l o a d i n g

യാത്ര

കൊച്ചിയുടെ ഓളപ്പരപ്പില്‍ പറന്നിറങ്ങി സീപ്ലെയ്ന്‍; മാട്ടുപെട്ടിയിലേക്കുള്ള പരീക്ഷണപ്പറക്കല്‍ നാളെ

Thumbnail

:കൊച്ചി: കേരളത്തിന്റെ ടൂറിസം സ്വപ്നങ്ങള്‍ക്ക് പുതിയ കുതിപ്പേകാന്‍ കൊച്ചിയില്‍ സീപ്ലെയ്ന്‍ പറന്നിറങ്ങി. ഉച്ചകഴിഞ്ഞ് 3.13 ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് പുറപ്പെട്ട സീപ്ലെയ്ന്‍ 3.28 ന് കൊച്ചി ബോള്‍ഗാട്ടി മറീനയില്‍ ലാന്‍ഡ് ചെയ്തു. രാവിലെ 11 ന് വിജയവാഡയില്‍ നിന്ന് പുറപ്പെട്ട സീപ്ലെയ്ന്‍ ഉച്ച കഴിഞ്ഞ് 2.30ന് കൊച്ചി വിമാനത്താവളത്തിലിറങ്ങി. തുടര്‍ന്ന് ഇന്ധനം നിറച്ച ശേഷം ബോള്‍ഗാട്ടിയിലേക്ക് പുറപ്പെട്ടു.മൂന്നു തവണ താഴ്ന്നു പറന്ന ശേഷമാണ് വിമാനം മറീനയിലിറങ്ങിയത്.

ഡി ഹാവ് ലാന്‍ഡ് കാനഡ കമ്പനിയുടെ 17 സീറ്റുകളുള്ള സീപ്ലെയ്‌നാണ് കൊച്ചിയില്‍ എത്തിയത്. കനേഡിയന്‍ പൗരന്മാരായ ഡാനിയല്‍ മോണ്ട്‌ഗോമെറി, റോഡ്ഗര്‍ ബ്രിന്‍ഡ്ജര്‍ എന്നിവരാണ് വിമാനത്തിന്റെ പൈലറ്റുമാര്‍. യോഗേഷ് ഗാര്‍ഗ്, സന്ദീപ് ദാസ്, സയ്യിദ് കമ്രാന്‍ ഹുസൈന്‍, മോഹന്‍ സിംഗ് എന്നിവരാണ് ക്രൂ അംഗങ്ങള്‍. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം ഡയറക്ടര്‍ ജി. മനുവും സീപ്ലെയിനിലുണ്ടായിരുന്നു.

മറീനയിലെത്തിയ സീപ്ലെയ്‌നിലെ ക്യാബിന്‍ ക്രൂ അംഗങ്ങളെ ടൂറിസം വകുപ്പ് സെക്രട്ടറി കെ. ബിജു, എവിയേഷന്‍ സെക്രട്ടറി ബിജു പ്രഭാകര്‍, ജില്ലാ കളക്ടര്‍ എന്‍.എസ്.കെ. ഉമേഷ്, തുടങ്ങിയവരുടെ നേതൃത്വത്തില്‍ സ്വീകരിച്ചു.

സീപ്ലെയ്ന്‍ പരീക്ഷണപ്പറക്കല്‍ നാളെ രാവിലെ 10.30 ന് ടൂറിസം, പൊതുമരാമത്ത് വകുപ്പ് മന്ത്രി പി. എ. മുഹമ്മദ് റിയാസ് ഫ്‌ളാഗ് ഓഫ് ചെയ്യും. ചടങ്ങില്‍ വ്യവസായ, നിയമ, കയര്‍ വകുപ്പ് മന്ത്രി പി. രാജീവ് അധ്യക്ഷനാകും. കൊച്ചിയില്‍ നിന്ന് ഇടുക്കി മാട്ടുപ്പെട്ടി അണക്കെട്ടിലേക്ക് പോകുന്ന സീപ്ലെയിന്‍ ജലാശയത്തിലിറങ്ങും. മാട്ടുപ്പെട്ടിയില്‍ സ്വീകരണം ഏറ്റുവാങ്ങിയ ശേഷം പുറപ്പെടുന്ന സീപ്ലെയ്ന്‍ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് പോകും.

ബോള്‍ഗാട്ടി മറീനയ്ക്ക് സമീപത്തെ വേദിയില്‍ രാവിലെ 9.30 ന് സീപ്ലെയ്ന്‍ ഫ്‌ളാഗ് ഓഫുമായി ബന്ധപ്പെട്ട ചടങ്ങ് തുടങ്ങും. ഹൈബി ഈഡന്‍ എം.പി., മേയര്‍ എം. അനില്‍കുമാര്‍, എം.എല്‍.എ മാരായ കെ.എന്‍. ഉണ്ണികൃഷ്ണന്‍, ടി.ജെ. വിനോദ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടന്‍ എന്നിവര്‍ മുഖ്യാതിഥികളാകും. ഏവിയേഷന്‍ സെക്രട്ടറി ബിജു പ്രഭാകര്‍, ടൂറിസം സെക്രട്ടറി കെ. ബിജു, കൊച്ചി മെട്രോ എം.ഡി. ലോക്‌നാഥ് ബെഹ്‌റ, സിയാല്‍ എംഡി എസ്. സുഹാസ്, ജില്ലാ കളക്ടര്‍ എന്‍. എസ്.കെ. ഉമേഷ്, സിറ്റി പോലീസ് കമ്മീഷണര്‍ പുട്ട വിമലാദിത്യ, കെടിഡിസി എംഡി ശിഖ സുരേന്ദ്രന്‍, മുളവുകാട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് വി.എസ്. അക്ബര്‍, വാര്‍ഡ് അംഗം നിക്കോളാസ് ഡി കോത്, ടൂറിസം അഡീഷണല്‍ ഡയറക്ടര്‍ പി. വിഷ്ണു രാജ് തുടങ്ങിവര്‍ പങ്കെടുക്കും.

Photo

Latest News

 മാലി സ്ട്രൈക്കര്‍ അദാമ നിയാനെ  സൈന്‍ ചെയ്ത് ഗോകുലം കേരള എഫ് സി
മാലി സ്ട്രൈക്കര്‍ അദാമ നിയാനെ സൈന്‍ ചെയ്ത് ഗോകുലം കേരള എഫ് സി
November 17, 2024
റഹീം കേസ് ഡിസംബര്‍ 8 ന് വീണ്ടും പരിഗണിക്കും
റഹീം കേസ് ഡിസംബര്‍ 8 ന് വീണ്ടും പരിഗണിക്കും
November 17, 2024
മീഡിയ പ്ലസും ഖത്തര്‍ ഡയബറ്റിക് അസോസിയേഷനും സംയുക്തമായി  പ്രമേഹ ബോധവല്‍ക്കരണം സംഘടിപ്പിച്ചു
മീഡിയ പ്ലസും ഖത്തര്‍ ഡയബറ്റിക് അസോസിയേഷനും സംയുക്തമായി പ്രമേഹ ബോധവല്‍ക്കരണം സംഘടിപ്പിച്ചു
November 17, 2024
 റഹീമിന്റെ മോചനം നീളും;  കേസ് വീണ്ടും മാറ്റി
റഹീമിന്റെ മോചനം നീളും; കേസ് വീണ്ടും മാറ്റി
November 17, 2024
പ്രവാസി വെല്‍ഫെയര്‍ ജനസേവനത്തിന്റെ പുത്തന്‍ മാതൃക -ഷബീര്‍ ചാത്തമംഗലം
പ്രവാസി വെല്‍ഫെയര്‍ ജനസേവനത്തിന്റെ പുത്തന്‍ മാതൃക -ഷബീര്‍ ചാത്തമംഗലം
November 17, 2024
സ്‌നേഹ പ്രകടനത്തിലെ പിശുക്ക് പൊല്ലാപ്പാകും
സ്‌നേഹ പ്രകടനത്തിലെ പിശുക്ക് പൊല്ലാപ്പാകും
November 17, 2024
ഉണ്ണികൃഷ്ണന് പായ്ക്കപ്പല്‍ തിരിച്ചു നല്‍കിയത് രണ്ടാം ജന്മം
ഉണ്ണികൃഷ്ണന് പായ്ക്കപ്പല്‍ തിരിച്ചു നല്‍കിയത് രണ്ടാം ജന്മം
November 17, 2024
മെക്7 ഹെല്‍ത്ത് ക്ലബ് ജിദ്ദ അസീസിയ ബ്രാഞ്ചിന് തുടക്കം
മെക്7 ഹെല്‍ത്ത് ക്ലബ് ജിദ്ദ അസീസിയ ബ്രാഞ്ചിന് തുടക്കം
November 16, 2024
 ജവാന്‍ വില്ലാസ്-  സ്‌നേഹമുള്ള  ഭാര്യയുടെ  ദുഷ്ടനായ ഭര്‍ത്താവ്  ചിത്രത്തിന്റെ ടൈറ്റില്‍ ലോഞ്ച് നടന്നു
ജവാന്‍ വില്ലാസ്- സ്‌നേഹമുള്ള ഭാര്യയുടെ ദുഷ്ടനായ ഭര്‍ത്താവ് ചിത്രത്തിന്റെ ടൈറ്റില്‍ ലോഞ്ച് നടന്നു
November 16, 2024
ആധുനിക ഭാരതത്തെ പടുത്തുയര്‍ത്തിയത് നെഹ്‌റുവിന്റെ ദീര്‍ഘവീക്ഷണങ്ങള്‍ -റിയാദ് ഒ.ഐ.സി.സി
ആധുനിക ഭാരതത്തെ പടുത്തുയര്‍ത്തിയത് നെഹ്‌റുവിന്റെ ദീര്‍ഘവീക്ഷണങ്ങള്‍ -റിയാദ് ഒ.ഐ.സി.സി
November 16, 2024
Download Newzin App
Easy to update latest news, daily podcast and everything in your hand