മനാമ: വേള്‍ഡ് ബിസിനസ് ഏഞ്ചല്‍സ് ഇന്‍വെസ്റ്റ്മെന്റ് ഫോറത്തിന്റെ ( ഡബ്ല്യൂ ബി എ എഫ് ) 2024 ലെ ആഗോള സമ്മേളനം ബഹ്‌റൈനിലെ മനാമയില്‍ നവംബര്‍ 18 ,19 ,20 എന്നീ ദിവസങ്ങളില്‍ നടക്കും. ബഹ്റൈന്‍ പ്രധാന മന്ത്രിയും കിരീടാവകാശിയുമായ ഷെയ്ഖ് സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫ ആണ് സമ്മേളനത്തിന്റെ മുഖ്യ രക്ഷാധികാരി. ജി സി സി യില്‍ വെച്ച് ആദ്യമായി നടക്കുന്ന സമ്മേളനത്തിന് ബഹ്റൈന്‍ സര്‍ക്കാര്‍ ആണ് ഇക്കുറി ആതിഥ്യം അരുളുന്നത്''. 'മൊബിലൈസിങ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി പാര്‍ക്ക്‌സ് ഫോര്‍ ഫിനാന്‍ഷ്യല്‍ ഇന്‍ക്ലൂഷന്‍' എന്നതാണ് ഈ വര്‍ഷത്തെ സമ്മേളനത്തിന്റെ ആഗോള പ്രമേയം. എയ്ന്‍ജല്‍ ഇന്‍വെസ്റ്റേഴ്സ്, ആഗോള സ്റ്റാര്‍ട്ടപ്പ് സംരംഭകര്‍, ചെറുകിട വ്യവസായ സംരംഭകര്‍, സാമ്പത്തിക ധനകാര്യ വിദഗ്ദന്മാര്‍ എന്നിവരുടെ കൂടിച്ചേരല്‍ ആവും സമ്മേളനത്തിന്റെ മുഖ്യ ആകര്‍ഷണം. തെരഞ്ഞെടുക്കപ്പെടുന്ന നൂറോളം സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങള്‍ക്ക് ഡബ്ല്യൂ ബി എ എഫ് ഇക്കുറി ഫണ്ട് അനുവദിക്കും.
ലോകമെമ്പാടും കൂടുതല്‍ തൊഴിലവസരങ്ങളും കൂടുതല്‍ സാമൂഹ്യനീതിയും സൃഷ്ടിക്കുകയെന്ന ആത്യന്തിക ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന ഒരു അന്താരാഷ്ട്ര സാമ്പത്തിക ഫോറം ആണ് വേള്‍ഡ് ബിസിനസ് ഏഞ്ചല്‍സ് ഇന്‍വെസ്റ്റ്മെന്റ് ഫോറം ( ഡബ്ല്യൂ ബി എ എഫ് ). ജി 20 രാഷ്രങ്ങളുടെ കൂട്ടായ്മയില്‍ അനുബന്ധ പങ്കാളിയാണ് വേള്‍ഡ് ബിസിനസ് ഏഞ്ചല്‍സ് ഇന്‍വെസ്റ്റ്മെന്റ് ഫോറം. നെതെര്‍ലാന്‍ഡ് രാജ്ഞി 'ക്വീന്‍ മാക്‌സിമ' ആണ് ഫോറത്തിന്റെ അന്താരാഷ്ട്ര ചെയര്‍പേഴ്‌സണ്‍.
നവംബര്‍ 19 ന് രാവിലെ 9 മണിക്ക് വേള്‍ഡ് ബിസിനസ് ഏഞ്ചല്‍സ് ഇന്‍വെസ്റ്റ്മെന്റ് ഫോറത്തിന്റെ ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാന്‍ ബൈ ബാര്‍സ് അല്‍തുന്താസിന്റെ അധ്യക്ഷതയില്‍ തുടങ്ങുന്ന ഉദ്ഘാടന സമ്മേളനത്തില്‍, ഇന്ത്യയ്ക്ക് പുറമെ അമേരിക്ക, കാനഡ, ബ്രിട്ടന്‍, യൂറോപ്പ്യന്‍ യൂനിയന്‍, റഷ്യ, ചൈന, ഓസ്‌ട്രേലിയ ജര്‍മ്മനി, സ്വീഡന്‍, ജപ്പാന്‍, ഫിലിപ്പൈന്‍സ്, സൗത്ത് കൊറിയ, മലേഷ്യ, സിംഗപ്പൂര്‍, ഇന്തോനേഷ്യ, തായ്ലന്‍ഡ്, ഗള്‍ഫ് രാഷ്ട്രങ്ങള്‍, ആഫ്രിക്കന്‍ രാജ്യങ്ങള്‍, മെക്‌സിക്കോ ഇറാന്‍, തുര്‍ക്കി, എന്നിവിടങ്ങളിലെ പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കും്.
സൗദി അറേബ്യയിലെ കനേഡിയന്‍ അംബാസിഡര്‍ ജീന്‍ ഫിലിപ്പ് ലിന്റോ പ്രത്യേക പ്രതിനിധിയായി പങ്കെടുക്കുന്നുണ്ട്. യു എ ഇ സര്‍ക്കാരിനെ പ്രതിനിധീകരിച്ചു ഫോറിന്‍ ട്രേഡ് മിനിസ്റ്റര്‍ ഡോ. താനി അല്‍ സിയൂദി പങ്കെടുക്കും. ഇന്ത്യയില്‍ നിന്ന് കേന്ദ്ര മന്ദ്രി പിയുഷ് ഗോയല്‍ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ അസൗകര്യം അറിയിച്ചിട്ടുണ്ട്.
വിവിധ രാഷ്ട്രങ്ങുടെ ഭരണാധികാരികള്‍, നയതന്ത്രജ്ഞര്‍, അംബാസിഡര്‍മാര്‍ എന്നിവര്‍ക്ക് പുറമെ ഐക്യ രാഷ്ട്ര സഭ, ലോക ബാങ്ക്, യൂറോപ്യന്‍ ഇക്കണോമിക് കമ്മിഷന്‍, അമേരിക്കന്‍ സ്‌പേസ് ഏജന്‍സി എന്നിവിടങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്.
ഇന്ത്യയില്‍ നിന്നുള്ള ഡബ്ല്യൂ ബി എഫ് പ്രതിനിധിയും യുഎ ഇ കണ്‍ട്രി ചെയറും ആയ സെനറ്റര്‍ ഹാരിസ് എം കോവൂര്‍ സമ്മേളനത്തിന്റെ 'സ്റ്റാര്‍ട്ടപ്പ് റൗണ്ട് ടേബിള്‍ സെഷനില്‍' സംസാരിക്കും.
Related News