പ്രിയ പ്രവാസി
ആട് ജീവിതം നമുക്ക് വ്യഖ്യാനങ്ങളേതുമില്ലാതെ വളരെ വ്യക്തമാണ്. ആടും ഒട്ടകവും അന്നും ഇന്നും ഒരേപോലത്ത ഭക്ഷണ രീതിയും ആവാസ വ്യവസ്ഥയുമായി തുടര്‍ന്ന് കൊണ്ടേയിരിക്കുന്നു. ആടുകളോടൊപ്പം ആടുജീവിതം നയിച്ചവര്‍ ആകാശത്തോളം വളര്‍ന്നു. മനുഷ്യര്‍ പണ്ട് മുതലേ മാറി കൊണ്ടിരിക്കുകയാണ്. ഏറുമാടങ്ങളും ഗുഹകളും കൂരകളും കൊട്ടാവരും വിട്ട് ചന്ദ്രനിലും ചൊവ്വയിലും ചാന്‍സന്വേഷിച്ച് കൊണ്ടിരിക്കുമ്പോഴും മൃഗങ്ങള്‍ പഴയ പടി തുടരുന്നു.
കൊടും ഹൃദയമുള്ള എത്രയോ മനുഷ്യര്‍ ലോല ഹൃദയരാവുന്നു. കടുവയും കരടിയും കാലമെത്ര പുരോഗമിച്ചിട്ടും ഹിംസ്ര സ്വഭാവം മാറ്റുന്നില്ല. മനുഷ്യനും മൃഗവും തമ്മിലെ വ്യത്യാസം മനുഷ്യര്‍ക്ക് മാറാന്‍ കഴിയുന്നു എന്നത് തന്നെ. മനുഷ്യരില്‍ അന്തര്‍ലീനമായ ഈ കഴിവ് പരമാവധി ഉപയോഗപ്പെടുത്തുന്നവരാണ് പുരോഗതിയുടെ പടവുകള്‍ ഓടി കയറുന്നത്.
മനുഷ്യരെ മാറ്റുന്നതില്‍ നല്ലൊരു പങ്ക് നിര്‍വ്വഹിക്കുന്നത് അവന്റെ ആത്മഗതങ്ങളാണ്. 'ഈ പുസ്തകത്തിന്റെ ഒരോ അദ്ധ്യായത്തിലും അഞ്ഞൂറോളം ധനികര്‍ അവരുടെ നിധികുംഭങ്ങള്‍ നേടിയെടുത്തതിന്റെ രഹസ്യം പ്രദിപാദിച്ചിട്ടുണ്ട്'. Think & grow rich എന്ന പുസ്തകത്തിന്റെ ആമുഖത്തിലെ വരികളാണിത് ഇതിലെ നാലാമത്തെ അദ്ധ്യായത്തിന്റെ പേര് 'സ്വയം നിര്‍ദ്ദേശം' എന്നാണ്. നമ്മള്‍ സാധാരണ പറയാറുള്ള ആത്മഗതത്തെ കുറിച്ചാണിതില്‍ ചര്‍ച്ചചെയ്യുന്നത്. മനുഷ്യന്റെ ശക്തി സ്രോതസ്സായ ഉപബോധ മനസ്സിലേക്ക് പഞ്ചേന്ദ്രിയങ്ങളിലൂടെ കിട്ടുന്ന എല്ലാ വിവരങ്ങളും എത്തുകയില്ല. അതിനൊരു പരിഹാര മാര്‍ഗ്ഗമാണ് ആത്മഗതം.
' തികഞ്ഞ വിശ്വാസത്തോടെ അതിനു നല്‍കുന്ന ഏതൊരു നിര്‍ദ്ദേശവും ഉപബോധമനസ്സ് ഏറ്റെടുക്കും. ആ ഉത്തരവുകളുടെ മേല്‍ അത് പ്രവത്തനമാരംഭിക്കുകയും ചെയ്യും. ഉത്തരുവകള്‍ പലയാവര്‍ത്തി നല്‍കേണ്ടിവരും '
ആത്മഗതത്തിന് വല്ലാത്ത ശക്തിയുണ്ടെന്നാണ് മനശാസ്ത്ര നിരീക്ഷണം. 'ആത്മകല്‍പനകള്‍ നമ്മെ ലക്ഷ്യത്തിലേക്ക് വേഗത്തിലെത്തിക്കും. നിങ്ങളുടെ ലക്ഷ്യവുമായി ബന്ധിപ്പിക്കുന്ന ആത്മ കല്‍പനകള്‍ എഴുതി ദിവസവും ഇടക്കിടെ പറഞ്ഞ് കൊണ്ടിരിക്കുക' [Magic manifestalion Vibes].
സമ്പന്നനാകാന്‍ Think & grow rich എന്നഗ്രന്ഥം നല്‍കുന്ന ആറ് നിര്‍ദ്ദേശങ്ങളില്‍ അവസാനത്തേത് ഇങ്ങനെയാണ് ' നിങ്ങള്‍ എഴുതിവെച്ച പ്രസ്താവം എന്നും രണ്ട് തവണ ഉച്ചത്തില്‍ വായിക്കുക'. 'നിങ്ങള്‍ ദൃഢപ്രതിജ്ഞാവാചകങ്ങള്‍ ആവര്‍ത്തിച്ച് ഉച്ചരിക്കുമ്പോള്‍ അവ സത്യമായി ഭവിക്കും'[Reprogram Your mind for Success].
'നാം നിരന്തരം നടത്തുന്ന ആത്മഗതം നമ്മുടെ ജീവിതം മാറ്റിമറിക്കക്കാന്‍ കഴിവുള്ളതും നമ്മുടെ ആഗ്രഹങ്ങളെ നമ്മിലേക്ക് എത്തിക്കാന്‍ കഴിവുള്ളതമായ ശക്തിയേറിയ ഉപകരണവുമാണ് ' [ International Trinar Dr: pp vijayan]. ആത്മഗതത്തെ ഗുണകരമായി ഉപയോഗപ്പെടുത്തുന്ന കാര്യത്തില്‍ നമ്മള്‍ വളരെ പിന്നിലാണ്. എന്നാല്‍ ദുരുപയോഗത്തില്‍ മുന്നിലും.
ഞാനിതിന് പകരം ചോദിക്കും, അവനൊന്ന് ഞാന്‍ കരുതി വെച്ചിട്ടുണ്ട്, ഞാന്‍ പകതീര്‍ക്കാന്‍ അവസരം കാത്ത് നടക്കുകയാണ്. ഇത്യാദി ആത്മഗദങ്ങള്‍ ഒരു ദിവസം നാം എത്രയെത്ര പ്രാവശ്യം ചെയ്യാറുണ്ട്....? ഒന്ന് ചിന്തിച്ച് നോക്കൂ നിസ്സാര കാര്യങ്ങള്‍ക്ക് വേണ്ടി ഭാര്യയോട്, മക്കളോട് , അളിയനോട് സഹപ്രവര്‍ത്തകരോട്, തൊഴിലാളിയോട്, ബോസിനോട് വരെ പകപോക്കാന്‍ വേണ്ടി എത്രയെത്ര ആത്മഗദങ്ങള്‍ നാം നടത്തുന്നു ?
ഞാനൊരു നല്ല സെയില്‍സ്മാനാകും, ഞാനൊരു ബിസിനസ് കെട്ടിപ്പടുക്കും, ഞാനൊരു സമ്പന്നനാവും. എപ്പോഴെങ്കിലും ഇങ്ങനെ ആത്മഗതം ചെയ്യുകയോ എഴുതുകയോ ചെയ്തിട്ടുണ്ടോ?
നിരന്തരമായ ആത്മഗതം ഫലിക്കുമെന്നതിന് മന:ശാസ്ത്രം ചൂണ്ടി കാട്ടുന്നത് നമ്മള്‍ ചൊല്ലാറുള്ള ജപങ്ങളേയാണ്. ജപമാലയേന്തി മന്ത്രങ്ങളുരുവിടുന്ന ആത്മീയ ചിന്തകരെ മാതൃകയാക്കി ജപമാലയേന്തി ആത്മഗങ്ങള്‍ ചെയ്യണമെന്ന് വരെ നിര്‍ദ്ദേശിക്കുന്നവര്‍ ടൈ ട്രെയിനര്‍മാര്‍ക്കിടയിലുണ്ട്. ജീവിതത്തില്‍ ജോതാവാകാന്‍ കൊതിക്കുന്നവന്റെ ഗുണമാണ് നല്ല ആത്മഗതങ്ങള്‍. ലക്ഷ്യ സാക്ഷാല്‍ കാരത്തിനുള്ള ഒരു മാര്‍ഗ്ഗമായിട്ടാണ് ട്രെയിനര്‍മാര്‍ ഇതിനെ പഠിപ്പിക്കുന്നത്.
Affirmation എന്നാണിതിന്റെ സാങ്കേതിക പ്രയോഗം. നിങ്ങള്‍ക്കൊരു ലക്ഷ്യമുണ്ടെങ്കില്‍ അതിനെ കുറിച്ച് ആത്മഗതം ചെയ്ത് കൊണ്ടിരിക്കണം. പ്രവാസി എത്ര കഷ്ടപ്പാടുകള്‍ക്കിടയിലാണെങ്കിലും അവന്‍ ചെയ്യേണ്ട ആത്മഗതം 'ഞാനീ പ്രവാസം കൊണ്ട് സമ്പല്‍ സമൃദ്ധി നേടും ' എന്നതാണ്.
യഹ്ഖൂബ് നബി (അ) രണ്ട് മക്കളേയും നഷ്ടപ്പെട്ട ദു:ഖഭാരത്തില്‍ കഴിഞ്ഞ് കൂടുമ്പോഴും പറഞ്ഞത് ഇങ്ങനെയായിരുന്നു. 'അവരെ ഇരുവരേയും ഒരുമിച്ച് റബ്ബ് എനിക്ക് തിരിച്ച് നല്‍കും'. രാജകീയ പ്രൗഢിയില്‍ ഇരുവരേയും തിരിച്ച് ലഭിച്ച ആ ചരിത്രത്തിലുടനീളം പ്രവാസിക്ക് പഠിക്കാനേറെയുണ്ട്.
Related News