രജപുത്ര വിഷ്യല്‍ മീഡിയയുടെ ബാനറില്‍ എം.രഞ്ജിത്ത് നിര്‍മ്മിച്ച് തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രത്തിന് -തുടരും എന്നു പേരിട്ടു.
നൂറുദിവസത്തോളം നീണ്ടുനിന്ന ചിത്രീകരണമാണ് പല ഷെഡ്യൂളുകളിലൂടെ ഈ ചിത്രത്തിനു വേണ്ടി വന്നത്. ചിത്രത്തിന്റെ ക്ലൈമാക്സ് ഉള്‍പ്പടെയുള്ള പ്രധാന ഷെഡ്യൂള്‍ ഒക്ടോബര്‍ മാസത്തിലാണ് ചിത്രീകരിച്ചത്. നവംബര്‍ ഒന്നിന് ചിത്രീകരണം പൂര്‍ത്തിയാക്കി. വ്യത്യസ്തമായ നിരവധി ലൊക്കേഷനുകളിലായിട്ടാണ് ഈ ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായത്.
ശക്തമായ കുടുംബ ബന്ധങ്ങളുടെ പശ്ചാത്തലത്തിലൂടെ ഒരുക്കുന്ന ചിത്രം നമ്മുടെ നിത്യ ജീവിതത്തിന്റെ തന്നെ ഒരു നേര്‍ക്കാഴ്ച്ചയായിരിക്കും. ഫാമിലി ഡ്രാമ ജോണറിലുള്ള ചിത്രം വന്‍ മുതല്‍മുടക്കില്‍ വിശാലമായ ക്യാന്‍വാസ്സില്‍ വലിയ താരനിരയുടെ അകമ്പടിയോടെയാണ് എത്തുക. മലയാളി പ്രേക്ഷകന്റെ പ്രിയപ്പെട്ട നായിക ശോഭന ഏറെ ഇടവേളക്കു ശേഷം ഈ ചിത്രത്തിലെ നായികയായി എത്തുന്നതെന്ന കൗതുകവും ഈ ചിത്രത്തിനുണ്ട്. സാധാരണക്കാരായ ഒരു ടാക്സി ഡ്രൈവറുടെ കഥാപാത്രമാണ് ഈ ചിത്രത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്. കുടുംബ ജീവിതം നയിക്കുന്ന അദ്ദേഹത്തിന്റെ ജീവിതത്തില്‍ അരങ്ങേറുന്ന ചില സംഭവങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം.
കെ.ആര്. സുനിലിന്റെ കഥക്ക് തരുണ്‍ മൂര്‍ത്തിയും, കെ.ആര്. സുനിലും ചേര്‍ന്ന് തിരക്കഥ രചിച്ചിരിക്കുന്നു. ഛായാഗ്രഹണം-ഷാജികുമാര്‍. എഡിറ്റിംഗ് -നിഷാദ് യൂസഫ്, ഷഫീഖ്. സംഗീതം --ജയ്ക്സ് ബിജോയ്, സൗണ്ട് ഡിസൈന്‍-വിഷ്ണുഗോവിന്ദ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ അവന്റിക രഞ്ജിത്, കലാ സംവിധാനം - ഗോകുല്‍ ദാസ്. മേക്കപ്പ് - പട്ടണം റഷീദ്, കോസ്റ്റ്യും - ഡിസൈന്‍-സമീരാ സനീഷ്, പ്രൊഡക്ഷന്‍ കണ്ട്രോളര് -ഡിക്സണ്‍ പോടുത്താസ്.
Related News