മുംബൈ: എന്‍സിപി അജിത് പവാര്‍ വിഭാഗം നേതാവും മഹാരാഷ്ട്ര മുന്‍ മന്ത്രിയുമായ ബാബ സിദ്ദിഖി വെടിയേറ്റ് മരിച്ചു. ശനിയാഴ്ച വൈകിട്ട് ബാന്ദ്രയില്‍ മകന്റെ ഓഫിസിന് മുന്നില്‍ വച്ചാണ് വെടിയേറ്റത്. വെടിവയ്പ്പില്‍ ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ മുംബൈയിലെ ലീലാവതി ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. മൂന്നു പേരാണ് സംഘത്തിലുണ്ടായിരുന്നതെന്നാണ് പ്രാഥമിക വിവരം. ഇവരെ പിടികൂടുന്നതിനായി പോലീസ് അന്വേഷണം ആരംഭിച്ചു.
Related News