ന്യൂദല്‍ഹി: ഹരിയാന നിയമസഭാ ഹ്വരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലില്‍ ഇവിഎം മെഷീനുകളില്‍ ക്രമേക്കേട് നടന്നെന്നും ഇതു സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് കോണ്‍ഗ്രസ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചു. മുന്‍ മുഖ്യമന്ത്രിമാരായ ഭൂപീന്ദര്‍ സിങ് ഹൂഡ, അശോക് ഗെലോട്ട്, എഐസിസി നേതാക്കളായ കെ.സി.വേണുഗോപാല്‍, ജയറാം രമേഷ്, അജയ് മാക്കന്‍, പവന്‍ ഖേര, ഹരിയാന കോണ്‍ഗ്രസ് അധ്യക്ഷന്‍ ഉദയ് ഭാന്‍ എന്നിവരടങ്ങുന്ന സംഘമാണ് തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഓഫിസിലെത്തി പരാതി നല്‍കിയത്.
20 മണ്ഡലങ്ങളിലെ മെഷീനുകള്‍ ഹാക്ക് ചെയ്‌തെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം. ഇതില്‍ ഏഴു മണ്ഡലങ്ങളിലെ ഇടപെടലില്‍ വ്യക്തമായ രേഖകളുണ്ട്. ബാക്കി 13 എണ്ണത്തിന്റെ ഉടന്‍ സമര്‍പ്പിക്കും. സാധാരണഗതിയില്‍ ഇവിഎം മെഷീനുകളില്‍ 99 ശതമാനം ബാറ്ററി ചാര്‍ജ് ഉണ്ടാകാറുണ്ടെന്നും എന്നാല്‍ ഹരിയാനയിലെ മിക്ക മണ്ഡലങ്ങളെ മെഷീനുകളിലും 60 മുതല്‍ 70 ശതമാനം വരെ ചാര്‍ജ് മാത്രമാണുണ്ടായിരുന്നതെന്നും കോണ്‍ഗ്രസ് പരാതിയില്‍ പറയുന്നു. ഇതു മെഷീനുകളില്‍ ക്രമക്കേട് നടന്നതിന്റെ തെളിവാണെന്നും സമഗ്ര അന്വേഷണം വേണമെന്നുമാണ് കോണ്‍ഗ്രസിന്റെ ആവശ്യം. ഹരിയാനയിലെ വിവിധ നിയോജക മണ്ഡലങ്ങളില്‍ നിന്നുള്ള പ്രത്യേക പരാതികള്‍ക്കൊപ്പാണ് പ്രതിനിധി സംഘം ഉദ്യോഗസ്ഥര്‍ക്ക് മെമ്മോറാണ്ടം കൈമാറിയത്.
Related News