l o a d i n g

സാംസ്കാരികം

പുഞ്ചിരി മുറ്റത്ത് ഇട്ടിക്കോരക്ക് തിരിതെളിഞ്ഞു

Thumbnail


ഒരു പുതിയ ചലച്ചിത്ര സ്ഥാപനത്തിന്റെയും ഒരു പുതിയ സിനിമയുടേയും ആരംഭം കുറിക്കുന്ന ചടങ്ങ് അരങ്ങേറി. കൊച്ചിയിലെ റോയല്‍ ട്രൈബ്യൂട്ട് സ്യൂട്ടിലായിരുന്നു ചടങ്ങുകള്‍ അരങ്ങേറിയത്. ബെന്‍ഹര്‍ഫിലിംസ് എന്ന പുതിയ ചലച്ചിത്ര നിര്‍മ്മാണ സ്ഥാപനമാണ് ഈ രംഗത്തേക്ക് കടന്നു വരുന്നത്. ബിജു ആന്റെണി യുടെ ഉടമസ്ഥതയിലുള്ള ഈ സ്ഥാപനത്തിന്റെ ആദ്യ സംരംഭമാണ് പുഞ്ചിരി മുറ്റത്ത് ഇട്ടിക്കോര.

സിന്റോ സണ്ണി ചിത്രം സംവിധാനം ചെയ്യുന്നു. പാപ്പച്ചന്‍ ഒളിവിലാണ് എന്ന ചിത്രത്തിനു ശേഷം സിന്റോ സണ്ണി ഒരുക്കുന്ന ചിത്രം കൂടിയാണിത്. ചിത്രത്തിന്റെ മുന്‍ നിരയിലും, അണിയറയിലും പ്രവര്‍ത്തിക്കുന്നവര്‍. ചലച്ചിത്ര പ്രവര്‍ത്തകര്‍, ബന്ധുമിത്രാദികള്‍ എന്നിവരുടെ നിറ സാന്നിധ്യത്തിലായിരുന്നു ചടങ്ങുകള്‍.

ബന്‍ഹര്‍ഫിലിംസിന്റെ ലോഞ്ചിംഗ് സെഞ്വറി കൊച്ചുമോന്‍ നിര്‍വ്വഹിച്ചു. ലിസ്റ്റിന്‍ സ്റ്റീഫന്‍ ആല്‍വിന്‍ ആന്റെണി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. കെ.യു.മനോജ് ആദ്യ ഭദ്രദീപം തെളിയിച്ച്് സിനിമയുടെ ആരംഭം കുറിച്ചു. സാബു ഒപ്‌സ് ക്യൂറസ്വിച്ചോണ്‍ കര്‍മ്മവും, ആദ്യകാല ചലച്ചിത്ര പ്രവര്‍ത്തകനായ ജോസ് കൊടിയന്‍ ഫസ്റ്റ് ക്ലാപ്പും നല്‍കി.

ഏറെ കൗതുകകരകരമായ ഒരു കഥയുടെ ചലച്ചിത്രാവിഷ്‌ക്കാരണമാണ് ഈ ചിത്രം. നഗരജീവിതത്തിന്റെ തിരക്കില്‍ ബന്ധങ്ങളും, സൗഹൃദങ്ങളുമെല്ലാം നഷ്ട്ടപ്പെട്ട്. പോകുന്ന ഒരു സംഘം മനുഷ്യരുടെ ഇടയിലേക്ക് തികച്ചും അപ്രതീക്ഷിതമായിട്ടാണ് പുഞ്ചിരി മുറ്റത്ത് ഇട്ടിക്കോര എന്നയാള്‍ കടന്നു വരുന്നത്. ഇട്ടിക്കോര പിന്നീട് അവിടുത്തെ മനുഷ്യരുമായി ഏറെ ആത്മബന്ധത്തിലായി. അതിലൂടെ ഉണ്ടാകുന്ന അത്ഭുതകരമായ മാറ്റങ്ങളാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്.

ഗൗരവമായ ഒരു വിഷയം തികഞ്ഞ നര്‍മ്മ മുഹൂര്‍ത്തങ്ങളിലൂടെ അവതരിപ്പിക്കുകയാണ് ഈ ചിത്രത്തിലൂടെ. മനുഷ്യന്റെ മനസ്സില്‍ നന്‍മയുടെ വെളിച്ചം പകരുന്ന നിരവധി മുഹൂര്‍ത്തങ്ങള്‍ കോര്‍ത്തിണക്കിയ ചിത്രം കൂടിയായിരിക്കുമിത്. ഇട്ടിക്കോരയെന്ന കേന്ദ്ര കഥപാത്രത്തെ കെ.യു.മനോജ് അവതരിപ്പിക്കുന്നു. ഈ ചിത്രത്തിലൂടെ കെ.യു.മനോജ് മെയിന്‍ സ്ടീം സിനിമയുടെ മുന്‍നിരയിലേക്കു കടന്നു വരികയാണ്. ഹന്നാ റെജി കോശിയാണു നായിക. രജനീകാന്ത് ചിത്രമായ വേട്ടയാനില്‍ മുഖ്യ വേഷമണിഞ്ഞ തന്‍മയസോള്‍ ഈ ചിത്രത്തില്‍ സുപ്രധാനമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

ജാഫര്‍ ഇടുക്കി, ജയിംസ് എല്യ, വിനീത് തട്ടില്‍, പ്രമോദ് വെളിയനാട്, സജിന്‍ ചെറുകയില്‍, കലാഭവന്‍ റഹ്‌മാന്‍, ശ്രീധന്യ, ആര്‍ട്ടിസ്റ്റ് കുട്ടപ്പന്‍, മനോഹരിയമ്മ. പൗളി വത്സന്‍. ഷിനു ശ്യാമളന്‍, ജസ്‌നിയാ.കെ.ജയദീഷ്, തുഷാരാ, അരുണ്‍ സോള്‍, പ്രിയാ കോഴിക്കോട് എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.

ബിജു ആന്റെണിയുടേതാണ് കഥയും തിരക്കഥയും, സംഭാഷണവും. സംഗീതം - ശങ്കര്‍ ശര്‍മ്മ. ഛായാഗ്രഹണം - റോജോ തോമസ്. എഡിറ്റിംഗ് - അരുണ്‍. ആര്‍.എസ്. കലാസംവിധാനം സൂരജ് കുറവിലങ്ങാട്. മേക്കപ്പ് -കിരണ്‍ രാജ്. കോസ്റ്റ്യും ഡിസൈന്‍ - സുജിത് മട്ടന്നൂര്‍. ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍ - ഷാബില്‍ അസീസ്. അസ്സോസ്സിയേറ്റ് ഡയറക്ടര്‍ - സച്ചി ഉണ്ണികൃഷ്ണന്‍, ക്രിയേറ്റീവ് കോണ്‍ട്രിബ്യൂട്ടര്‍ - മജുരാമന്‍. പ്രൊഡക്ഷന്‍ എക്‌സിക്കുട്ടീവ് പ്രശാന്ത് കോടനാട്.
പ്രൊഡക്ഷന്‍ - കണ്‍ട്രോളര്‍ സഫി ആയൂര്‍. നവംബര്‍ ആറിന് ചിത്രീകരണമാരംഭിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം തൃപ്പൂണിത്തുറയിലും പരിസരങ്ങളിലുമായി പൂര്‍ത്തിയാകും.

Latest News

 മാലി സ്ട്രൈക്കര്‍ അദാമ നിയാനെ  സൈന്‍ ചെയ്ത് ഗോകുലം കേരള എഫ് സി
മാലി സ്ട്രൈക്കര്‍ അദാമ നിയാനെ സൈന്‍ ചെയ്ത് ഗോകുലം കേരള എഫ് സി
November 17, 2024
റഹീം കേസ് ഡിസംബര്‍ 8 ന് വീണ്ടും പരിഗണിക്കും
റഹീം കേസ് ഡിസംബര്‍ 8 ന് വീണ്ടും പരിഗണിക്കും
November 17, 2024
മീഡിയ പ്ലസും ഖത്തര്‍ ഡയബറ്റിക് അസോസിയേഷനും സംയുക്തമായി  പ്രമേഹ ബോധവല്‍ക്കരണം സംഘടിപ്പിച്ചു
മീഡിയ പ്ലസും ഖത്തര്‍ ഡയബറ്റിക് അസോസിയേഷനും സംയുക്തമായി പ്രമേഹ ബോധവല്‍ക്കരണം സംഘടിപ്പിച്ചു
November 17, 2024
 റഹീമിന്റെ മോചനം നീളും;  കേസ് വീണ്ടും മാറ്റി
റഹീമിന്റെ മോചനം നീളും; കേസ് വീണ്ടും മാറ്റി
November 17, 2024
പ്രവാസി വെല്‍ഫെയര്‍ ജനസേവനത്തിന്റെ പുത്തന്‍ മാതൃക -ഷബീര്‍ ചാത്തമംഗലം
പ്രവാസി വെല്‍ഫെയര്‍ ജനസേവനത്തിന്റെ പുത്തന്‍ മാതൃക -ഷബീര്‍ ചാത്തമംഗലം
November 17, 2024
സ്‌നേഹ പ്രകടനത്തിലെ പിശുക്ക് പൊല്ലാപ്പാകും
സ്‌നേഹ പ്രകടനത്തിലെ പിശുക്ക് പൊല്ലാപ്പാകും
November 17, 2024
ഉണ്ണികൃഷ്ണന് പായ്ക്കപ്പല്‍ തിരിച്ചു നല്‍കിയത് രണ്ടാം ജന്മം
ഉണ്ണികൃഷ്ണന് പായ്ക്കപ്പല്‍ തിരിച്ചു നല്‍കിയത് രണ്ടാം ജന്മം
November 17, 2024
മെക്7 ഹെല്‍ത്ത് ക്ലബ് ജിദ്ദ അസീസിയ ബ്രാഞ്ചിന് തുടക്കം
മെക്7 ഹെല്‍ത്ത് ക്ലബ് ജിദ്ദ അസീസിയ ബ്രാഞ്ചിന് തുടക്കം
November 16, 2024
 ജവാന്‍ വില്ലാസ്-  സ്‌നേഹമുള്ള  ഭാര്യയുടെ  ദുഷ്ടനായ ഭര്‍ത്താവ്  ചിത്രത്തിന്റെ ടൈറ്റില്‍ ലോഞ്ച് നടന്നു
ജവാന്‍ വില്ലാസ്- സ്‌നേഹമുള്ള ഭാര്യയുടെ ദുഷ്ടനായ ഭര്‍ത്താവ് ചിത്രത്തിന്റെ ടൈറ്റില്‍ ലോഞ്ച് നടന്നു
November 16, 2024
ആധുനിക ഭാരതത്തെ പടുത്തുയര്‍ത്തിയത് നെഹ്‌റുവിന്റെ ദീര്‍ഘവീക്ഷണങ്ങള്‍ -റിയാദ് ഒ.ഐ.സി.സി
ആധുനിക ഭാരതത്തെ പടുത്തുയര്‍ത്തിയത് നെഹ്‌റുവിന്റെ ദീര്‍ഘവീക്ഷണങ്ങള്‍ -റിയാദ് ഒ.ഐ.സി.സി
November 16, 2024
Download Newzin App
Easy to update latest news, daily podcast and everything in your hand