ജിദ്ദ: കഴിഞ്ഞ നാല് വര്‍ഷമായി നടന്നു വരുന്ന കേരള പ്രീമിയര്‍ ലീഗ് ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ ഏഴാം സീസണിന്റെ ഫൈനല്‍ വ്യാഴായ്ച നടക്കുമെന്ന് ജെ കെ സി എ (ജിദ്ദ കേരള ക്രിക്കറ്റേഴ്സ് അസോസിയേഷന്) ഭാരവാഹികള്‍ അറിയിച്ചു. കഴിഞ്ഞ ദിവസം സീസണ്‍സ് റസ്റ്റോറന്റില്‍ ചേര്‍ന്ന യോഗം ഫൈനല്‍ ക്രമീകരണങ്ങള്‍ വിലയിരുത്തി.
അന്‍സാര്‍ അഹമ്മദ് നയിക്കുന്ന അനസ് ഉപനായകനായ കൊച്ചിന് കൊമ്പന്‍സും ഷാനവാസ് സ്നേഹക്കൂട് നയിക്കുന്ന ഷമീര്‍ ഷാജഹാന് ഉപനായകനായ ജെ ഐ സി സി ട്രാവന്‍കൂറും ഫൈനലില്‍ മാറ്റുരക്കും. യുപിസി കണ്ണൂര്‍, തൃശ്ശൂര്‍ കൊടിമരം എന്നീ ടീമുകളും ഐ പി എല്‍ ഫോര്‍മാറ്റിലുള്ള നോക്ക് ഔട്ട് റൗണ്ടുകളില്‍ എത്തിയിരുന്നു. കാലിക്കറ്റ് ബാഗ്ദി, പത്തനംതിട്ട റൈസിംഗ് സ്റ്റാര്‍സ്, മലപ്പുറം റോയല്‍സ് എന്നിവരായിരുന്നു ടൂര്‍ണമെന്റില്‍ മത്സരിച്ച മറ്റ് ടീമുകള്‍.
വ്യാഴായ്ച രാത്രി ഒമ്പത് മണിക്ക് ഖാലിദ് ബിന്‍ വലിദ് ഫ്ലഡ് ലൈറ്റ് ഗ്രൗണ്ടില്‍ വച്ചാണ് മത്സരങ്ങള്‍ നടക്കുക. ഫൈനല്‍ ചടങ്ങുകളില്‍ ജിദ്ദയിലെ പ്രമുഖ വ്യക്തിത്വങ്ങള്‍ പങ്കെടുക്കും. തുടര്‍ന്നു നടക്കുന്ന വ്യത്യസ്ത കലാപരിപാടികള്‍ വിവിധ ടീമുകളിലെ കലാകാരന്മാര് നയിക്കും. എല്ലാ ക്രിക്കറ്റ് പ്രേമികളേയും ഫൈനല്‍ മത്സര വേദിയിലേക്ക് ക്ഷണിക്കുന്നതായി സംഘാടകര്‍ അറിയിച്ചു.
Related News