l o a d i n g

ഇന്ത്യ

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പും ഏകീകൃത സിവില്‍ കോഡും നടപ്പാക്കുമെന്ന് പ്രധാനമന്ത്രി

Thumbnail

അഹമ്മദാബാദ്: 'ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്' ഉടന്‍ യാഥാര്‍ത്ഥ്യമാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ എല്ലാ തെരഞ്ഞെടുപ്പുകളും ഒരു ദിവസത്തിലോ നിശ്ചിത സമയപരിധിക്കുള്ളിലോ സമന്വയിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള 'ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്' എന്ന നിര്‍ദ്ദേശം ഉടന്‍ പാസാക്കുമെന്നും അതു യാഥാര്‍ത്ഥ്യമാകുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ഇതിനു പുറമെ രാജ്യത്ത് ഏകീകൃത സിവില്‍ കോഡും യാഥാര്‍ത്ഥ്യമാകുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.
സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ 149-ാം ജന്മവാര്‍ഷികത്തില്‍ ഗുജറാത്തിലെ സ്റ്റാച്യു ഓഫ് യൂണിറ്റിയില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

'ഞങ്ങള്‍ ഇപ്പോള്‍ ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്' എന്ന ആശയം നടപ്പിലാക്കാന്‍ വേണ്ടി പ്രയത്‌നിക്കുകയാണ്. ഇന്ത്യയുടെ ജനാധിപത്യത്തെ ശക്തിപ്പെടുത്താനും വികസിത ഇന്ത്യ എന്ന ലക്ഷ്യത്തിലേയ്ക്ക് അതിവേഗം മുന്നേറാനും ഇത് സഹായിക്കും' പ്രധാനമന്ത്രി പറഞ്ഞു.

ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനെ കുറിച്ചും പ്രധാനമന്ത്രി സംസാരിച്ചു. ആര്‍ട്ടിക്കിള്‍ 370 എന്നെന്നേക്കുമായി ഇല്ലാതാക്കിയെന്ന് അദ്ദേഹം പറഞ്ഞു. ഒരു തരത്തിലുള്ള വിവേചനവുമില്ലാതെ ജമ്മു കശ്മീരില്‍ നിയമസഭ തെരഞ്ഞെടുപ്പ് നടന്നു. ഇന്ത്യന്‍ ഭരണഘടന അനുസരിച്ച് ആദ്യമായി ഒരു മുഖ്യമന്ത്രി സത്യപ്രതിജ്ഞ ചെയ്തു. ഈ കാഴ്ചകള്‍ ഇന്ത്യന്‍ ഭരണഘടന സൃഷ്ടിച്ചവരെ അങ്ങേയറ്റം ആനന്ദിപ്പിക്കുന്നുണ്ടാകുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

Latest News

 മാലി സ്ട്രൈക്കര്‍ അദാമ നിയാനെ  സൈന്‍ ചെയ്ത് ഗോകുലം കേരള എഫ് സി
മാലി സ്ട്രൈക്കര്‍ അദാമ നിയാനെ സൈന്‍ ചെയ്ത് ഗോകുലം കേരള എഫ് സി
November 17, 2024
റഹീം കേസ് ഡിസംബര്‍ 8 ന് വീണ്ടും പരിഗണിക്കും
റഹീം കേസ് ഡിസംബര്‍ 8 ന് വീണ്ടും പരിഗണിക്കും
November 17, 2024
മീഡിയ പ്ലസും ഖത്തര്‍ ഡയബറ്റിക് അസോസിയേഷനും സംയുക്തമായി  പ്രമേഹ ബോധവല്‍ക്കരണം സംഘടിപ്പിച്ചു
മീഡിയ പ്ലസും ഖത്തര്‍ ഡയബറ്റിക് അസോസിയേഷനും സംയുക്തമായി പ്രമേഹ ബോധവല്‍ക്കരണം സംഘടിപ്പിച്ചു
November 17, 2024
 റഹീമിന്റെ മോചനം നീളും;  കേസ് വീണ്ടും മാറ്റി
റഹീമിന്റെ മോചനം നീളും; കേസ് വീണ്ടും മാറ്റി
November 17, 2024
പ്രവാസി വെല്‍ഫെയര്‍ ജനസേവനത്തിന്റെ പുത്തന്‍ മാതൃക -ഷബീര്‍ ചാത്തമംഗലം
പ്രവാസി വെല്‍ഫെയര്‍ ജനസേവനത്തിന്റെ പുത്തന്‍ മാതൃക -ഷബീര്‍ ചാത്തമംഗലം
November 17, 2024
സ്‌നേഹ പ്രകടനത്തിലെ പിശുക്ക് പൊല്ലാപ്പാകും
സ്‌നേഹ പ്രകടനത്തിലെ പിശുക്ക് പൊല്ലാപ്പാകും
November 17, 2024
ഉണ്ണികൃഷ്ണന് പായ്ക്കപ്പല്‍ തിരിച്ചു നല്‍കിയത് രണ്ടാം ജന്മം
ഉണ്ണികൃഷ്ണന് പായ്ക്കപ്പല്‍ തിരിച്ചു നല്‍കിയത് രണ്ടാം ജന്മം
November 17, 2024
മെക്7 ഹെല്‍ത്ത് ക്ലബ് ജിദ്ദ അസീസിയ ബ്രാഞ്ചിന് തുടക്കം
മെക്7 ഹെല്‍ത്ത് ക്ലബ് ജിദ്ദ അസീസിയ ബ്രാഞ്ചിന് തുടക്കം
November 16, 2024
 ജവാന്‍ വില്ലാസ്-  സ്‌നേഹമുള്ള  ഭാര്യയുടെ  ദുഷ്ടനായ ഭര്‍ത്താവ്  ചിത്രത്തിന്റെ ടൈറ്റില്‍ ലോഞ്ച് നടന്നു
ജവാന്‍ വില്ലാസ്- സ്‌നേഹമുള്ള ഭാര്യയുടെ ദുഷ്ടനായ ഭര്‍ത്താവ് ചിത്രത്തിന്റെ ടൈറ്റില്‍ ലോഞ്ച് നടന്നു
November 16, 2024
ആധുനിക ഭാരതത്തെ പടുത്തുയര്‍ത്തിയത് നെഹ്‌റുവിന്റെ ദീര്‍ഘവീക്ഷണങ്ങള്‍ -റിയാദ് ഒ.ഐ.സി.സി
ആധുനിക ഭാരതത്തെ പടുത്തുയര്‍ത്തിയത് നെഹ്‌റുവിന്റെ ദീര്‍ഘവീക്ഷണങ്ങള്‍ -റിയാദ് ഒ.ഐ.സി.സി
November 16, 2024
Download Newzin App
Easy to update latest news, daily podcast and everything in your hand