ആശകളാണ് ആകാശത്തോളം നമ്മെ ഉയര്‍ത്തുന്നത്. എല്ലാവരും ആശകളുള്ളവരാണ് ഉയരങ്ങളിലെത്തിവര്‍ വിരളവും. ആശകളുടെ സാക്ഷാല്‍കാരത്തിന് ചില അഭിവാജ്യ ഘടങ്ങളുണ്ട്.
മനുഷ്യരെ മടിയന്‍ മാരാക്കുന്നത് മടിയാണ്. 'ചിതല്‍ മരം തിന്നും മടി മനുഷ്യനെ തിന്നും ' ഈ പഴഞ്ചൊല്ലില്‍ ചിന്തിക്കാനേറെയുണ്ട്. മടിയോട് വിടപറഞ്ഞ വര്‍ക്കേ ഉയരങ്ങള്‍ കീഴടക്കാനാവൂ. ആരോഗ്യവും സമയവും സൗകര്യവുമെല്ലാം ഉണ്ടായിട്ടും നമ്മെ മൃതസമാനമാക്കുന്ന വില്ലാളിവീരനാണ് മടി. അതുകൊണ്ടാണ് മുഹമ്മദ് നബി (സ) മടിയില്‍ നിന്ന് മോചനം തേടിയുള്ള പ്രാര്‍ഥന പതിവാക്കാന്‍ കല്‍പ്പിച്ചത്.
അഭിനിവേഷമാണ് അടുത്ത ഘടകം. ഇതുകൊണ്ടുദ്ദേശിക്കുന്നത് നേടിയിട്ടേ അടങ്ങൂ എന്ന ദൃഢനിശ്ചയമാണ്. പാഷന്‍ [Passion] എന്നാണ് ഇംഗ്ലീഷില്‍ പറയാറ് കഷ്ടപ്പാട് എന്ന് ഇതിനര്‍ത്ഥമുണ്ട് കഷ്ടപ്പെട്ടാലും നേടിയിട്ടേ അടങ്ങൂ എന്ന വികാരമാണ് Passion.
ഒരു കഥയിലൂടെ ഈ കാര്യം കൃത്യമായി ബോധ്യപ്പെടും. മലയുടെ മുകളിലെ കാട്ടുകള്ളന്‍മാര്‍ അടിവാരത്തില്‍ നിന്നൊരുകുട്ടിയെ തട്ടി കൊണ്ട് പോയി. നാട്ടുകാര്‍ ആകപ്പാടെയിളകി രാത്രി വരെ ശ്രമിച്ചിട്ടും അവര്‍ക്കാര്‍ക്കും കുത്തനെയുള്ള മലമുകളിലേക്ക് കയറാന്‍ കഴിഞ്ഞില്ല. അതോടെ നാട്ടുപ്രമാണി ഒരു തീരുമാനമെടുത്തു.
'ഇനി നേരം വെളുത്തിട്ട് നോക്കാം '. അവര്‍ മലയിറങ്ങി വരുമ്പോള്‍ കുഞ്ഞുമായി ഒരാള്‍ ഇറങ്ങി പോകുന്നു. എല്ലാവരും അയാളുടെ അടുത്തേക്കോടി. അത്ഭുതം കുഞ്ഞിന്റെ മാതാവ് തന്നെയാണ് കുഞ്ഞുമായി മലയിറങ്ങി പോകുന്നത്. നാട്ടുകാര്‍ ഒന്നടങ്കം ശ്രമിച്ചിട്ടും നടക്കാത പോയ കാര്യം കുഞ്ഞിന്റെ മാതാവിന് എങ്ങനെ കഴിഞ്ഞു? ഈ ചോദ്യത്തിനുത്തരമാണ് അഭിനിവേശം.
മറ്റൊന്നാണ് നിഷ്ഠ. നിഷ്ഠയില്ലാതെ നേട്ടങ്ങളില്ലെന്നാണ് നെപ്പോളിയന്‍ ഹില്‍ തറപ്പിച്ച് പറയുന്നത്. 'നിരാശയുടെ നിഴലിലും തളരാതെ യുദ്ധം ചെയ്യാനുള്ള അപ്രതിരോധ കരുത്തിനേയാണ് നമ്മള്‍ നിഷ്ഠ എന്ന് വിളിക്കുന്നത്' (നെപ്പോളിയന്‍ ഹില്‍)നിഷ്ഠയെന്നാല്‍ കൃത്യമായി കാര്യങ്ങള്‍ ചെയ്യുക എന്നല്ല. ഒരു തരം ധീരതയാണത്. ' ഭാഗ്യം ഭീരുക്കളുടെ ഭാഗത്തല്ല ' സോഫോക്ലിസിന്റെ ഈ വാക്കുകള്‍ ഹൃദയത്തില്‍ തിരയായി മാറണം. 'മരക്കൊമ്പിന്റെ തുഞ്ചത്ത് പോകുക എന്നത് അപകടമാണ് പക്ഷെ പഴങ്ങള്‍ അവിടെയാണുള്ളത്'.
മുഹമ്മദ് ഫാറൂഖ് ഫൈസി മണ്ണാര്‍ക്കാട്
Related News