ദോഹ: ഖത്തര്‍ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍ റഹിമാന്‍ അല്‍താനിയുടെ ഉപദേഷ്ടാവും ഖത്തര്‍ എയര്‍വേയ്സ് മുന്‍ സി.ഇ.ഓയുമായ അക്ബര്‍ അല്‍ ബേക്കറിനെ അറബ് എയര്‍ കാരിയറേഴ്സ് ഓര്‍ഗനൈസേഷന്‍ (എഎസിഒ) 57-ാമത് വാര്‍ഷിക പൊതുയോഗത്തില്‍ ആദരിച്ചു.
1997 മുതല്‍ 2023 വരെ ഖത്തര്‍ എയര്‍വേയ്‌സിനെ നയിച്ച അദ്ദേഹം, 2011 മുതല്‍ 2023 വരെ AACO എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2013 മുതല്‍ മൂന്ന് വര്‍ഷത്തോളം എക്സിക്യൂട്ടീവ് കമ്മിറ്റി ചെയര്‍മാനായിരുന്നു.
ചടങ്ങില്‍, AACO 57മത് AGM ചെയര്‍മാനും റോയല്‍ ജോര്‍ദാനിയന്‍ ബോര്‍ഡ് ചെയര്‍മാനുമായ സമര്‍ മജലി, ഏവിയേഷന്‍ മേഖലയില്‍ അക്ബര്‍ അല്‍ ബേക്കര്‍ നല്‍കിയ മികച്ച സേവനങ്ങളെ അനുസ്മരിച്ചു. തന്റെ സേവന കാലത്ത് എഎസിഒയുടെ പ്രവര്‍ത്തനത്തെയും വ്യോമയാന വ്യവസായത്തെയും മൊത്തത്തില്‍ ശക്തിപ്പെടുത്തുന്നതിലും പിന്തുണയ്ക്കുന്നതിലും അദ്ദേഹം നിര്‍ണായകവും പ്രചോദനാത്മകവുമായ പങ്ക് വഹിച്ചതായും സമര്‍ മജലി അനുസ്മരിച്ചു. അറബ് വ്യോമയാന മേഖലയില്‍ നിന്നുള്ള പ്രമുഖര്‍ പരിപാടിയില്‍ പങ്കെടുത്തു.
Related News