മൂവന്തി നേരത്ത്,
സൂര്യന്‍ പോയി മറഞ്ഞി-
രുള്‍ പരക്കും നിശയുടെ,
യാമത്തില്‍,
പിറവിയെടുക്കുന്ന
നിശാ പുഷ്പങ്ങള്‍
നിശാഗന്ധി ചെടി തന്‍ പൂക്കള്‍....
നിശയില്‍ പുഷ്പിച്ചി-
രവില്‍ സുഗന്ധം പരത്തും
രജനിയുടെ പൂക്കള്‍...
വിഷ്ണുഭക്തി പ്രതീകമീ
ബ്രഹ്‌മകമലം നിശാഗന്ധി...
നിശയില്‍ ശുഭ്രവര്‍ണ്ണത്തില്‍ പ്രശോഭിതയായി പൊഴിക്കുന്നു,
നറുമണം പരിശുദ്ധയാമീയ-
നന്തശയനം നിശാഗന്ധി...
സൂര്യകിരണ സ്പര്‍ശനവും,
ചുംബനവും തലോടലുമേല്‍ക്കാതെ,
പകല്‍ വെളിച്ചമന്യമായി-
യിരുളില്‍ പിറവിയെടുക്കാന്‍, വിധിക്കപ്പെട്ട,
നിശാഗന്ധിയുടെ രോദനമറി-
യുന്നില്ലാരുമത്,
കാണാതെയും കേള്‍ക്കാതെയും...
ഹാഷിം അബു അഹമ്മദ്, കുന്നുകര
Related News