മലേഷ്യ: ദാറുല്‍ഹുദാ ഇസ്ലാമിക് യൂനിവേഴ്സിറ്റി സിപെറ്റിന് കീഴില്‍ വനിതകള്‍ക്കായി നടത്തിവരുന്ന CCICP കോഴ്സ് പൂര്‍ത്തീകരിച്ച മലേഷ്യയിലെ പഠിതാക്കള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണം സംഘടിപ്പിച്ചു.
ജോഹോറിലെ ദേവാന്‍ പ്ലാങ്ങിന്തയില്‍ മദ്രസ അല്‍ ഇര്‍ശാദിയ്യയുടെ കീഴില്‍ സംഘടിപ്പിച്ച മൗലിദു റസൂല്‍ പരിപാടിയുടെ ഭാഗമായി നടന്ന ചടങ്ങില്‍
പാണക്കാട് സയ്യിദ് റഷീദലി തങ്ങളുടെ മകള്‍ സയ്യിദത് ആയിഷ നുമ പാണക്കാട് കോഴ്സ് പൂര്‍ത്തീകരിച്ചവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു.
കഴിഞ്ഞ വര്‍ഷം ദാറുല്‍ഹുദാ ഇസ്ലാമിക് യൂനിവേഴ്സിറ്റി വിദൂര വിദ്യാഭ്യാസ വിഭാഗമായ സിപെറ്റും (CPET) മലേഷ്യയിലെ ജൊഹോര്‍ ഉളുതിറാം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മദ്രറസ അല്‍ ഇര്‍ഷാദിയ്യയും തമ്മില്‍ തുടക്കമിട്ട അക്കാദമിക സഹകരണത്തിന്റെ ഭാഗമായാണ് മലേഷ്യയിലെ മുതിര്‍ന്ന വനിതകള്‍ക്ക് എട്ട് മാസക്കാലത്തെ സര്‍ട്ടിഫിക്കറ്റ് കോഴ്സിന് (Certificate Course in Islamic Concepts and Practices -CCICP) തുടക്കമായത്.
2013 മുതല്‍ കേരളത്തിലെ വിവിധ മഹല്ലുകള്‍ കേന്ദ്രീകരിച്ച് ഈ കോഴ്സ് നടത്തിവരുന്നുണ്ട്. ദാറുല്‍ഹുദാ വിദ്യാര്‍ത്ഥികള്‍ക്കായി മലായി ഭാഷാ പഠന കോഴ്സും മലേഷ്യയിലെ മലബാരികള്‍ക്കായി മലയാള ഭാഷാ പഠന കോഴ്സും നിലവില്‍ നടന്നു വരുന്നു. ചടങ്ങില്‍ മദ്രസ അല്‍ ഇര്‍ശാദിയ്യ മാനേജ്‌മെന്റ് പ്രതിനിധികളും അധ്യാപകരും രക്ഷിതാക്കളും സംബന്ധിച്ചു.
Related News