ദോഹ: ഓളപ്പരപ്പിലെ സൗന്ദര്യം ആസ്വദിക്കാന്‍ സന്ദര്‍ശകര്‍ക്ക് അവസരമൊരുക്കി പ്രഥമ ഖത്തര്‍ ബോട്ട് ഷോക്ക് ദോഹ ഓള്‍ഡ് തുറമുഖത്ത് തിരി തെളിഞ്ഞു. ഗതാഗത മന്ത്രി ജാസിം ബിന്‍ സെയ്ഫ് ബിന്‍ അഹമ്മദ് അല്‍ സുലൈത്തി ഉള്‍പെടെ പ്രമുഖര്‍ ഉല്‍ഘാടന ചടങ്ങില്‍ പങ്കെടുത്തു. ആഗോള സമുദ്ര വ്യവസായ മേഖലയിലെ പ്രമുഖരെയും ബ്രാന്‍ഡുകളെയും ഒരുമിപ്പിക്കുന്ന പ്രദര്‍ശനം നവംബര്‍ 9 വരെ തുടരും.
ഖത്തറിലെ വിനോദസഞ്ചാര മേഖലയുടെയും ജലമേളകളുടെയും ചരിത്രത്തില്‍ പുതിയ അധ്യായം കുറിച്ചാണ് ഓള്‍ഡ് ദോഹ പോര്‍ട്ടില്‍ പ്രഥമ ബോട്ട് ഷോ അരങ്ങേറുന്നത്. ലോകമെങ്ങുമുള്ള കടല്‍ വിനോദ വ്യവസായ മേഖലയിലെ പ്രമുഖരെയെല്ലാം അണിനിരത്തിയാണ് ബോട്ട് ഷോ ഒരുക്കിയിരിക്കുന്നത്. പ്രദേശിക, മിഡില്‍ ഈസ്റ്റ്, അന്താരാഷ്ട്ര തലത്തിലെ ബ്രാന്‍ഡുകളെല്ലാം മേളയുടെ ഭാഗമാവുന്നുണ്ട്. ഓണ്‍ഗ്രൗണ്ട് ബോട്ടുകള്‍ മുതല്‍ 350ഓളം മറൈന്‍ ബ്രാന്‍ഡുകള്‍ വരെ നാലു ദിവസങ്ങളിലായി കാഴ്ചക്കാര്‍ക്ക് അത്ഭുത വിരുന്നൊരുക്കും.സന്ദര്‍ശകര്‍ക്ക് വൈവിധ്യമാര്‍ന്ന വിനോദ, വിജ്ഞാന പരിപാടികള്‍ ആസ്വദിക്കാനും അവസരമുണ്ട്.
സ്പീഡ് ബോട്ട്, വിനോദ ബോട്ടുകള്‍, ഓണ്‍ ഗ്രൗണ്ട് തുടങ്ങിയ കാഴ്ചകളും അല്‍ ദാര്‍ മറൈന്‍, ദോഹ ക്രാഫ്റ്റ് മറൈന്‍, ജാസിം അഹമ്മദ് അല്‍ ലിന്‍ഗാവി തുടങ്ങിയ ബ്രാന്‍ഡുകളും സജ്ജമാണ്. കരകൗശല വൈവിധ്യവും അഭൂതപൂര്‍വമായ രാജകീയ പ്രൗഢിയുമുള്ള ബോട്ടുകളുമായി ഓഷ്യാനിക് ഡിസ്േപ്ല, വാട്ടര്‍സ്‌പോര്‍ട്‌സ് മേഖലയില്‍ 100ലേറെ ബ്രാന്‍ഡുകള്‍, മത്സ്യബന്ധന ഉപകരണങ്ങള്‍, ഖത്തര്‍ ബോട്ട് ഷോ മത്സരം, ജലധാര, ലൈവ് മ്യൂസിക്, കാര്‍ പരേഡ്, കുതിരകളുടെ പ്രദര്‍ശനം, ഡ്രാഗന്‍ ബോട്ട് ഷോ എന്നിവയാണ് മേളയുടെ മറ്റ് സവിശേഷതകള്‍.
സന്ദര്‍ശകര്‍ക്കുള്ള സമയം :
നവംബര്‍ 8, വെള്ളി (ഉച്ചയ്ക്ക് 3 മുതല്‍ രാത്രി 9 വരെ)
നവംബര്‍ 9, ശനിയാഴ്ച (ഉച്ചയ്ക്ക് 3 മുതല്‍ രാത്രി 8 വരെ).
495ലധികം ബ്രാന്‍ഡുകളും കമ്പനികളും, 95ലേറെ ബോട്ടുകളും വാട്ടര്‍ക്രാഫ്റ്റുകളും പ്രദര്‍ശനത്തിലുണ്ട്. ദോഹയുടെ കടല്‍ത്തീരത്തിന്റെ സൗന്ദര്യം നുകര്‍ന്ന് വിവിധ രുചിഭേദങ്ങളും വിനോദ പരിപാടികളും ആസ്വദിക്കാന്‍ അവസരമുണ്ടാകും. ഒരു ദിവസത്തെ പ്രദര്‍ശനം കാണാന്‍ 30 റിയാലാണ് നിരക്ക്.4 ദിവസവും പ്രദര്‍ശനം കാണാന്‍ 90 റിയാല്‍. 12 വയസ്സില്‍ താഴെ പ്രായമുള്ള കുട്ടികള്‍ക്ക് പ്രവേശനം സൗജന്യമാണ്.
Related News