ന്യൂദല്‍ഹിഃ പ്രവാസമേഖലയിലെ വിദ്യാര്‍ത്ഥികളെ ഒരുമിപ്പിക്കുന്നതും അടിയന്തിരഘട്ടത്തില്‍ സഹായമെത്തിക്കുന്നതും മറ്റും ലക്ഷ്യമാക്കി പ്രവാസി ലീഗല്‍ സെല്‍ ആരംഭിച്ച വിദ്ധ്യാര്‍ത്ഥി വിഭാഗത്തിന്റെ പ്രവര്‍ത്തനോദ്ഘാടനം ഒക്ടോബര്‍ ഇരുപത്താറിന് നടത്തും. നോര്‍ക്ക റൂട്‌സ് സിഇഒ അജിത് കൊളശ്ശേരിയാണ് ഉല്‍ഘാടനകര്‍മ്മം നിര്‍വഹിക്കുന്നത്. തുടര്‍ന്ന്, പ്രൊഫ. എസ്. ഇരുദയരാജന്‍ മുഖ്യപ്രഭാഷണം നടത്തും. പ്രവാസി ലീഗല്‍ സെല്‍ ഗ്ലോബല്‍ പ്രസിഡന്റ്‌റ് അഡ്വ. ജോസ് എബ്രഹാം അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ലീഗല്‍ സെല്‍ വിദ്ധ്യാര്‍ത്ഥി വിഭാഗം ഗ്ലോബല്‍ കോര്‍ഡിനേറ്റര്‍ സുജ സുകേശന്‍, ഗ്ലോബല്‍ വക്താവും പിഎല്‍സി ബഹറിന്‍ ചാപ്റ്റര്‍ പ്രസിഡന്റുമായ സുധീര്‍ തിരുനിലം, പ്രവാസി ലീഗല്‍ സെല്‍ ദുബായ് ചാപ്റ്റര്‍ അധ്യക്ഷന്‍ ടി.എന്‍. കൃഷ്ണകുമാര്‍, യുകെ ചാപ്റ്റര്‍ അധ്യക്ഷ അഡ്വ. സോണിയ സണ്ണി, കേരള ചാപ്റ്റര്‍ ജനറല്‍ സെക്രട്ടറി അഡ്വ. ആര്‍ മുരളീധരന്‍ തുടങ്ങിയവര്‍ ആശംസ നേരും.
അടുത്തകാലത്തായി പല വിദേശ രാജ്യങ്ങളിലും ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ കടുത്ത ചൂഷണങ്ങള്‍ക്കും മറ്റും വിധേയരാകുന്ന സാഹചര്യം വര്‍ധിച്ചുവരുന്നതിലാണ് പ്രവാസി ലീഗല്‍ സെല്‍ വിദ്യാര്‍ത്ഥി വിഭാഗം രൂപീകരിച്ചത്. വിദേശത്തുള്ള ഇന്ത്യന്‍ വിദ്ധ്യാര്‍ത്ഥികള്‍ക്ക് വേണ്ട സഹായം നല്‍കുന്നതോടൊപ്പം വിദേശത്തേക്ക് കുടിയേറുന്നവര്‍ക്കായി ബോധവത്കരണ പരിപാടികളും മറ്റും സംഘടിപ്പിക്കുക തുടങ്ങിയവയാണ് ഇതിന്റെ ലക്ഷ്യം. പ്രവാസികളെ നിയമപരമായി ശാക്തീകരിക്കുക എന്ന ലക്ഷ്യത്തോടെ ഒന്നര പതിറ്റാണ്ടായി ദല്‍ഹി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സര്‍ക്കാരിതര സംഘടനയാണ് പ്രവാസി ലീഗല്‍ സെല്‍.
വിദേശ തൊഴില്‍ തട്ടിപ്പ് തടയാന്‍ കേരള സര്‍ക്കാര്‍ ശക്തമായ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പ്രവാസി ലീഗല്‍ സെല്‍ ഏതാനം മാസങ്ങള്‍ക്കുമുന്‍മ്പ് കേരള ഹൈക്കോടതിയെ സമീപിക്കുകയും ഹൈക്കോടതിയുടെ ഉത്തരവിനെ തുടര്‍ന്ന് ഏതാനം ദിവസങ്ങള്‍ക്കുമുന്‍പ് കേരള സര്‍ക്കാര്‍ സ്‌പെഷ്യല്‍ ടാസ്‌ക്ഫോഴ്സ് ഉള്‍പ്പെടെയുള്ള നടപടികള്‍ വിദേശ തൊഴില്‍ തട്ടിപ്പ് തടയാന്‍ സ്വീകരിച്ചിട്ടുമുണ്ട്.
Related News