ബാത്ത്; തെക്കുകിഴക്കന്‍ മൊറോക്കോയില്‍ കനത്ത മഴ നാശം വിതച്ചു. കഴിഞ്ഞ രണ്ടുദിവസമായി കനത്ത മഴയാണ് ഈ പ്രദേശത്തു ലഭിക്കുന്നത്. ഇതിന്റെ ഭാഗമായി സഹാറ മരുഭൂമിയില്‍ വെള്ളപ്പൊക്കമുണ്ടായി. 50 വര്‍ഷത്തോളമായി വറ്റിവരണ്ടു കിടന്ന ഇറിക്വി തടാകം ഇപ്പോള്‍ നിറഞ്ഞു കവിഞ്ഞ അവസ്ഥയിലാണ്.
കഴിഞ്ഞ വര്‍ഷം നടന്ന ഭൂകമ്പത്തില്‍ നിന്നും കരകയറുന്നതിനിടെയാണ് വീണ്ടും പ്രകൃതിദുരന്തം ഉണ്ടായിട്ടുള്ളത്. സെപ്റ്റംബറിലുണ്ടായ കനത്ത മഴയില്‍ മൊറോക്കോയില്‍ കനത്തനാശനഷ്ടങ്ങള്‍ ഉണ്ടായിരുന്നു. 18 പേരാണ് അന്നു വെള്ളപ്പൊക്കത്തില്‍ മരിച്ചത്. കഴിഞ്ഞ 50 വര്‍ഷത്തിനിടെ കുറഞ്ഞ സമയത്തില്‍ കൂടുതല്‍ മഴ ലഭിച്ചത് ഇപ്പോഴാണെന്ന് മൊറോക്കോ കാലാവസ്ഥാ ഏജന്‍സി ഉദ്യോഗസ്ഥനായ ഹുസൈന്‍ യൂബെബ് വ്യക്തമാക്കി. സെപ്റ്റംബറില്‍, മൊറോക്കോയുടെ തലസ്ഥാനമായ റബാത്തില്‍ 450 കി.മീ അകലെയായുള്ള ടാഗൗണൈറ്റ് എന്ന പ്രദേശത്ത് 24 മണിക്കൂറില്‍ 100 മില്ലിമീറ്ററിലധികം മഴ ലഭിച്ചതായി കാലാവസ്ഥാ വിഭാഗം വെളിപ്പെടുത്തി. ആഗോളതാപനം കാരണം വലിയതോതില്‍ കാലാവസ്ഥാ വ്യതിയാന ഭീഷണിയിലാണ് ആഫ്രിക്കയിലെ സഹാറ മരുഭൂമി.
Related News