l o a d i n g

വേള്‍ഡ്

യു.എ.ബീരാന്‍ സാഹിബ് ഫൗണ്ടേഷന്‍- ഫേസ്ബുക്ക് പേജ് പ്രകാശനം ചെയ്തു

Thumbnail

ന്യൂയോര്‍ക്ക്: കേരള രാഷ്ട്രീയത്തില്‍ നക്ഷത്ര ശോഭയോടെ തിളങ്ങിയ മുന്‍ മന്ത്രിയും സാഹിത്യകാരനും മുസ്ലിം ലീഗ് നേതാവുമായിരുന്ന അന്തരിച്ച യു.എ.ബീരാന്‍ സാഹിബിന്റെ പേരില്‍ അമേരിക്കയിലെ കെ.എം.സി.സി തയ്യാറാക്കിയ 'യു.എ.ബീരാന്‍ സാഹിബ് ഫൗണ്ടേഷന്‍' ഫേസ് ബുക്ക് പേജ് ന്യൂജഴ്‌സിയിലെ എഡിസണ്‍ അക്ബര്‍ ബാങ്ക്വിറ്റ് ഹാളില്‍ സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, രാജ്യസഭാംഗം പി.വി. അബ്ദുല്‍ വഹാബ്, മുന്‍മന്ത്രി ബിനോയ് വിശ്വം എന്നിവരുടെ സാന്നിധ്യത്തില്‍ പ്രകാശനം ചെയ്തു.

ഇന്നത്തെ രാഷ്ട്രീയക്കാരില്‍ അഴിമതിക്കാര്‍ ഉണ്ടെങ്കിലും രാഷ്ട്രീയക്കാരെല്ലാം മോശക്കാരാണ് എന്ന ധാരണ തെറ്റാണെന്ന് സി.പി.ഐ സംസ്ഥാന ജനറല്‍ സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. അതുപോലെ, എല്ലാ മതങ്ങളും നന്മ നിറഞ്ഞ കാര്യങ്ങളാണ് ഉത്‌ബോധിപ്പിക്കുന്നത്. എന്നാല്‍ എല്ലാ മതങ്ങളിലും ചില കുഴപ്പക്കാര്‍ ഉണ്ടായതുകൊണ്ട് നമ്മള്‍ എല്ലാ മതങ്ങളെയും തള്ളിപ്പറയുന്നതും ശരിയല്ല. ഒരു വിശ്വാസി അല്ലാതിരുന്നിട്ടും ഭൂരിപക്ഷ മുസ്ലിം പ്രദേശമായ നാദാപുരത്തെ ജനപ്രതിയായിരിക്കുമ്പോള്‍ അവര്‍ തന്നെ കണ്ടത് താന്‍ അസാന്മാര്‍ഗിക ജീവിതം നയിക്കുന്ന, തിന്മകള്‍ ചെയ്യുന്ന വ്യക്തി എന്ന അര്‍ത്ഥം വരുന്ന ഒരു 'കാഫിര്‍' അല്ല എന്ന വിശ്വാസത്താലാണ്. ഫേസ്ബുക്ക് പേജ് പ്രകാശനത്തോടനുബന്ധിച്ച സൗഹൃദ കൂട്ടായ്മയില്‍ മുഖ്യപ്രഭാഷണം ചെയ്തു സംസാരിക്കുകയായിരുന്നു ബിനോയ് വിശ്വം. ബീരാന്‍ സാഹിബിനെ പോലെ നാടിനും സാഹിത്യത്തിനും സമൂഹത്തിനും സേവനം ചെയ്ത ബഹുമുഖ പ്രതിഭകളെ സ്മരിക്കുന്നത് കാലഘട്ടത്തിന്റെ ആവശ്യമാണ്.

ഫേസ് ബുക്ക് പേജ് സയ്യിദ് മുനവ്വര്‍ അലി ശിഹാബ് തങ്ങള്‍ പ്രകാശനം ചെയ്തു. മികച്ച വിദ്യാഭ്യാസം സമൂഹത്തിന് എന്നും നന്മകളും ഉയര്‍ച്ചയും മാത്രമേ നല്‍കിയിട്ടുള്ളൂ എന്നുള്ളതിന്റെ മനോഹരമായ ഉദാഹരണമാണ് അമേരിക്കയില്‍ ഇപ്പോള്‍ എനിക്ക് മുന്നില്‍ കാണുന്ന ടെക്‌നോളജിസ്റ്റുകളും, പ്രഫഷണലുകളും, സ്‌കോളര്‍ ഷിപ്പ് നേടിയ ഗവേഷണ വിദ്യാര്‍ഥികളും, യു.എന്‍ സമ്മിറ്റില്‍ വരെ പങ്കെടുക്കാന്‍ എത്തിയ വിദ്യാര്‍ത്ഥികളും. വര്‍ഷങ്ങള്‍ക്ക് മുമ്പ് പിതാവ് സയ്യിദ് മുഹമ്മദലി ശിഹാബ്തങ്ങള്‍ സര്‍ജറിക്ക് വേണ്ടി വന്ന സമയത്ത് നാട്ടില്‍ ഉമ്മ മരിച്ച സന്നിഗ്ദ ഘട്ടത്തില്‍ അമേരിക്കയില്‍ നിന്നും ലഭിച്ച സ്‌നേഹ സാന്ത്വനം ഒരിക്കലും മറക്കാന്‍ കഴിയുന്നതല്ല എന്ന് മുനവ്വര്‍ തങ്ങള്‍ അനുസ്മരിച്ചു.

ചടങ്ങില്‍ മുഖ്യാതിഥിയായി കൊണ്ട് സംസാരിച്ച രാജ്യസഭാ മെമ്പറും മുസ്ലിം ലീഗ് അഖിലേന്ത്യാ ട്രഷററും പ്രമുഖ വ്യവസായിയുമായ പി.വി.അബ്ദുല്‍ വഹാബ് എം.പി ധന സമ്പാദനവും അധികാരവും നേടുന്നതിനേക്കാള്‍ ആശ്വാസം പകരുക മനുഷ്യ നന്മയും വ്യക്തി ബന്ധങ്ങളും പരസ്പര സ്‌നേഹവുമാണെന്ന് സൂചിപ്പിച്ചു. ഈ കാലഘട്ടത്തില്‍ കേരളത്തിലെ പൊതുസമൂഹത്തില്‍ മതേതര മൂല്യങ്ങളും ജാതിമതഭേദമന്യേയുള്ള ജീവ കാരുണ്യ പ്രവര്‍ത്തനങ്ങളും സംഘടിപ്പിക്കാന്‍ നേതൃത്വം നല്‍കുന്ന പാണക്കാട് കുടുംബത്തിന്റം മേന്മകള്‍ പി.വി.വഹാബ് വിവരിച്ചു.

യു എ നസീര്‍, സമദ് പൊനേരി, ഹനീഫ് എരഞ്ഞിക്കല്‍, മുസ്തഫ കമാല്‍, താഹ മുഹമ്മദ് എന്നിവര്‍ സംസാരിച്ചു. അന്‍സാര്‍ കാസിം ചടങ്ങ് നിയന്ത്രിച്ചു.

Photo

Latest News

 മാലി സ്ട്രൈക്കര്‍ അദാമ നിയാനെ  സൈന്‍ ചെയ്ത് ഗോകുലം കേരള എഫ് സി
മാലി സ്ട്രൈക്കര്‍ അദാമ നിയാനെ സൈന്‍ ചെയ്ത് ഗോകുലം കേരള എഫ് സി
November 17, 2024
റഹീം കേസ് ഡിസംബര്‍ 8 ന് വീണ്ടും പരിഗണിക്കും
റഹീം കേസ് ഡിസംബര്‍ 8 ന് വീണ്ടും പരിഗണിക്കും
November 17, 2024
മീഡിയ പ്ലസും ഖത്തര്‍ ഡയബറ്റിക് അസോസിയേഷനും സംയുക്തമായി  പ്രമേഹ ബോധവല്‍ക്കരണം സംഘടിപ്പിച്ചു
മീഡിയ പ്ലസും ഖത്തര്‍ ഡയബറ്റിക് അസോസിയേഷനും സംയുക്തമായി പ്രമേഹ ബോധവല്‍ക്കരണം സംഘടിപ്പിച്ചു
November 17, 2024
 റഹീമിന്റെ മോചനം നീളും;  കേസ് വീണ്ടും മാറ്റി
റഹീമിന്റെ മോചനം നീളും; കേസ് വീണ്ടും മാറ്റി
November 17, 2024
പ്രവാസി വെല്‍ഫെയര്‍ ജനസേവനത്തിന്റെ പുത്തന്‍ മാതൃക -ഷബീര്‍ ചാത്തമംഗലം
പ്രവാസി വെല്‍ഫെയര്‍ ജനസേവനത്തിന്റെ പുത്തന്‍ മാതൃക -ഷബീര്‍ ചാത്തമംഗലം
November 17, 2024
സ്‌നേഹ പ്രകടനത്തിലെ പിശുക്ക് പൊല്ലാപ്പാകും
സ്‌നേഹ പ്രകടനത്തിലെ പിശുക്ക് പൊല്ലാപ്പാകും
November 17, 2024
ഉണ്ണികൃഷ്ണന് പായ്ക്കപ്പല്‍ തിരിച്ചു നല്‍കിയത് രണ്ടാം ജന്മം
ഉണ്ണികൃഷ്ണന് പായ്ക്കപ്പല്‍ തിരിച്ചു നല്‍കിയത് രണ്ടാം ജന്മം
November 17, 2024
മെക്7 ഹെല്‍ത്ത് ക്ലബ് ജിദ്ദ അസീസിയ ബ്രാഞ്ചിന് തുടക്കം
മെക്7 ഹെല്‍ത്ത് ക്ലബ് ജിദ്ദ അസീസിയ ബ്രാഞ്ചിന് തുടക്കം
November 16, 2024
 ജവാന്‍ വില്ലാസ്-  സ്‌നേഹമുള്ള  ഭാര്യയുടെ  ദുഷ്ടനായ ഭര്‍ത്താവ്  ചിത്രത്തിന്റെ ടൈറ്റില്‍ ലോഞ്ച് നടന്നു
ജവാന്‍ വില്ലാസ്- സ്‌നേഹമുള്ള ഭാര്യയുടെ ദുഷ്ടനായ ഭര്‍ത്താവ് ചിത്രത്തിന്റെ ടൈറ്റില്‍ ലോഞ്ച് നടന്നു
November 16, 2024
ആധുനിക ഭാരതത്തെ പടുത്തുയര്‍ത്തിയത് നെഹ്‌റുവിന്റെ ദീര്‍ഘവീക്ഷണങ്ങള്‍ -റിയാദ് ഒ.ഐ.സി.സി
ആധുനിക ഭാരതത്തെ പടുത്തുയര്‍ത്തിയത് നെഹ്‌റുവിന്റെ ദീര്‍ഘവീക്ഷണങ്ങള്‍ -റിയാദ് ഒ.ഐ.സി.സി
November 16, 2024
Download Newzin App
Easy to update latest news, daily podcast and everything in your hand