l o a d i n g

വേള്‍ഡ്

സാദിക്കലി ശിഹാബ് തങ്ങളും അഡ്വ. ഹാരിസ് ബീരാനും ന്യൂയോര്‍ക് ഇന്ത്യന്‍ കോണ്‍സല്‍ ജനറലുമായി കൂടിക്കാഴ്ച നടത്തി

Thumbnail

ന്യൂയോര്‍ക്: ഐ.യു.എം'എല്‍ നാഷണല്‍ പൊളിറ്റികല്‍ അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍ പാണക്കാട് സയ്യിദ് സാദിക്കലി ശിഹാബ് തങ്ങളും രാജ്യസഭാംഗം അഡ്വ. ഹാരിസ് ബീരാനും ന്യൂയോര്‍ക്ക് ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ ബിനായ ശ്രീകാന്ത പ്രധാനുമായി ന്യൂയോര്‍ക്ക് കോണ്‍സുലേറ്റില്‍ വെച്ച് സംഭാഷണം നടത്തി. അമേരിക്കയിലെ ഇന്ത്യന്‍ പ്രവാസികള്‍ നേരിടുന്ന വിവിധ വിഷയങ്ങളെ കുറിച്ച് അവര്‍ സംസാരിച്ചു. നേതാക്കളുടെ അമേരിക്കന്‍ സന്ദര്‍ശനത്തിന്റെ ഭാഗമായി വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള പ്രവാസികളില്‍ നിന്ന് ലഭിച്ച പല നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും ആവശ്യങ്ങളും അടങ്ങിയ രൂപരേഖ തയ്യാറാക്കിക്കൊണ്ട് സാദിക്കലി ശിഹാബ് തങ്ങളുടെ നേതൃത്വത്തിലുള്ള സംഘം കോണ്‍സnd] ജനറലുമായി ന്യൂയോര്‍ക്ക് ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ വെച്ച് പര്യടനത്തിന്റെ അവസാന ദിവസമാണ് കൂടിക്കാഴ്ച നടത്തിയത്. പ്രവാസികളെ നേരിട്ട് ബാധിക്കുന്ന വിഷയങ്ങളായ യാത്ര പ്രശ്‌നങ്ങള്‍, സീസണ്‍ കാലത്ത് വിമാന ചാര്‍ജിന്റെ വര്‍ദ്ധനവ്, ഒ.സി.ഐ കാര്‍ഡ് വിഷയം, അമേരിക്കയില്‍ പാസ്‌പോര്‍ട്ട് പുതുക്കി കിട്ടാന്‍ ബുദ്ധിമുട്ട് അനുഭവിക്കുന്ന മലയാളികളുടെ പ്രശ്‌നങ്ങള്‍, അമേരിക്കന്‍ സിറ്റിസണ്‍ഷിപ്പ് എടുത്ത ഇന്ത്യക്കാര്‍ നാട്ടില്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ തുടങ്ങി വിവിധ പ്രവാസി വിഷയങ്ങള്‍ വളരെ വിശദമായിത്തന്നെ സംസാരിച്ചു.

മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരമാണ് കോണ്‍സല്‍ ജനറല്‍ നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയത്. ശിഹാബ് തങ്ങളെക്കുറിച്ചു നേരത്തെ ധാരാളം കേട്ട് പരിചയമുള്ള കോണ്‍സല്‍ തങ്ങളെപ്പോലെയുള്ള ആദരണീയനായ ഒരു നേതാവ് കോണ്‍സുലേറ്റില്‍ വന്നതില്‍ അതിയായ സന്തോഷവും ചാരിതാര്‍ത്ഥ്യവും പ്രകടിപ്പിച്ചു. കൂടാതെ ദീര്‍ഘകാലമായി ദല്‍ഹിയിലുള്ള അഡ്വ ഹാരിസ് ബീരാനെ ക്കുറിച്ചും സന്ദര്‍ശന സംഘത്തിലുള്ള ഷെഖീഖ് അടക്കാപലരുമായും കേന്ദ്ര വിദേശ കാര്യ വകുപ്പിലെ പല ഉദ്യോഗസ്ഥര്‍ക്കുമുള്ള ബന്ധങ്ങള്‍ കോണ്‍സല്‍ ജനറല്‍ ചുണ്ടിക്കാട്ടി.

മുന്‍ കേന്ദ്ര വിദേശകാര്യ സഹമന്ത്രി ഇ.അഹമ്മദ് കേന്ദ്രമന്ത്രിയായിരിക്കെ മിനിസ്റ്ററി ഓഫ് എക്‌സ്റ്റേര്‍ണല്‍ അഫയേഴ്‌സ് വകുപ്പുമായി ബന്ധപ്പെട്ടു പല സുപ്രധാന നേട്ടങ്ങളും കേട്ട് അറിവുള്ള കോണ്‍സല്‍ ജനറല്‍ അക്കാര്യങ്ങളും ഇ. അഹമ്മദിന്റെ ഭരണ നൈപുണ്യങ്ങളും, സവിശേഷതകളും അനുസ്മരിച്ചു. കോണ്‍സല്‍ ജനറലിന്റെ ചായ സല്‍ക്കാരത്തിലും അവര്‍ പങ്കെടുത്തു. സാദിക്കലി ശിഹാബ് തങ്ങളെയും ഹാരിസ് ബീരാന്‍ എം.പിയെയും കൂടാതെ പ്രവാസി പൊതു പ്രവര്‍ത്തകരായ കെ,എം.സി.സി യു.എസ്.എ പ്രസിഡണ്ട് യു എ നസീര്‍, യു.എ.ഇ കെ.എം.സി,സി ജനറല്‍ സെക്രട്ടറി പി.കെ അന്‍വര്‍ നഹ, എരഞ്ഞിക്കല്‍ ഹനീഫ്, മുസ്തഫ കമാല്‍ എന്നിവരും സന്നിഹിതരായിരുന്നു. അമേരിക്കന്‍ പര്യടനം പൂര്‍ത്തിയാക്കി സാദിക്കലി ശിഹാബ് തങ്ങളും ഹാരിസ് ബീരാന്‍ എം.പിയും സംഘവും കഴിഞ്ഞദിവസം ന്യൂയോര്‍ക്ക് നിന്ന് ദല്‍ഹി വഴി നാട്ടിലേക്ക് തിരിച്ചു.

Latest News

 മാലി സ്ട്രൈക്കര്‍ അദാമ നിയാനെ  സൈന്‍ ചെയ്ത് ഗോകുലം കേരള എഫ് സി
മാലി സ്ട്രൈക്കര്‍ അദാമ നിയാനെ സൈന്‍ ചെയ്ത് ഗോകുലം കേരള എഫ് സി
November 17, 2024
റഹീം കേസ് ഡിസംബര്‍ 8 ന് വീണ്ടും പരിഗണിക്കും
റഹീം കേസ് ഡിസംബര്‍ 8 ന് വീണ്ടും പരിഗണിക്കും
November 17, 2024
മീഡിയ പ്ലസും ഖത്തര്‍ ഡയബറ്റിക് അസോസിയേഷനും സംയുക്തമായി  പ്രമേഹ ബോധവല്‍ക്കരണം സംഘടിപ്പിച്ചു
മീഡിയ പ്ലസും ഖത്തര്‍ ഡയബറ്റിക് അസോസിയേഷനും സംയുക്തമായി പ്രമേഹ ബോധവല്‍ക്കരണം സംഘടിപ്പിച്ചു
November 17, 2024
 റഹീമിന്റെ മോചനം നീളും;  കേസ് വീണ്ടും മാറ്റി
റഹീമിന്റെ മോചനം നീളും; കേസ് വീണ്ടും മാറ്റി
November 17, 2024
പ്രവാസി വെല്‍ഫെയര്‍ ജനസേവനത്തിന്റെ പുത്തന്‍ മാതൃക -ഷബീര്‍ ചാത്തമംഗലം
പ്രവാസി വെല്‍ഫെയര്‍ ജനസേവനത്തിന്റെ പുത്തന്‍ മാതൃക -ഷബീര്‍ ചാത്തമംഗലം
November 17, 2024
സ്‌നേഹ പ്രകടനത്തിലെ പിശുക്ക് പൊല്ലാപ്പാകും
സ്‌നേഹ പ്രകടനത്തിലെ പിശുക്ക് പൊല്ലാപ്പാകും
November 17, 2024
ഉണ്ണികൃഷ്ണന് പായ്ക്കപ്പല്‍ തിരിച്ചു നല്‍കിയത് രണ്ടാം ജന്മം
ഉണ്ണികൃഷ്ണന് പായ്ക്കപ്പല്‍ തിരിച്ചു നല്‍കിയത് രണ്ടാം ജന്മം
November 17, 2024
മെക്7 ഹെല്‍ത്ത് ക്ലബ് ജിദ്ദ അസീസിയ ബ്രാഞ്ചിന് തുടക്കം
മെക്7 ഹെല്‍ത്ത് ക്ലബ് ജിദ്ദ അസീസിയ ബ്രാഞ്ചിന് തുടക്കം
November 16, 2024
 ജവാന്‍ വില്ലാസ്-  സ്‌നേഹമുള്ള  ഭാര്യയുടെ  ദുഷ്ടനായ ഭര്‍ത്താവ്  ചിത്രത്തിന്റെ ടൈറ്റില്‍ ലോഞ്ച് നടന്നു
ജവാന്‍ വില്ലാസ്- സ്‌നേഹമുള്ള ഭാര്യയുടെ ദുഷ്ടനായ ഭര്‍ത്താവ് ചിത്രത്തിന്റെ ടൈറ്റില്‍ ലോഞ്ച് നടന്നു
November 16, 2024
ആധുനിക ഭാരതത്തെ പടുത്തുയര്‍ത്തിയത് നെഹ്‌റുവിന്റെ ദീര്‍ഘവീക്ഷണങ്ങള്‍ -റിയാദ് ഒ.ഐ.സി.സി
ആധുനിക ഭാരതത്തെ പടുത്തുയര്‍ത്തിയത് നെഹ്‌റുവിന്റെ ദീര്‍ഘവീക്ഷണങ്ങള്‍ -റിയാദ് ഒ.ഐ.സി.സി
November 16, 2024
Download Newzin App
Easy to update latest news, daily podcast and everything in your hand