ന്യൂദല്‍ഹി: മതേതരത്വവും സോഷ്യലിസവും ഇന്ത്യന്‍ ഭരണഘടനയുടെ അടിസ്ഥാനഘടനയുടെ ഭാഗമാണെന്ന് സുപ്രീംകോടതി. 42ാം ഭരണഘടനാ ഭേദഗതിയിലൂടെ ഭരണഘടനയുടെ ആമുഖത്തില്‍ സോഷ്യലിസ്റ്റ്, സെക്യുലര്‍ എന്നീ പദങ്ങള്‍ ഉള്‍പ്പെടുത്തിയതിനെ ചോദ്യം ചെയ്തുള്ള ഒരു കൂട്ടം ഹരജികള്‍ പരിഗണിച്ചു കൊണ്ടാണ് സുപ്രീം കോടതിയുടെ പരാമര്‍ശം. ജസ്റ്റിസ് സഞ്ജീവ് ഖന്ന, സഞ്ജീവ് കുമാര്‍ എന്നിവരടങ്ങുന്ന ബെഞ്ചാണ് ഹരജികള്‍ പരിഗണിച്ചത്.
ബി.ജെ.പി മുന്‍ എം.പി സുബ്രഹ്മണ്യന്‍ സ്വാമി ഉള്‍പ്പെടെ നല്‍കിയ ഹരജിയാണ് കോടതി പരിഗണിച്ചത്. ഈ വാക്കുകള്‍ക്ക് പല തരത്തിലുള്ള വ്യാഖ്യാനങ്ങളുണ്ടെന്നും, അവ ഭരണഘടനയുടെ അടിസ്ഥാന ശിലയുടെ ഭാഗമാണെും സുപ്രീംകോടതിയുടെ തന്നെ നിരവധി വിധിന്യായങ്ങളുണ്ടെന്നും കോടതി വാക്കാല്‍ പരാമര്‍ശിച്ചു.
Related News