ദമാം: അല്‍ കോബാര്‍ യുണൈറ്റഡ് ഫുട്‌ബോള്‍ ക്ലബിന്റെ പതിനേഴാം വാര്‍ഷികത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ഗാലപ്പ് യു എഫ് സി ഫുട്‌ബോള്‍ മേളയുടെ ലോഗോ പ്രകാശന ചടങ്ങും പ്രൈസ് മണി പ്രഖ്യാപനവും സംഘടിപ്പിച്ചു. റോയല്‍ മലബാര്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ദമാമിലെ ഫുട്‌ബോള്‍ ക്ലബ് സംഘാടകരും കളിക്കാരും പങ്കെടുത്തു. ദമാം ഇന്ത്യന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് ശമീര്‍ കൊടിയത്തൂര്‍ പരിപാടി ഉദ്ഘാടനം ചെയ്തു. യു എഫ് സി പ്രസിഡന്റ് ഇഖ്ബാല്‍ ആനമങ്ങാട് അധ്യക്ഷനായിരുന്നു.
അല്‍ കോബാര്‍ റാക്കയിലെ അല്‍ അല്‍ നഹ്ദ ഇന്റര്‍ നാഷണല്‍ സ്റ്റേഡിയത്തില്‍ ദമാം ഇന്ത്യന്‍ ഫുട്‌ബോള്‍ അസോസിയേഷന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന മേളയുടെ കിക്കോഫ് നവംബര്‍ 15 ന് നടക്കും. പ്രമുഖ ഇന്ത്യന്‍ ഇന്റര്‍ നാഷണല്‍ താരം അനസ് എടത്തൊടിക മേളയുടെ കിക്കോഫ് നിര്‍വ്വഹിക്കും. ഫുട്‌ബോള്‍ മേള ലോഗോ പ്രകാശനം ഗാലപ്പ് സൗദി എം ഡി ഹകീം തെക്കില്‍ ഡിഫ പ്രസിഡന്റ് ശമീര്‍ കൊടിയത്തൂരിന് നല്‍കി നിര്‍വ്വഹിച്ചു. വിജയികള്‍ക്കുള്ള പ്രൈസ് മണി പ്രഖ്യാപനം സിഫ്കോ പ്രസിഡന്റ് ഹിഫ്സുറഹ്‌മാന്‍, ഡിഫ ജന: സെക്രട്ടറി റഷീദ് മാളിയേക്കല്‍, ഡിഫ രക്ഷാധികാരി റഫീഖ് കൂട്ടിലങ്ങാടി എന്നിവര്‍ ചേര്‍ന്ന് നിര്‍വ്വഹിച്ചു. കൂപ്പണ്‍ പ്രകാശനം ഡിഫ രക്ഷാധികാരി സകീര്‍ വള്ളക്കടവ്. മുജീബ് കൊളത്തൂര്‍, ഖാദര്‍ അണങ്കൂര്‍, ലിയാക്കത്ത് കരങ്ങാടന്‍, ജൗഹര്‍ കുനിയില്‍, റാസിഖ് വള്ളിക്കുന്ന് എന്നിവര്‍ ചേര്‍ന്ന് നിര്‍വ്വഹിച്ചു.
ടൂര്‍ണമെന്റിന്റെ ഫിക്സചര്‍ ക്രമീകരണത്തിന് ശരീഫ് മാണൂര്‍, ഷബീര്‍ ആക്കോട് എന്നിവര്‍ നേത്യത്വം നല്‍കി. യു എഫ് ടീമിന്റെ ജേഴ്സി പ്രകാശനം ഹകീം തെക്കില്‍ ടീം ക്യാപ്റ്റന്‍ നിജാസിന് നല്‍കി നിര്‍വ്വഹിച്ചു. ടൂര്‍ണമെന്റ് കമ്മറ്റി ജനറല്‍ കണ്‍വീനര്‍ മുജീബ് കളത്തില്‍ സ്വാഗതവും ക്ലബ് ജനറല്‍ സെക്രട്ടറി ഫൈസല്‍ എടത്തനാട്ടുകര നന്ദിയും പറഞ്ഞു. മുഹമ്മദ് നിഷാദ്, റഹീം അലനല്ലൂര്‍, ജംഷീര്‍ കാര്‍ത്തിക, ലെഷിന്‍ മണ്ണാര്‍ക്കാട്, ഫൈസല്‍ വട്ടാര, ഫൈസല്‍ കാളികാവ്, ഫസല്‍ കാളികാവ്, ഷംസീര്‍ കിഴക്കത്ത്, റിസ്വാന്‍ പെരുമ്പാവൂര്‍ എന്നിവര്‍ സംഘാടനത്തിന് നേത്യത്വം നല്‍കി.
പടം: അല്‍ കോബാര്‍ യുണൈറ്റഡ് ഫുട്‌ബോള്‍ ക്ലബ് സംഘടിപ്പിക്കുന്ന ഫുട്‌ബോള്‍ മേളയുടെ ലോഗോ പ്രകാശനം ഹകീം തെക്കില്‍ ഡിഫ പ്രസിഡന്റ് ശമീര്‍ കൊടിയത്തൂരിന് നല്‍കി നിര്‍വ്വഹിക്കുന്നു.
Related News