ജിദ്ദ: ജിദ്ദ സഞ്ചാരി യുടെ 39ാം ഇവന്റ് 'ഞണ്ടുകളുടെ നാട്ടില്‍' എന്ന തലക്കെട്ടോടു കൂടി റാബിക്കിലെ കടല്‍ തീരത്ത് സംഘടിപ്പിച്ചു. കണ്ടല്‍കാടുകള്‍കൊണ്ട് സമ്പന്നമായ കടല്‍ തീരം കാണുവാനും ആസ്വദിക്കുവാനും യാത്രയെ ഇഷ്ടപ്പെടുന്ന കുട്ടികളും കുടുംബങ്ങളും അടങ്ങുന്ന 40ഓളം അംഗങ്ങള്‍ പരിപാടിയില്‍ പങ്കെടുത്തു.
രാത്രിയില്‍ ജിദ്ദയില്‍ നിന്നും പുറപ്പെട്ട സംഘങ്ങള്‍ രണ്ടുമണിക്കൂറിനു ശേഷം സ്ഥലത്തെത്തി. അംഗങ്ങള്‍ക്കുള്ള ചെറിയ ആക്ടിവിറ്റീസിനു ശേഷം, കുക്കിംഗ് പരിപാടികളും നടത്തി. കടല്‍ തീരത്തെ കണ്ടല്‍ക്കാടുകള്‍ കുട്ടികള്‍ക്കും കുടുംബങ്ങള്‍ക്കും നവ്യാനുഭവം പകര്‍ന്നു. രാവിലെ സൂര്യാസ്തമയവുംകണ്ട്, ഗ്രൂപ്പ് ആയി തിരിച്ചു ഞണ്ടു പിടിക്കാന്‍ കടലിലേക്കിറങ്ങി. കുറഞ്ഞ സമയത്തിനുള്ളില്‍ തന്നെ ധാരാളം ഞണ്ടുകള്‍ പിടിച്ചു.
സംഗമത്തിന് ഗ്രൂപ്പ് അഡ്മിന്‍ ജൈജീ സ്വാഗതം പറഞ്ഞു. മുസ്തഫ മാസ്റ്റര്‍ സഞ്ചാരിയെ കുറിച്ച് പുതിയ അംഗങ്ങള്‍ക്ക് പരിചയപ്പെടുത്തി. ഹംസ അബ്ദുല്‍ സമദ് ഗെയിമുകള്‍ക്ക് നേതൃത്വം കൊടുത്തു. ജാസിം, സമദ് കാരിയോട്ട്, ശിഹാബ് നെല്ലിപ്പറമ്പന്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. സംഗീതത്തിലും ഫോട്ടോഗ്രാഫിയിലും കഴിവ് തെളിയിച്ച ധാരാളം പുതുമുഖ അംഗങ്ങളെക്കൊണ്ട് സമൃദ്ധമായിരുന്നു ഈ പ്രാവശ്യത്തെ ഇവന്റ്. പ്രഭാത ഭക്ഷണതിന് ശേഷം എല്ലാവരും ജിദ്ദയിലേക്ക് മടങ്ങി.
Related News