റിയാദ്: മൃഗഡോക്ടര്‍മാരായി വെറ്ററിനറി മേഖലയിലേക്കും സൗദി സ്വദേശി വനിതകള്‍. രാജ്യത്തെ ആദ്യ വനിതാ വെറ്ററിനറി ബിരുദധാരികളെ അല്‍-ഹസയിലെ പരിസ്ഥിതി, ജല, കൃഷി മന്ത്രാലയം ആദരിച്ചു. കിംഗ് ഫൈസല്‍ യൂണിവേഴ്സിറ്റിയില്‍നിന്നും വിരുദമെടുത്ത വനിതകളെയാണ് ലോക വെറ്ററിനറി ദിനത്തില്‍ ആദരിച്ചത്. വെറ്ററിനറി മേഖലയിലെ ഉദ്യോഗസ്ഥരും മറ്റും ചടങ്ങില്‍ പങ്കെടുത്തു.
സ്ത്രീകളെ പിന്തുണയ്ക്കുന്നതിനും ശാക്തീകരിക്കുന്നതിനുമുള്ള മന്ത്രാലയത്തിന്റെ പ്രതിബദ്ധതയാണ് പരിപാടി കാണിക്കുന്നതെന്നും അവര്‍ക്ക് പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ സഹായിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി. മനുഷ്യരെയും മൃഗങ്ങളെയും ബാധിക്കുന്ന രോഗങ്ങള്‍ക്കെതിരായ പ്രതിരോധത്തിന്റെ ആദ്യ നിരയെന്ന നിലയില്‍ മൃഗഡോക്ടര്‍മാര്‍ പൊതുജനാരോഗ്യത്തില്‍ പ്രധാന പങ്കാണ് വഹിക്കുന്നത്. രോഗനിര്‍ണയം, രോഗവ്യാപനം തടയല്‍, പരിചരണം എന്നിവ അവരുടെ സംഭാവനകളില്‍ ഉള്‍പ്പെടുന്നു. വിഭവങ്ങളും സംവിധാനങ്ങളും നല്‍കി ആ പങ്ക് നിര്‍വഹിക്കുന്നതില്‍ മൃഗഡോക്ടര്‍മാരെ പ്രാപ്തരാക്കുകയാണ് ലക്ഷ്യമെന്ന് മന്ത്രാലയം പറഞ്ഞു. വെറ്റിനറി ജോലിയുടെ വളര്‍ച്ചയെയും കാര്‍ഷിക മേഖലയിലെ സുസ്ഥിര വികസനത്തെയും പ്രോത്സാഹിപ്പിക്കുന്ന അന്തരീക്ഷം സൃഷ്ടിക്കുന്നതിന് കേന്ദ്രം പ്രതിജ്ഞാബദ്ധമാണെന്നും മന്ത്രാലയം വ്യക്തമാക്കി.
Related News