l o a d i n g

വേള്‍ഡ്

പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ക്കും ഹാരിസ് ബീരാന്‍ എം.പിക്കും ന്യൂജേഴ്‌സിയില്‍ സ്വീകരണം

ഇത് സ്വപ്നസാക്ഷാത്കാരത്തിന് അവസരമൊരുക്കുന്ന മണ്ണ് -സാദിഖലി തങ്ങള്‍

Thumbnail

എഡിസണ്‍, ന്യുജേഴ്സി: അമേരിക്ക സന്ദര്‍ശിക്കുന്ന മുസ്ലിം ലീഗ് സ്റ്റേറ്റ് പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ക്കും രാജ്യ സഭാ എം.പിയും സുപ്രീം കോടതി അഭിഭാഷകനുമായ ഹാരിസ് ബീരാനും അമേരിക്കന്‍ പ്രവാസി സമൂഹം ഹൃദ്യമായ സ്വീകരണം നല്‍കി. റോയല്‍ ആല്‍ബര്‍ട്ട് പാലസില്‍ നടന്ന സ്വീകരണത്തില്‍ ഫൊക്കാന, ഫോമാ, ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ്, വേള്‍ഡ് മലയാളി കൗണ്‍സില്‍ തുടങ്ങി സമൂഹത്തിലെ എല്ലാ വിഭാഗത്തില്‍ നിന്നുമുള്ള നേതാക്കളും പ്രവര്‍ത്തകരും പങ്കെടുത്തു.

റിട്ട. ഡി.ജിപി ടോമിന്‍ തച്ചങ്കരിയും പങ്കെടുത്തവരില്‍പ്പെടുന്നു. കേരള മുസ്ലിം കള്‍ച്ചറല്‍ സെന്റര്‍ (കെ.എം.സി.സി.), മലയാളി മുസ്ലിംസ് ഓഫ് ന്യു ജേഴ്സി (എം.എം.എന്‍.ജെ), നന്മ എന്നീ സംഘടനകളാണ് സ്വീകരണം സംഘടിപ്പിച്ചത്

സാമൂഹിക-രാഷ്ട്രീയ രംഗങ്ങളില്‍ കലുഷിതമായ അന്തരീക്ഷമാണെങ്കിലും എല്ലാ വിഭാഗത്തിനും പ്രതീക്ഷയും ആശ്രയവും നല്‍കുന്ന പച്ചത്തുരുത്താണ് പാണക്കാട് കുടുംബമെന്നും മുന്‍ഗാമികള്‍ പിന്തുടര്‍ന്ന സൗഹാര്‍ദ്ദത്തിന്റെ പാത പിന്‍പറ്റുന്ന അപൂര്‍വ വ്യക്തിത്വമാണ് സാദിഖലി ശിഹാബ് തങ്ങളെന്നും ആശംസ അര്‍പ്പിച്ചവര്‍ അഭിപ്ര3യപ്പെട്ടു. എല്ലാവരെയും ഉള്‍ക്കൊള്ളുന്ന സേവനപ്രവര്‍ത്തനങ്ങളും ആവശ്യ സമയത്ത് കൃത്യമായ ഇടപെടലുകളും അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നു. കേരള സമൂഹത്തില്‍ വഴിവിളക്കായി എന്നും അദ്ദേഹം പ്രകാശം പരത്തട്ടേ എന്നവര്‍ ആശംസിച്ചു. ഓര്‍ത്തഡോക്‌സ് സഭയുടെ നോര്‍ത്ത് ഈസ്റ്റ് ഡയോസിസ് മെത്രാപ്പോലീത്ത സഖറിയാ മോര്‍ നിക്കോളാവോസും ആശംസ സന്ദേശം അയച്ചു. സാദിഖലി തങ്ങളുടെ സമയോചിതമായ ഇടപെടലിലൂടെ പല പ്രമാദമായ പ്രശ്‌നങ്ങളും രമ്യമായി പരിഹരിക്കപ്പെട്ടത് മുന്‍ ഡി.ജി.പി ടോമിന്‍ തച്ചങ്കരിയും തന്റെ അനുഭവത്തില്‍ നിന്ന് അനുസ്മരിച്ചു.

അമേരിക്കന്‍ മലയാളികളുടെ ഒരു പരിച്ഛേദം യോഗത്തില്‍ പങ്കെടുക്കുന്നുണ്ടെന്ന് അധ്യക്ഷത വാഹച്ച കെ.എം.സി.സി യു.എസ് പ്രസിഡന്റ് യു. എ നസീര്‍ പറഞ്ഞു. മതസൗഹാര്ദത്തിനും മാനവികതക്കും വേണ്ടി നിലകൊള്ളുന്ന പാണക്കാട് സാദിഖലി തങ്ങളോടുളള സ്‌നേഹബഹുമാനങ്ങള്‍ ഈ സമൂഹവും പിന്തുടരുന്നതാണ് ഇതു കാണിക്കുന്നതെന്നും നസീര്‍ ചൂണ്ടിക്കാട്ടി. അന്തരിച്ച ശിഹാബ് തങ്ങള്‍ 2002 -ല്‍ ഗ്രൗണ്ട് സീറോ സന്ദര്‍ശിച്ചതും അവിടെ പ്രാര്‍ത്ഥന നടത്തിയതും നസീര്‍ അനുസ്മരിച്ചു. വയനാട് ദുരന്തത്തില്‍ ഏറെ ദുഖിതനായ സാദിഖലി ശിഹാബ് തങ്ങള്‍ സഹായത്തിനായി ഒരു കുറിപ്പ് ഇട്ടപ്പോള്‍ തന്നെ 40 കോടി രൂപയാണ് ഒഴുകിയെത്തിയത്. ജാതിമത ഭിന്നതമില്ലാതെ വീട് വച്ചു കൊടുക്കാനും മറ്റുമാണ് അദ്ദേഹം തീരുമാനിച്ചിട്ടുള്ളത്. സുപ്രീം കോടതി അഭിഭാഷകനെന്ന നിലയില്‍ ഹാരിസ് ബീരാന്‍ എം.പി. പ്രവാസികള്‍ക്ക് വേണ്ടി ചെയ്യുന്ന സേവനങ്ങളും നസീര്‍ അനുസ്മരിച്ചു.

പ്രവാസം എന്നത് കേരളീയ ജീവിതത്തിന്റെ ഭാഗമാണെന്ന് സാദിഖലി ശിഹാബ് തങ്ങള്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ എന്നാണ് നാട്ടില്‍ തിരിച്ചെത്തുന്നതെന്ന് ചിന്തിച്ചാണ് ഓരോ പ്രവാസിയും കഴിയുന്നത്. അതിന് അപവാദമാണ് അമേരിക്കയിലും യൂറിപ്പിലുമുള്ള പ്രാവാസികള്‍. ഇവിടെ തന്നെ തുടരാനാണ് അവര്‍ ആഗ്രഹിക്കുന്നത്. സ്വപ്നസാക്ഷാത്കാരത്തിന് അവസരമൊരുക്കുന്ന മണ്ണായതുകൊണ്ടാണ് അമേരിക്കയില്‍ കുടിയേറിയ പ്രവാസികള്‍ സന്തോഷത്തോടെ അവിടെ തന്നെ തുടരുന്നതെന്നും അദ്ദേഹം വിലയിരുത്തി. ഈ രാജ്യത്തിനു കൂടി പ്രയോജനപ്രദമായി ജീവിക്കാന്‍ അദ്ദേഹം നിര്‍ദേശിച്ചു. ഏത് സംഗതിയുടെയും സാധ്യതകള്‍ മനസ്സിലാക്കി മുന്നോട്ടുനീങ്ങുന്നത് ജീവിക്കുന്ന രാജ്യത്തിനും ജന്മനാടിനും ഗുണകരമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചന്ദ്രനില്‍ ചെന്നാല്‍ അവിടെയും ചായക്കടയും ഒരു മലയാളിയും ഉണ്ടാവുമെന്ന് എസ.കെ. പൊറ്റക്കാട് എഴുതി. ഇന്ന് പക്ഷെ ചന്ദ്രനില്‍ ചെന്നാല്‍ കാണുക മലയാളി ഐടിക്കാരെയായിരിക്കും.

കെഎംസിസി, ഫൊക്കാന, ഫോമാ തുടങ്ങിയ വിവിധ പ്രവാസി സംഘടനകള്‍ നാടിനുവേണ്ടി ചെയ്യുന്ന ചാരിറ്റി പ്രവര്‍ത്തനങ്ങളെക്കുറിച്ചും തങ്ങള്‍ എടുത്തുപറഞ്ഞു. വയനാട് ദുരന്തത്തിന് വേണ്ടി സമാഹരിച്ച 40 കോടി രൂപയില്‍ മൂന്നിലൊന്ന് കെ.എം.സി.സിയുടേതാണ്. അമേരിക്കയുടെ ഊര്‍ജസ്വലത പിന്‍പറ്റാനും അദ്ദേഹം നിര്‍ദേശിച്ചു.

ഭക്ഷണം, വസ്ത്രം, ഭാഷ എന്നിവയിലെ വൈവിധ്യമാണ് ഇന്ത്യ എന്ന രാജ്യത്തെ അത്ഭുതമാക്കി നിര്‍ത്തുന്നതെന്ന് കെഎംസിസി ദല്‍ഹി യൂണിറ്റ് പ്രസിഡന്റ് കൂടിയായ അഡ്വ.ഹാരിസ് ബീരാന്‍ എംപി പറഞ്ഞു. ആ വൈവിധ്യങ്ങള്‍ ആസ്വദിക്കാനുള്ള അവകാശം നമ്മുടെ ഭരണഘടന നല്‍കുന്നുണ്ട്. അമേരിക്കന്‍ പൗരത്വം സ്വീകരിച്ചെങ്കില്‍പോലും നാട്ടില്‍ ഏത് ദുരിതം വന്നാലും ഏറ്റവും കൂടുതല്‍ സഹായം ലഭിക്കുന്നത് അമേരിക്കന്‍ മലയാളികളില്‍ നിന്നാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അമേരിക്കയുടെ നിയമനിര്‍മ്മാണത്തിന്റെ ഭാഗമാകാന്‍ ശ്രമിക്കണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു. അതിലൂടെ നാടിന്റെ ക്ഷേമത്തിന് ഒട്ടേറെ കാര്യങ്ങള്‍ ചെയ്യാനാകും. കാല്‍ നൂറ്റാണ്ടായി ദല്‍ഹിയില്‍ താമസിച്ചുവരുന്ന താന്‍ കഴിഞ്ഞ 10 വര്‍ഷമായി അവിടത്തെ യൂണിവേഴ്‌സിറ്റികളില്‍ മലയാളി വിദ്യാര്‍ത്ഥികളുടെ എണ്ണം ഗണ്യമായി വര്‍ദ്ധിച്ചത് കാണുന്നുണ്ട്. ഇത് പ്രതീക്ഷാവഹമാണ്. അവര്‍ ഉപരിപഠനത്തിന് അമേരിക്കയില്‍ വരുന്നത് ഭാവിയില്‍ രാജ്യത്തിന് മുതല്‍ക്കൂട്ടാകും.

എച്ച് 1 വിസ സ്റ്റാംപ് ചെയ്യുന്നതിന് ഇന്ത്യയില്‍ പോകണമെന്ന ഇപ്പോഴത്തെ നിയമം മൂലം ഐടി മേഖലയിലുള്ളവര്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ വാഷിംഗ്ടണിലെ ഇന്ത്യന്‍ അംബാസഡറുടെ ശ്രദ്ധയില്‍പ്പെടുത്തിയതായും അദ്ദേഹം വ്യക്തമാക്കി. അക്കാര്യം അമേരിക്കന്‍ അധികൃതരുമായി ചര്‍ച്ച് ചെയ്യാമെന്ന് അദ്ദേഹം സമ്മതിച്ചിട്ടുണ്ട്. കേരളത്തില്‍ നിന്ന് അമേരിക്കയിലേക്കും തിരിച്ചും നേരിട്ട് വിമാനം വേണമെന്ന ആവശ്യവും അറിയിച്ചിട്ടുണ്ട്. അമേരിക്കയില്‍ നിന്നുകൊണ്ടുതന്നെ പ്രവാസി ഇന്ത്യക്കാര്‍ക്ക് സ്വന്തം രാജ്യത്തെ തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്താന്‍ അവസരം ഉണ്ടാകുന്നതിനു വേണ്ടി പാര്‍ലമെന്റിനകത്തും പുറത്തും സമ്മര്‍ദ്ദം ചെലുത്തുമെന്നും അദ്ദേഹം വാഗ്ദാനം നല്‍കി. അമേരിക്കന്‍ മലയാളികളെ അത്ര ബാധിക്കുന്നതല്ലെങ്കിലും വിമാന ടിക്കറ്റ് നിരക്ക് കുറയ്ക്കുന്നതിനായി ശബ്ദിക്കുമെന്നും ഹാരിസ് ബീരാന്‍ ഉറപ്പുനല്‍കി. നാനാമതസ്ഥരും സന്തോഷത്തോടെ സഹവര്‍ത്തിക്കുന്ന കേരളത്തില്‍ അടുത്തിടെയായി വര്‍ഗീയ വിഷം ചീറ്റുന്നത് കണ്ടുവരുന്നുണ്ടെന്നും അത് മുളയിലേ നുള്ളിക്കളയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അന്തരിച്ച ഇ. അഹമ്മദുമായുളള തന്റെ ഉറ്റ സൗഹൃദം ഐ.ഒ.സി. ചെയര്‍ ജോര്‍ജ് എബ്രഹാം ചൂണ്ടിക്കാട്ടി. യു.എ. നസീറുമായും പതിറ്റാണ്ടുകളായി ഒരുമിച്ചു പ്രവര്‍ത്തിക്കുന്നു. മതനിരപേക്ഷതയുടെയും സൗഹൃദത്തിന്റെയും വക്താവാണ് അദ്ദേഹം. അന്തരിച്ച ശിഹാബ് തങ്ങളുമായി ബന്ധപ്പെടുകയും അദ്ദേഹത്തിന്റെ ജനാധിപത്യത്തോടും മാനുഷിക മൂല്യങ്ങളോടുമുള്ള പ്രതിബദ്ധത നേരിട്ടറിയുകയും ചെയ്തിട്ടുണ്ട്.

എം.എം.എന്‍.ജെ, നന്മ എന്നിവയുടെ സഹസ്ഥാപകനായ ഡോ സമദ് പൊന്നേരി പ്രായമുള്ളവര്‍ക്ക് വേണ്ടി ഇവിടെ ആരംഭിക്കേണ്ട സ്ഥാപനങ്ങളെപ്പറ്റിയുള്ള നിര്‍ദേശങ്ങള്‍ അവതരിപ്പിച്ചു. ഫൊക്കാന പ്രസിഡന്റ് ഡോ. സജിമോന്‍ ആന്റണി, ഫോമാ ജനറല്‍ സെക്രട്ടറി ബൈജു വര്‍ഗീസ്, നന്മ വൈസ് പ്രസിഡന്റ് ഡോ സക്കീര്‍ ഹുസ്സൈന്‍, വേള്‍ഡ് മലയാളി കൗണ്‍സില്‍ പ്രസിഡന്റ് തോമസ് മൊട്ടക്കല്‍, ബോബി ബാല്‍, ജോര്‍ജ് ജോസഫ്, മുന്‍ ഫൊക്കാന പ്രസിഡന്റ് മാധവന്‍ നായര്‍, അസ്ലം ഹമീദ്, കെ.എം.സി.സി യു.എ.ഇ സെക്രട്ടറി അന്‍വര്‍ നഹ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

സാദിഖലി ശിഹാബ് തങ്ങള്‍ക്കും ഹാരിസ് ബീരാനും സമദ് പൊന്നേരി, ഹനീഫ് എരഞ്ഞിക്കല്‍, മുസ്തഫ കമാല്‍ എന്നിവര്‍ ഉപഹാരങ്ങള്‍ സമ്മാനിച്ചു. കെ.എം.സി.സി. കാനഡയുടെ ഉപഹാരം അഞ്ചല്‍ ഷാഫി ചാലിയം, അബ്ദുല്‍ഖാദര്‍ പാട്ടില്ലത്ത്, നാസര്‍ കോടൂര്‍, ജംഷാദ് എന്നിവര്‍ സമ്മാനിച്ചു. ഡോ. മുനീറിന് സാദിഖ് അലി ശിഹാബ് തങ്ങള്‍ മെമന്റോ നല്‍കി ആദരിച്ചു.

ലീലാ മാരേട്ട്, ജിബി തോമസ്, മധു കൊട്ടാരക്കര, തങ്കം അരവിന്ദ്, അനില്‍ പുത്തന്‍ചിറ, ഹനീഫ് എരഞ്ഞിക്കല്‍, മുസ്തഫ കമാല്‍, ഒമര്‍ സിനാപ്, നിരാര്‍ ബഷീര്‍ , ഷൈമി ജേക്കബ്, ജിന്‍സ് മാത്യു തുടങ്ങിയവരും അമേരിക്കയിലെ മറ്റു സാമൂഹ്യ സാംസ്‌കാരിക നായകരും പങ്കെടുത്തു. സുല്‍ഫിക്കര്‍ ഹബീബ്, താഹാ മുഹമ്മദ് എന്നിവര്‍ മോഡറേറ്റ് ചെയ്തു. ഇന്‍തിയാസ് സ്വാഗതവും ഷെമി അന്ത്രുനന്ദിയും പറഞ്ഞു.

Photo

Latest News

 മാലി സ്ട്രൈക്കര്‍ അദാമ നിയാനെ  സൈന്‍ ചെയ്ത് ഗോകുലം കേരള എഫ് സി
മാലി സ്ട്രൈക്കര്‍ അദാമ നിയാനെ സൈന്‍ ചെയ്ത് ഗോകുലം കേരള എഫ് സി
November 17, 2024
റഹീം കേസ് ഡിസംബര്‍ 8 ന് വീണ്ടും പരിഗണിക്കും
റഹീം കേസ് ഡിസംബര്‍ 8 ന് വീണ്ടും പരിഗണിക്കും
November 17, 2024
മീഡിയ പ്ലസും ഖത്തര്‍ ഡയബറ്റിക് അസോസിയേഷനും സംയുക്തമായി  പ്രമേഹ ബോധവല്‍ക്കരണം സംഘടിപ്പിച്ചു
മീഡിയ പ്ലസും ഖത്തര്‍ ഡയബറ്റിക് അസോസിയേഷനും സംയുക്തമായി പ്രമേഹ ബോധവല്‍ക്കരണം സംഘടിപ്പിച്ചു
November 17, 2024
 റഹീമിന്റെ മോചനം നീളും;  കേസ് വീണ്ടും മാറ്റി
റഹീമിന്റെ മോചനം നീളും; കേസ് വീണ്ടും മാറ്റി
November 17, 2024
പ്രവാസി വെല്‍ഫെയര്‍ ജനസേവനത്തിന്റെ പുത്തന്‍ മാതൃക -ഷബീര്‍ ചാത്തമംഗലം
പ്രവാസി വെല്‍ഫെയര്‍ ജനസേവനത്തിന്റെ പുത്തന്‍ മാതൃക -ഷബീര്‍ ചാത്തമംഗലം
November 17, 2024
സ്‌നേഹ പ്രകടനത്തിലെ പിശുക്ക് പൊല്ലാപ്പാകും
സ്‌നേഹ പ്രകടനത്തിലെ പിശുക്ക് പൊല്ലാപ്പാകും
November 17, 2024
ഉണ്ണികൃഷ്ണന് പായ്ക്കപ്പല്‍ തിരിച്ചു നല്‍കിയത് രണ്ടാം ജന്മം
ഉണ്ണികൃഷ്ണന് പായ്ക്കപ്പല്‍ തിരിച്ചു നല്‍കിയത് രണ്ടാം ജന്മം
November 17, 2024
മെക്7 ഹെല്‍ത്ത് ക്ലബ് ജിദ്ദ അസീസിയ ബ്രാഞ്ചിന് തുടക്കം
മെക്7 ഹെല്‍ത്ത് ക്ലബ് ജിദ്ദ അസീസിയ ബ്രാഞ്ചിന് തുടക്കം
November 16, 2024
 ജവാന്‍ വില്ലാസ്-  സ്‌നേഹമുള്ള  ഭാര്യയുടെ  ദുഷ്ടനായ ഭര്‍ത്താവ്  ചിത്രത്തിന്റെ ടൈറ്റില്‍ ലോഞ്ച് നടന്നു
ജവാന്‍ വില്ലാസ്- സ്‌നേഹമുള്ള ഭാര്യയുടെ ദുഷ്ടനായ ഭര്‍ത്താവ് ചിത്രത്തിന്റെ ടൈറ്റില്‍ ലോഞ്ച് നടന്നു
November 16, 2024
ആധുനിക ഭാരതത്തെ പടുത്തുയര്‍ത്തിയത് നെഹ്‌റുവിന്റെ ദീര്‍ഘവീക്ഷണങ്ങള്‍ -റിയാദ് ഒ.ഐ.സി.സി
ആധുനിക ഭാരതത്തെ പടുത്തുയര്‍ത്തിയത് നെഹ്‌റുവിന്റെ ദീര്‍ഘവീക്ഷണങ്ങള്‍ -റിയാദ് ഒ.ഐ.സി.സി
November 16, 2024
Download Newzin App
Easy to update latest news, daily podcast and everything in your hand