന്ന് ജോലിയെ സ്‌നേഹിക്കുക എന്നതാണ് '
[Robin Sharma ]
ആരെയും ആശ്രയിക്കാതെ അധ്വാനിച്ച് ജീവിക്കുക എന്ന മഹത്തായ കാര്യമാണ് ജോലി കൊണ്ടുള ആത്യന്തിക ലക്ഷ്യം. മതാപിതാക്കള്‍ ഭാര്യ, സന്താനങ്ങള്‍ തുടങ്ങിയവര്‍ക്ക് ഉണ്ണാനും ഉടുക്കാനും ഉറങ്ങാനും ആവശ്യമായ സംവിധാനങ്ങളൊരുക്കുകയെന്ന പുണ്യ പ്രവര്‍ത്തിക്കാണ് ജോലിയിലെ ഒരോ നിമിഷവും ചെലവഴിക്കുന്നതെന്ന ചിന്ത ആത്മസംതൃപ്തി പകരുന്നതാണ്. 'ഒരാള്‍ തന്റെ കുടു:ബത്തിന് വേണ്ടി ചെലവഴിക്കുന്ന നാണയ തുട്ടുകള്‍ക്കാണ് മറ്റെന്തിന് ചെലവഴിക്കുന്നതിനേക്കാളും പ്രതിഫലം' മുഹമ്മദ് നബി (സ) ഈ അധ്യാപനം ജോലിയെ ഇഷ്ടപ്പെടാന്‍ പര്യാപ്തമായതാണ്.
രാത്രിയില്‍ റാന്തല്‍ വി ക്കുളയുമായി അന്ധനായ ഒരാള്‍ നടന്ന് പോകുന്നു. കണ്ടവര്‍ക്കെല്ലാം വളരെ അതഭുതം! കണ്ണ് കാണാത്ത ഇയാള്‍ക്കെന്തിനാണ് വെളിച്ചം?
കണ്ടവരൊക്കെ ഉത്തരമില്ലാത്ത ചോദ്യം ഉരുവിട്ട് കൊണ്ടേയിരുന്നു. ഒരാള്‍ അന്ധനെ തടഞ്ഞ് നിര്‍ത്തി നിങ്ങള്‍ക്കെന്തിനാണ് ഈ റാന്തല്‍ വിളക്ക് ?
വിചിത്രമായി മറുപടിക്കായി കാതോര്‍ത്ത അയാള്‍ കേട്ടത് അതിശയമോ തമാശയോ അല്ല. ആശ്ചര്യപ്പെടുത്തുന്ന ആശയം!
'ഇരുട്ടില്‍ വരുന്നവര്‍ക്ക് കാണാന്‍ വേണ്ടി', എത്ര ചിന്തനീയമാണ് ഈ മറുപടി. എന്നെ കൊണ്ട് മറ്റുള്ളവര്‍ക്കൊരു നേട്ടമുണ്ടാകണമെന്ന മഹാമനസ്‌കതയാണ് നമ്മെ മാറ്റിമറിക്കുന്നത്.
ജോലി ചെയ്താല്‍ മാത്രം സാക്ഷാല്‍കരിക്കുന്ന ചില ലക്ഷ്യങ്ങള്‍ നമുക്കുണ്ടാകണം. പ്രൊമോഷന്‍, അംഗീകാരം പോലത്തെ ഔനത്യങ്ങള്‍ അല്ലെങ്കില്‍ വീട് വാഹനം, ഉല്ലാസ യാത്രകള്‍ പോലെ ജോലി ചെയ്ത് സമ്പത്തുണ്ടാക്കിയാല്‍ മാത്രം നടക്കുന്ന കാര്യങ്ങള്‍. ഇവകളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചാല്‍ മനസ്സിലെപ്പോഴും ലക്ഷ്യങ്ങള്‍ സാക്ഷികല്‍രിച്ചാലുണ്ടാകുന്ന സന്തോഷ വേളകളെ കുറിച്ചുള്ള ചിന്തയായിരിക്കും. അധ്വാനത്തിന്റെ അവസാന വാക്കാണ് തോമസ് എഡിസണ്‍ അത്രയും പരീക്ഷണങ്ങളും കഠിനധ്വാനവും ചെയ്തിട്ടാണ് 1093 പേറ്റന്റുകള്‍ അദ്ദേഹം കരസ്ഥമാക്കിയത് പക്ഷെ അദ്ദേഹത്തിന്റെ ഒരു കോട്ട് ഞെട്ടിക്കും
' ഞാന്‍ എന്റെ ജീവിതത്തില്‍ ഒരു ദിവസം പോലും ജോലി ചെയ്തിട്ടില്ല' പിന്നെ എങ്ങിനെയാണ് ഇത്രയും പേറ്റന്റുകള്‍ അദ്ദേഹം കരസ്ഥമാക്കിയത്?
അദ്ദേഹത്തിന്റെ വാക്ക് തന്നെയാണതിന് മറുപടി 'എല്ലാം വിനോദമായിരുന്നു'. വിനോദം പോലെ ആസ്വദിച്ചാണദ്ദേഹം അധ്വാനിച്ചിരുന്നത് എന്ന് ചുരുക്കം.
Related News