കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ അടുത്ത സുഹൃത്തും മുഡ പ്രസിഡന്റുമായ കെ.മാരി ഗൗഡ രാജിവച്ചു. മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്കും ഭാര്യയ്ക്കും 14 സ്ഥലങ്ങള്‍ അനുവദിച്ച് അഴിമതി നടത്തിയെന്നാണ് മൈസൂര്‍ നഗരവികസന അതോറിറ്റി ആരോപിക്കുന്നത്.
മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് അദ്ദേഹം രാജി സമര്‍പ്പിച്ചതെന്നാണ് വിവരം. മാരിഗൗഡയെ മുഡ പ്രസിഡന്റാക്കുന്നതില്‍ നേരത്തെ കോണ്‍ഗ്രസില്‍ എതിര്‍പ്പു ഉണ്ടായിരുന്നു. എന്നാല്‍, മുഖ്യമന്ത്രി സിദ്ധരാമയ്യ തന്റെ അടുത്ത സുഹൃത്തായ മാരി ഗൗഡയെ എംയുഡി പ്രസിഡന്റായി നിയമിക്കുകയായിരുന്നു. ആരോപണം ഉയര്‍ന്നതോടെ മാരി ഗൗഡ പെട്ടെന്ന് രാജിവെക്കണമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ തന്നെ നിര്‍ദേശിച്ചതിനെ തുടര്‍ന്നാണ് അദ്ദേഹം രാജിവെച്ചതെന്നാണ് സൂചന.
- കൃഷ്ണ പ്രസാദ്
Related News